ഒരിയ്ക്കൽ വിട്ടുപോയ
ഇടങ്ങളിൽ മടങ്ങിച്ചെല്ലുമ്പോൾ
ആ പഴയ അടയാളങ്ങളൊന്നും
അവിടെ കാണണമെന്നില്ല
എങ്കിലും
ഓർമ്മയെന്നോ
പ്രതീക്ഷയെന്നോ
വിളിക്കാവുന്ന പേരിൽ
ചില വസ്തുക്കൾ
നമുക്കായി കാത്തിരിക്കാറുണ്ട്-
മനസിൽസൂക്ഷിച്ച്
ഗർഭപാത്രത്തിൽപേറി
വിശക്കുമ്പോവയറിൽ
മധുരംനിറച്ച് ഇനിയുമിനിയും താരാട്ടും ,തലോടലും
ഹൃദയത്തിൽ നിറച്ച്
എവിടെയായാലും
തഴുകിയൊഴുകുന്ന സാന്ത്വനസ്പർശമാണ് "അമ്മ"-
പുനർജനിക്കാനാകാത്ത
ദിനങ്ങളെ മാറ്റിനിർത്തി കൊണ്ടുണരുന്ന...
ഓരോ പുലരിയും
പുതുമയാണ്
ത്യാഗവും നന്മയും
ലയിച്ചുചേർന്ന
പഴമയുടെ
ഓർമ്മയുണർത്തുന്ന
മണ്ണിൻ്റെഗന്ധം
പരക്കുന്നുണ്ട്-
പ്രാണനിലും പ്രാർത്ഥനയിലും ചേർത്തു പിടിയ്ക്കാൻ മാത്രം ചില മുഖങ്ങളുണ്ട്
-
പലരും പറഞ്ഞുപോയ
കഥയുടെ ബാക്കിപറയാൻ വന്നവരായിരുന്നു
പിന്നീടുള്ളകഥയുടെ
തുടക്കവും ഒടുക്കവും-
തണുത്തു മരവിച്ച ഹൃദയവുമായി മധുരമുള്ള ഓർമ്മകളാൽ....
കയ്പുനീരീൽ തകർന്ന സ്വപ്നങ്ങളെയും കൂട്ടുപിടിച്ച് ഇനിയുമെത്രകാലം,,,,,?-
ചേക്കേറാനൊരു ചില്ല മോഹിച്ചില്ല ഞാൻ... അവസാനം ചവിട്ടി കേറാനൊരുപടിയായി മാറിയെന്നു സാരം
-
അകലങ്ങളിൽ മറഞ്ഞിരിക്കുന്ന കിനാവിൻ്റെ തേങ്ങലുകൾമാത്രം ഔദാര്യമായി കിട്ടുന്നവയെല്ലാം ഔചിത്യമില്ലാത്തതുപോലെ..... ആഗ്രഹങ്ങളെല്ലാം അർഹമല്ലാത്തതുപോലെ.... മൃതിയടഞ്ഞും ഗതികിട്ടാതെയലയുന്ന.... ഒരാത്മാവുപോലെ തനിയെ...
-
ഏകന്തതയുടെ പല്ലക്കിൽ ഞാനൊരു യാത്രപോയി
പകലിനെ തഴുകാതെ
ഇരവിൽ ഒതുങ്ങി,,,
ആഹ്ലാദത്തിൻ്റെ അസുലഭ നിമിഷത്തെ തഴുകിയെത്തുന്ന കാറ്റിനെപോലും മരവിപ്പിച്ചു.
ചിതറി നിന്ന മനസിനെ ശരീരം ഇറുക്കിപ്പിടിച്ചു
ഓർമ്മകളുടെ അസ്ഥിമാടത്തിൽ എരിഞ്ഞുപോയയെന്നിൽ
കാലത്തിൻ്റെ കെട്ടുറപ്പോടെ ആർത്തിരമ്പി നീർമുത്തുപോലൊരാൾ-
ഇഷ്ടം അതു വെറുമൊരു കൗതുകം മാത്രമാണ്
സ്നേഹം അതൊരു കടമായ കടമയാണ്
പ്രണയം അതൊരു ഭ്രാന്താണ് പ്രാണൻ പിടയുന്ന വേദനയിലും ഓർത്തിരിക്കാൻ സുഖമുള്ള ഒരു ഭ്രാന്ത്-