Veyil thinunna marupakshi
-
ഭ്രാന്തമായ ചിന്തകളാൽ സ്വപ്നം കാണുന്നവൻ ... !!
" രാത്രിയുടെ ഏകാന്തതയിലിരുന്നു എന്നെയോർത്ത് കവിതകളെഴുതി വയ്ക്കുന്നവളുടെ അവസാന വരിയിലെനിക്കൊരു മിന്നാമിനുങ്ങിനെ വരച്ചു ചേർക്കണം...
അവളുടെ സ്വപ്നങ്ങൾ പ്രകാശിക്കട്ടെ.......!-
" അവളിറങ്ങി പോകുമ്പോൾ എനിക്ക്.സമ്മാനിച്ചൊരു ശൂന്യത ഇന്നുമെന്നിൽ അതുപോലെ തന്നെ തളം കെട്ടി കിടപ്പുണ്ട്....
പിന്നെയും ആരൊക്കെയോ വന്നുപോയിട്ടും നികത്താനാവാതെ.....!-
" അത്രമേൽ നോവുമ്പോൾ ചേർത്ത് പിടിച്ചു ആശ്വാസിപ്പിക്കാൻ ആരുമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല...!
-
" എല്ലാ ഇടങ്ങളിലും തോറ്റ്പോയൊരുവനെ വീണ്ടും തോൽപ്പിക്കുകയെന്നൊന്നില്ല.....!
അവന്റെ മുന്നിൽ പിന്നെ തോൽവി ഇല്ലാ ഇനിയുള്ളത് ജയിക്കുക എന്നത് മാത്രമാകും...!-
" വാക്കുകൾ മറന്നു വയ്ക്കുന്നു...
നീ അവയെ ചേർത്തുവച്ചു കവിതയെന്നു വായിക്കുന്നു.....!!!-
" ചൂണ്ടുവിരലിൽ മഷി പടരട്ടെ....
ചുവന്നു പൂക്കട്ടെ ഇനിയുള്ള പ്രഭാതങ്ങൾ....!!!-
" നിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ എന്റെ വേരുകളെ നീ അറിയാതെ പോകയാൽ അവയെല്ലാം കരിഞ്ഞുകൊണ്ടേ മരിച്ചുപോവുന്നു....!
-