മിനി✍️   (Minivasanth✍️)
1.1k Followers · 837 Following

read more
Joined 11 October 2018


read more
Joined 11 October 2018
9 OCT 2020 AT 20:29

കാലയവനികയിൽ
നാം പോയ്‌മറഞ്ഞാലും
കാലാന്തരത്തിൽ ജീവിക്കുന്നതാവട്ടെ നമ്മുടെ വരികൾ 👍

-


13 AUG 2019 AT 22:42

ഒരു വസന്തത്തിനായ്
കാത്തിരിക്കുന്ന
ചില്ലകളും..
കൂടൊരുക്കാൻ
കാത്തിരിക്കുന്ന കിളികളും പോലെയാണ്
പ്രണയം കൊതിക്കുന്നവരും വിരഹമറിയുന്നവരും

-


28 JUL 2019 AT 12:19

ഏതു പ്രായത്തിൽ വരുന്നതാണീ പക്വത..? എന്താണീ പക്വത..?

-


27 JUN 2019 AT 22:34

അകലെയുള്ളതിനെ എത്തിപ്പിടിക്കാനായ്
അരികത്തുള്ളവർ
പറഞ്ഞയക്കുന്ന യാത്രയാണ്
പ്രവാസം !

-


28 MAY 2019 AT 10:22

മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കിയവർ
സ്വന്തം സുരക്ഷിതത്വത്തിനായ്‌
കേഴുന്നുമുണ്ട്.

-


27 FEB 2019 AT 19:36

ഈ കാലമത്രയും നിന്റെ മുഖമായിരുന്നു എന്റെ കണ്ണാടി..
ഇന്നാകണ്ണാടി പൊട്ടിത്തകർന്ന
കുപ്പിച്ചില്ലുകളായെന്റെ നേർക്കു പാഞ്ഞടുക്കുന്നു..

-


17 FEB 2019 AT 23:43

പുലരിപ്പൂ മഞ്ഞിൽ വിടരും
പ്രത്യുഷ പുഷ്പമേ..
നിൻ പീതവർണ്ണത്താലേ
പുലരിക്കു പൊൻനിറം !

നനവാർന്ന കാറ്റിലും,
മിഴിവേകും കുളിരിലും,
അർക്കനെത്തുമീ വേളയിലും
ഉഷസ്സേ നീയെത്ര സുന്ദരീ..

-


8 MAR 2021 AT 21:38

കുറ്റപ്പെടുത്തലുകളായിരുന്നു
എന്നുമവളെ വേട്ടയാടിക്കൊണ്ടിരുന്നത്...

-


8 MAR 2021 AT 16:26

"സ്‌നേഹ"ത്തിൽ പൊതിഞ്ഞ വാക്കുകളാൽ അവളെ വീർപ്പുമുട്ടിക്കുമ്പോളും അവളിലെ പെൺമനം തേങ്ങുന്നുണ്ടായിരുന്നു...തന്റെ പെൺകരുത്ത് ചോർത്തിയെടുക്കുന്നതോർത്ത്...

ചോർത്തിയെടുക്കുന്നവരെയല്ലവൾക്കേറെപ്രിയം, ചേർത്തുനിർത്തുന്നവരെയാണെന്നോർക്കുക മർത്ത്യരെ 🙏

എല്ലാ പ്രിയമുള്ളവർക്കും എന്റെ വനിതാദിനാശംസകൾ 🙏😍

-


5 FEB 2021 AT 22:10

ഇവിടെല്ലാം പൊയ്മുഖം പൊളികളും
ഇമപൂട്ടിയകലുന്നു ബന്ധങ്ങളൊക്കെയും.
ഇനിയില്ല കാലം നമ്മളൊത്തു കൂടുവാൻ
ഇരു കരങ്ങൾ, കോർത്തു നടന്നുനീങ്ങിടാം.

-


Fetching മിനി✍️ Quotes