ഓർമ്മകളുടെ കാടും കയറി വന്നവൻ...
പ്രണയമെന്നോതി നെഞ്ചോടു ചേർത്തവൻ....
ആഗ്രഹങ്ങളെയൊക്കെ ഒരു പൂക്കാലമാക്കിയവൻ.....
ഇന്നലെ മറ്റൊരുവളുടെ ചുണ്ടുകളിൽ
കാമത്തെ തിരഞ്ഞപ്പോൾ
മരിച്ചതായിരുന്നെന്റെ ഹൃദയം..
ഓർമ്മകളുടെ താഴിട്ട് അന്ന് നിദ്രയിലാഴ്ത്തിയ എൻ
ഹൃദയമിന്ന് കളവുപോയിരിക്കുന്നു..
തെരച്ചിലിനൊടുവിൽ പള്ളി സെമിത്തേരിയിലെ
കല്ലറകളിലൊന്നിൽ കുഴിച്ചു മൂടപ്പെട്ടതായ് അറിഞ്ഞു...
തെരുവിൽ ഞാൻ കൊന്നെറിഞ്ഞ
ആ കാമഭ്രാന്തന്റെ,
ഓർമകളുടെ കാടിറങ്ങിയവന്റെ,
അതേ കല്ലറയിൽ..
അതിൽ അവന്റെ പേരോടു ചേർന്ന്
ഞാൻ ഇത്ര കൂടി എഴുതിച്ചേർത്തു..
"ഹൃദയമില്ലാത്തവനേ..... ഇതാ നിനക്കു ഞാനെൻ
ഹൃദയം ദാനം നൽകുന്നു..."
പിന്നൊരു പൊട്ടിച്ചിരിയോടെന്നാത്മാവ്
തൊട്ടടുത്തെന്റെ പേരു കൊത്തിയ കല്ലറയിലേക്ക് നടന്നു.
-
ചതി
പലരും ചത്തുജീവിക്കാനും
മറ്റുപലരേം നിഷ്കളങ്കമായി ജീവനോടെ കൊല്ലാനും കഴിയുന്ന ഒരേയൊരു ആയുധം.
'വിശ്വാസം 'നോക്കുകുത്തിയായി നിൽക്കുന്ന ഇക്കാലത്തെ ഏറ്റവും സുതാര്യമായ മരണം,അതാണ് ചതി.ഒരു വാക്കു കൊണ്ടെങ്കിലും ഒരു തവണയെങ്കിലും നമ്മൾ മനസ്സാൽ വിശ്വസിച്ചു പോയിട്ടുള്ളവർക്കേ അത്രേം സുതാര്യമായി നമ്മളെ ചതിക്കാനും സാധിക്കൂ.-
ജീവന്റെ പാതിയായ ഭാര്യയെയും/ ഭർത്താവിനെയും, തന്റെ ഉടലിൽ നിന്നും ഉയിരാർന്ന മക്കളെയും മറന്നൊരാൾ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞാൽ അത് കാപട്യമാണ്. ഒരിക്കൽ അവൻ/അവൾ നിന്നെയും തള്ളിപ്പറയും. ഉപേക്ഷിക്കും. കരുതിയിരിക്കുക.
-
*(ച)തിര*
കരയുടെ
പെണ്ണു കാണൽ ചടങ്ങിന്
പച്ചിലകൾ തളിർത്ത
'പൈൻ' അച്ചായനും
'കരിങ്കല്ലി' അച്ചായത്തിയും
മണൽ തരി അമ്മാവനും
കൂട്ടു പോയിരുന്നു.
ഇരു കൂട്ടർക്കും
തമ്മിൽത്തമ്മിൽ ഇഷ്ടമായതുമാണ്.
മന സമ്മതത്തിന്റെ സന്ധ്യയിൽ അറിഞ്ഞത്
സൂര്യനെന്ന നാമധേയത്തിൽ
അവൾക്കൊരു കാമുകൻ ഉണ്ടെന്ന്..
അതുകൊണ്ടാണ് എന്നും അയാളെ കാണുവാൻ
കരയോട് യാത്ര പറഞ് തിര അകന്നു പോകുന്നത്..-
മറക്കാനുള്ള കഴിവ് ഈശ്വരാനുഗ്രഹമാണെന്ന് പറയും.. എന്നാൽ ചില അനുഭവങ്ങൾ മറക്കാതിരുന്നാൽ
വരാൻപോകുന്ന വലിയ ചതിയ്ക്കുള്ളിൽ നിന്നും
രക്ഷനേടാം👍-
" എത്ര മനോഹരമായാണ് ചില സൗഹൃദങ്ങൾ നമ്മെ നാം പോലും അറിയാതെ ചതിക്കുന്നത്...!!!
-
തമസ്സുനീക്കി എരിഞ്ഞു
തീർന്നവളായ് കവിയുടെ കണ്ണിൽ
തിളക്കമറ്റാതിരുന്നപ്പോൾ
കരിമ്പുക ചുരുളുകളായവൾ
പൊട്ടിച്ചിരിച്ചു.
വെളിച്ചം കാട്ടി മാടിവിളിച്ച
പ്രോഷ്ഠപദങ്ങളെ
ചിറകു കരിച്ചു കൊന്നിട്ടും
പവിത്രയാക്കപ്പെട്ടതിന്,
ചോരുന്ന കൂരയിൽ പള്ള കത്തി
നില്കും കുഞ്ഞിനെ നിഴലുകളാട്ടി
കണ്ണുരുട്ടി പേടിപ്പിച്ചതിന്,
തനിക്കു പടച്ചട്ടയായിചേർന്നിരുന്ന-
വയെയത്രയും വഞ്ചനയുടെ
തീ കാട്ടി വേവിച്ചു കൊന്നതിന്,
കാറ്റിന്റെ ചുണ്ടിലെ നനവ് കുടിച്
നിനച്ചിരുന്നവരുടെ കണ്ണിലേക്ക്
ഇരുട്ടൊഴിച്ചു കൊടുത്തതിന്.
-
അപ്രതീക്ഷിതമായി
ആരോടും പറയാതെ
അവർ പോലുമറിയാതെ
ഹൃദയത്തിലേക്ക്
പെയ്തിറങ്ങുക.
കുട ചൂടുമ്പോൾ
ഒരുടലായ് നനയാമെന്ന്
വാഗ്ദാനം കൊടുക്കുക.
ഒടുവിലന്നോളമില്ലാത്തൊരു
ജാതിയുടേയോ
ചുറ്റുമുള്ളവരുടെ
സ്നേഹത്തിന്റേയോ
അതിർവരമ്പുകൾ തീർത്ത്
അവഗണിക്കുക.
ഇത്രയും മതിയൊരാളെ
മരണത്തിലേക്ക് തള്ളിയിടാൻ..!!
-
ദൈവം പറയും മുന്നേ
എനിക്ക് നിന്റെ നാവിൽനിന്നുതന്നെ
കേൾക്കണം.....
ഞാനാണോ
നീയാണോ
ചതിച്ചതെന്ന്.......-