മനുഷ്യൻ എത്ര സ്വാർത്ഥനാണ്......
പരിഗണനക്കായി, സ്നേഹത്തിനായി എത്ര നീണ്ട വരിയിലും തന്റെ ഊഴത്തിനായി മടുപ്പില്ലാതെ കാത്തുനിൽക്കുന്നവൻ.... അവഗണനയ്ക്ക് ഒടുവിലും പരിഗണന ലഭിക്കും എന്ന ഒറ്റവിശ്വാസത്തിലൂന്നി ആത്മാഭിമാനം പണയം വെച്ചും സ്വന്തം സന്തോഷം തിരയുന്നവൻ......
നമ്മളെ ഇഷ്ടപ്പെടുന്നവരെ കണ്ടില്ലെന്നു നടിച്ചും നമ്മൾ ഇഷ്ടപ്പെടുന്നവരെ മാത്രം ദൃഷ്ടി ദൂരത്തിൽ കാണുന്നവൻ....
ഒരിറ്റു സ്നേഹത്താൽ തൊണ്ടക്കുഴി വറ്റിക്കാനായി
ആ ഒറ്റ ഒരാളിലേക് ഒതുങ്ങികൂടി തന്റെ ലോകം വിശാലമാക്കുന്നവൻ....
ഒടുവിൽ ഒരുപാട് നിന്ദയോടെ ഒറ്റപ്പെടുമ്പോൾ, കവിൾ തടത്തിൽ ചാലുതീർത്ത ഉപ്പിൻ മധുരത്താൽ ഏറ്റവും പ്രിയപ്പെട്ട എന്നോട് മാത്രമായി ചേരുന്നവൻ....-
ഞാൻ എഴുതുന്നത് എന്റെ ഭാവനകളാണ്... ജീവിതം അല... read more
കാല്പനികതയുടെ പുറം ചട്ടയിൽ പൊതിഞ്ഞെത്രയെത്ര ചാപിള്ളകൾ ജനിക്കുന്നു........
പെറ്റുകൂട്ടുന്ന മനസ്സിനറിയില്ലല്ലോ
ശ്വാസത്തിനായ് പിടയുന്ന പ്രാണന്റെ വേദന.......
വിറച്ചോ മരച്ചോ മൃതപ്രാണനായോ
ഒരേ സ്വപ്നത്തിൻ ചിറകിലേറി
നേർത്ത വെളിച്ചത്തിൻ വെള്ളിക്കീറിനായി തിരയുമ്പോൾ
ഒരു കാതം മുന്നേ നടന്നവർ തെളിക്കുന്നു
നരച്ച വെളിച്ചത്തിൻ
കൂർത്ത മുനയമ്പുകൾ.....
-
ലക്ഷ്യബോധമില്ലാതെ സമയത്തിന് വിലനൽകാതെ അലഞ്ഞു തിരിഞ്ഞൊരു യാത്ര.....
സൂര്യന്റെ ചൂടുള്ള മഞ്ഞ വെളിച്ചത്തിൽ നിന്നും സോഡിയം വേപ്പർ ലാമ്പിന്റെ തണുത്ത മഞ്ഞ വെളിച്ചത്തിലേക് ഒരു യാത്ര...
പകലിൽ,ചൂടിൽ കിനിയുന്ന വിയർപ്പു തുള്ളികളെ നിന്റെ വിരലുകളാൽ തുടച്ചും,
നിലാവിലെ തണുപ്പിൽ വിരൽ കോർത്തു നടന്നും എങ്ങും അവസാനിക്കാത്ത ഒരു യാത്ര.....
പകലിന്റെ തിളക്കത്തിൽ മണൽ തരികൾ തിരകളെ ചുംബിക്കുന്നത് കണ്ടും, രാത്രിയുടെ മറവിൽ ഒടുങ്ങാത്ത ആർത്തിരമ്പലോടെ ഭോഗിക്കുന്നത് കേട്ടും......
അങ്ങനെ നിന്നെയും പ്രണയിച്ചൊരു യാത്ര....
-
സ്നേഹത്തോടെ കൂടെ നിർത്താൻ ആരെങ്കിലും ഉണ്ടാവുക എന്നത് ഭാഗ്യമാണ്......
തല ചായ്ക്കാൻ ഒരു തോൾ
മുറുകെ പിടിക്കാൻ വിരലുകൾ കൈത്തള്ളയിലെ ചൂട്
കിടക്കാൻ ഒരു മടിത്തട്ട്
തലോടാൻ ഒരു മനസ്
നിശ്വാസത്തിലെ ചൂട്
"സാരമില്ല ഞാനുണ്ട് കൂടെ" എന്ന് പറയാൻ ഒരാൾ............!-
അത്രയേറെ വ്യക്തമായിരുന്നില്ല കാഴ്ചകൾ എങ്കിലും
ആ ഒറ്റയടി പാതയിലെ പടർന്നു കിടക്കുന്ന തണൽമരത്തിൽ നിന്നും മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. കറുത്ത നിഴലായി വിദൂരതയിൽ ഒരാൾ........ ദൂരം കൂടി വരുന്നോ അതോ അയാൾ നടന്നകലുന്നോ ???
വെളിച്ചക്കീറിന്റെ തേങ്ങിക്കരച്ചിൽ എവിടുന്നോ കാത്തടപ്പിക്കുമാറ് കുത്തിക്കയറുന്നു....... ഒന്ന് കണ്ണടച്ചു ...
