മനമുരുകുന്ന
നോവുകളിൽ
ഒറ്റപ്പെടലിന്റെ
കനലുകളിൽ
അവഗണനയുടെ
തീച്ചൂളയിൽ
സഹനത്തിന്റെ
പാരമ്യതയിൽ
നിന്റെ ഓർമ്മകളുടെ
കുളിരിൽ ഇത്തിരി
നേരം തനിച്ചിരിക്കണം..!!
-
4 JUL 2020 AT 22:34
5 MAY 2020 AT 20:05
ഏഴഴക് നിറഞ്ഞൊരു പെണ്ണേ എന്താണൊരു കള്ളച്ചിരി... എന്നു വരും നിന്നെക്കാണാൻ ഏറെ ദൂരെയുള്ളൊരു മാരൻ ? എന്നുമെന്നും കാത്തിരുന്ന് എന്നുമെന്നും ഓർത്തിരുന്ന് എരിയുംഹൃദയം നോവറിഞ്ഞു എവിടെ നിന്റെ കൊഞ്ചലുകൾ? എവിടെ നിന്റെ ചിരിയലകൾ? എടുത്തണിയൂ വേഗമവൻ എത്തിടും മുൻപേ...
-
16 MAY 2020 AT 20:09
നിശീഥിനി തൻ
നിശാഗന്ധമിതെന്നിൽ
നിനച്ചിരിക്കാതണയുവതെന്തേ?
നീലാമ്പലിനെ പോൽ
നിലാവിനെ കാത്തിരിക്കുന്നത് കൊണ്ടാണോ?-
14 JUN 2020 AT 18:51
നീ നടക്കും വഴികളിൽ ഞാൻ വിതറിയിരുന്നത് പൂവുകളല്ലേ...
മുള്ളുകളല്ലല്ലോ...-