വെറുപ്പിന്റെ തീനാമ്പുകൾ
-
പിന്നൊരു നാളിൽ പൊറുക്കയും,,
അതിലേറെ മതിമറക്കയും
മനുഷ്യ സഹജമല്ലോ സഖേ🙏�... read more
അത്യാവശ്യസന്ദർഭങ്ങളിൽ നമ്മുടെ സഹായം തേടുകയും, പിന്നീട് നമ്മെ അവഗണിക്കുകയും ചെയ്യുന്നവരെ ഒരിക്കലും വിശ്വാസത്തിലെടുക്കരുത്. കാരണം നമ്മുടെ സമയവും, പ്രയത്നവും നമ്മെ സംബന്ധിച്ച് മൂല്യമേറിയതാണ്, പാഴാക്കാനുള്ളതല്ല!
-
ചിതറി വീണ ചിരിമുത്തുകൾ
എത്ര പെട്ടെന്നാണ്
ദുഃഖത്തിനു കാരണമായത്!
ഇടറി വീണ മൊഴിമുത്തുകൾ
എത്ര പെട്ടെന്നാണ്
വഴി മറന്നു പകച്ചു പോയത്!
ഇഴ പിരിഞ്ഞ ഇരുഹൃദയങ്ങൾ
എത്ര പെട്ടെന്നാണ്
വേർപെട്ട് ദൂരെയകന്നത്.
നീയും ഞാനുമിതു പോലെ
നീറുന്ന മൗനത്തെ
വാരിയെടുത്തണിഞ്ഞത്?
-
ചോന്നു തുടുത്തൊരു പൂവ്
ചോദിക്കാതെ ഞാൻ നൽകി
നീയതിനെയെറിഞ്ഞു കളഞ്ഞു
നീൾ മിഴികളിൽ നീര് പൊടിഞ്ഞു.-
കാലമെത്ര കഴിഞ്ഞു,
കാവ്യ ഗംഗയെന്നിൽ
കനിയാനായ് ഞാനെത്രയോ
കാത്തിരുന്നതോർക്കുന്നു
വാക്കുമൊട്ടും വഴക്കമില്ലാതെ
ദൂരെയെങ്ങോ മറഞ്ഞു നിൽപ്പായി.
അക്ഷരക്കടൽ തീരത്തിനപ്പുറം
ഉത്തരം തേടി നിന്നതുമോർമ്മ.
നിത്യവും സാധന ചെയ്യുകിൽ
ഏകാഗ്രമായ് ധ്യാനിക്കുകിൽ
മാത്രമുള്ളിൽ കിനിയുമാ മധുരം.
നമ്മിൽ കനിയുമമൃതധാര!-