ചെവി രണ്ട് കയ്യും വെച്ചു വലിച്ചടച്ചു..... ഒരു നിമിഷം....
കരച്ചിലിന്റെ ശബ്ദം കുറഞ്ഞതായി തോന്നിയപ്പോൾ കണ്ണു തുറന്നു....
അയ്യോ..... ആ കറുത്ത നിഴലെവിടെ ?? വിദൂരതയിൽ നാലുപാടും കണ്ണോടിച്ചു....... തണുത്തു കണ്ണുനീർ തൂകി നിൽക്കുന്ന പുൽനാമ്പുകൾ മിണ്ടാതെ നിൽക്കുന്നതല്ലാതെ മറ്റൊന്നും കാണാനില്ല.....
കിളികൾ ഉണർന്നില്ലേ..... വൃക്ഷാശ്രയി യുടെ മൂളൽ അല്ലെ കേൾക്കുന്നത്?? എങ്കിലും..... ആ രൂപമെവിടെ? ഒരു നിമിഷത്തിൽ എങ്ങോട്ടേക് മറഞ്ഞു? അപ്പോഴും ആ മരം പെയ്യുന്നുണ്ടായിരുന്നു..... അവൾ തിരിച്ചു നടന്നു.........-
ചില പ്രതീക്ഷകൾ
തോളിൽ ഇരിക്കുന്ന
പ്രേതത്തെ പോലെയാണ്......
പോകുന്നിടത്തൊക്കെ
ആരും കാണാതെ
കൂടെയുണ്ടായാലും
സന്തോഷമോ സമാധാനമോ
തരികയില്ലാ......
-
ഭ്രാന്തമായി പൂവിട്ടിരുന്ന ചെടികളിലൊന്നും
വഴിതെറ്റിപ്പോലും ഇന്ന് വസന്തം
വരാറില്ലത്രേ.......!-
എല്ലാ ചിന്തകളും ഉള്ളൊഴുക്കുകളും കുടഞ്ഞിടാനൊരിടം........ സ്വന്തം വീട്...... ♥️
വളക്കൂറുള്ള മണ്ണിലേക്ക് പറിച്ചു നട്ടിട്ടും
എന്റേതായി ഓർമയിൽ ഉള്ളയിടം....!
എന്റെ പാദസരക്കിലുക്കങ്ങളും പഠിപ്പുമുറിയും അട്ടഹാസങ്ങളും കൊഞ്ചിക്കരച്ചിലുകളും അമ്മയുടെ നീട്ടിയുള്ള വിളിയും അച്ഛന്റെ പലഹാരപ്പൊതികളും എന്തിനേറെ, ജനൽ പാളിയിലൂടെയുള്ള കാഴ്ചകളും അങ്ങനെയങ്ങനെ ഓർമ്മകൾ തുളുമ്പുന്നൊരിടം......♥️
ഇനിയേറെ താണ്ടാൻ ഉണ്ടെങ്കിലും ഒന്നിനുംവയ്യാത്ത മനസ്സിനെ തണുപ്പിക്കുന്ന ഒരിടം..... ♥️ ഒരിക്കലും ഒറ്റയ്ക്കല്ല എന്ന ധൈര്യം നൽകുന്നയിടം....... ♥️
എന്റെ വീട് ♥️♥️♥️♥️
-
സ്നേഹം കൊണ്ട് ചില അടിമപ്പെടലുകൾ ഉണ്ടാവാറുണ്ട്.....
എന്നാൽ അന്ന് നഷ്ടപ്പെടുന്ന സ്വത്വത്തിന്റെ താക്കോൽ
ആഗ്രഹിച്ചാൽ പോലും തിരികെ കിട്ടാതെ വരും....
സ്വാതന്ത്ര്യവും സന്തോഷവും ദാനമായി കിട്ടുമ്പോൾ
കരച്ചിലും സങ്കടവും സൗജന്യമായി കിട്ടുന്ന ചില ബന്ധ(ന)ങ്ങൾ....
എല്ലാം ഇട്ടെറിഞ്ഞു പോകാൻ ആഗ്രഹിക്കുമ്പോഴും വ്യർത്ഥ- സ്നേഹത്തിൽ മെഴുകി പിന്നോട്ട് വലിക്കുന്ന മനസ്സും.....
ഇനി ഒന്നിനും വയ്യാ ഈ തളർന്നിരിപ്പല്ലാതെ.....
വിധിയെ പഴിച്ചും സ്വയം ശപിച്ചും
പരാദമായി ആരുടെയോ പരിഗണനയ്ക്കായി ചെവി കൂർപ്പിച്ചൊരു പാഴ്ജന്മം.....!!
-
ഒളി മങ്ങിയ ജീവിത സത്യങ്ങളിലൊക്കെയും,
ചെന്തീയിൽ എന്നപോൽ
ഓർമ്മകൾ പൊള്ളിക്കുന്നൊരിടത്തിൽ, കായകൽപ്പം അമൃതേത്തു നൽകി മരവിപ്പിശക്കുകളെ കഴുത്തു ഞെരിക്കുമ്പോൾ,
മിടിക്കാത്ത ഹൃദയവും പേറി അവൾ......
വികലാംഗ......!
ഹൃദയം നഷ്ടപ്പെട്ടവൾ......!!-