“നിന്റെ പുഞ്ചിരിയിലാണ് എന്റെ ജീവിത ഗീതം നിത്യമായ് മുഴങ്ങുന്നത്…”
-
എന്നും ഓർമ്മകളിലൊരു തണുപ്പ് പോലെ, ഞാൻ ഇന്നൊരാളെ അപ്രതീക്ഷിതമായി കണ്ടു... എന്നെങ്കിലുമൊരിക്കൽ കാണണം എന്ന് വല്ലാതെ കൊതിച്ചിരുന്നു... ആ എഴുത്തുകൾ, ഒത്തിരി ഇഷ്ടമാണ്.... ഏതോ ഒരു പൂർവ ജന്മ ഭാഗ്യം പോലെ, ഒരു മിന്നായം പോലെ... നന്ദിയുണ്ട് ദൈവമേ💙💙💙
-
ചിലരുണ്ട്, മനസ്സും ശരീരവും ഒരുപോലെ തളർത്തുന്നവർ, വീണു പോയിടത്തു നിന്നും മനഃശക്തി കൊണ്ട് മാത്രം ഉയർന്നു വരുവാൻ ശ്രമിക്കുമ്പോൾ, അങ്ങനെ നീയിപ്പോ ഉയരെണ്ട എന്ന രീതിയിൽ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നവർ, ഏകാന്തതയിൽ, ആ വാക്കുകൾ പിന്നെയും പിന്നെയും കുത്തി നോവിച്ചു നമ്മുടെ മനസ്സിൽ സങ്കടപെരുമഴ തീർക്കുന്നവർ!
-
ഡിസംബർ എത്തി, അങ്ങനെ 2024 ഉം ഒരു മാറ്റവും ഇല്ലാതെ കടന്നു പോകുന്നു..... ഏറ്റവും സന്തോഷം, ഉണ്ണീശോയുടെ ജന്മദിനം.... കോരിതരിപ്പിക്കുന്ന തണുപ്പിൽ, പിറന്ന ഉണ്ണീയേശുവിനു..... സ്വാഗതം...
-
പ്രാണൻ പോയ പ്രിയതമനെയും,രണ്ടു പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യുകയെന്നത് എളുപ്പമാണോ? അങ്ങനെ ഒന്നര രാത്രിയും രണ്ടു പകലും.........
-
ഓരോ രാത്രിയും വിട വാങ്ങുമ്പോൾ ഇടനെഞ്ചിലൊരു പിടച്ചിൽ ആണ്....
ആ രാത്രിയുടെ ഓർമയിൽ!-
സമ്പൽ സമൃദ്ധിയുടെ പോന്നോണം, എങ്ങും കള്ളവും ചതിയും ഇല്ലാത്ത ആ നാളുകളിലേക്കൊരു മടങ്ങി വരവിനായി പ്രാർത്ഥിച്ചു കൊണ്ട് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🎊🎊🎊
-
നിന്റെ പ്രണയം മനസ്സിൽ ഉള്ളിടത്തോളം നീയെന്നും
യൗവ്വനത്തിലാണ്! നിനക്കൊരിക്കലും പ്രായമാകുന്നേയില്ല!-