QUOTES ON #വിശപ്പെന്നാൽ

#വിശപ്പെന്നാൽ quotes

Trending | Latest
14 JUN 2019 AT 20:03

ആദ്യം മനസിലെത്തിയത് നിന്റെ ആ
തുറിച്ചു നോട്ടമാണ്
അന്നുമുതൽ എന്തു തിന്നിട്ടും എന്റെ
വിശപ്പടങ്ങിയിട്ടില്ല
നിന്റെ പേരിനെന്തു മധുരമാണ്
അതോർക്കുമ്പോൾ
ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ കയ്പ്പാണ്
നിന്റെ അരി വേവുന്നതിനു മുമ്പു തന്നെ
ഞങ്ങളുടെ ഹൃദയം വെന്തുനീറിയിട്ടും
വറ്റു കളയുമ്പോൾ ഞാൻ പുരോഗമനം പറഞ്ഞു
ഇവിടെ കളയുന്നത് അവിടെ കിട്ടില്ലല്ലോ
എങ്ങനെ പറയാതിരിക്കും
ഞാൻ വിശപ്പെന്തെന്നറിഞ്ഞിട്ടില്ലല്ലോ...

-


15 JUN 2019 AT 0:17

ഉണ്ണാവ്രതമിരിക്കുന്നവന്റെ ഒരു നേരത്തെ തോന്നൽ അല്ല, പട്ടിണി കിടന്നുറങ്ങിയവന്റെ പേടിപ്പെടുത്തുന്ന അനുഭവം ആണ് വിശപ്പ്..
വിശപ്പിനെ തന്റെ ക്യാമറകണ്ണിലേക്ക് പകർത്തുമ്പോൾ കെവിൻ കാർട്ടർ എന്ന മനുഷ്യൻ ഒരിക്കലും വിചാരിച്ചുകാണില്ല ഈ ലോകം ഇനി തന്നെ നോക്കികാണാൻ പോകുന്നത് വിശപ്പിന്റെ ആ ചിത്രത്തിലൂടെ ആണെന്ന്..
വിശപ്പിന്റെ മൂർദ്ധന്യാവസ്ഥയിൽ ആ കുഞ്ഞു ശരീരവും, സ്വന്തം വിശപ്പടക്കാൻ അതിന്റെ കാത്തു നിൽക്കുന്ന കഴുകനും... ആരിലാണ് ദൈവം കനിയേണ്ടത്..
തല മണ്ണിൽ മുട്ടിച്ചു വിശപ്പിനാൽ മരണപ്പെടാനൊരുങ്ങുന്ന ആ കുഞ്ഞു ശരീരത്തിലെ എണ്ണിയെടുക്കാവുന്ന എല്ലിൻ കഷ്ണം പറയാതെ പറഞ്ഞത് വിശപ്പിന്റെ തീവ്രതയാണ്.. അത് തന്നെയാവണം മുഴുവനായും മരണപ്പെടാത്ത ഒരു ശരീരത്തിലേക്ക് പതിയെ നടക്കുമ്പോൾ ആ കഴുകന്റെ കണ്ണിലും കണ്ടത്...
അതേ വിശപ്പിന്റെ തീവ്രതയാൽ തന്നെ ആവണം ആ മനുഷ്യൻ ആത്മാഹൂതി ചെയ്തത്...

-


15 JUN 2019 AT 19:32

എന്തെന്ന് സ്വപ്നത്തിൽ പോലും
അറിയാത്തൊരു മനുഷ്യൻ
ഒരു നേരത്തെ വിശപ്പകറ്റാനായി
തനിക്കു നേരെ പിച്ചപാത്രം
നീട്ടിയ കുരുന്നിനൊരു എച്ചിൽ കൂനയെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞുവത്രേ
നേരമില്ല, ഓടാൻ പോവുകയാണെന്ന്

-


15 JUN 2019 AT 10:30

നിറം നോക്കി
തിരിച്ചറിയാനാകാത്ത
ജാതിയും
മുഖം നോക്കി
പ്രവചിക്കാനാവാത്ത
മതവുമാകുന്നു


-


16 JUN 2019 AT 6:02

അഷ്‌ട്ടിക്ക് വകയില്ലാത്തവനു
അന്നത്തോടുള്ള പ്രണയമത്രേ വിശപ്പ്.
ഇല്ലായ്മയുടെ പ്രണയാഗ്ന്നി വയറ്റിൽ
ആളിപ്പടരുമ്പോൾ ഒരിറ്റ് ദാഹജലം
കുടിച്ചിറക്കി അണക്കാൻ വിഫലശ്രമം.
വയറിൽ കനലെരിയുമ്പോൾ..
കണ്ണിൽ ഇരുട്ട് പടരുമ്പോൾ...
തൊണ്ട വരളുമ്പോൾ....
കാലുകൾ കുഴയുമ്പോൾ...
ഉള്ളവനാൽ വലിച്ചെറിയപ്പെട്ട
അന്നത്തിൻ പ്രണയാവശിഷ്ടത്തിലും
ഇല്ലാത്തവന് പ്രണയസാഫല്യം.


-


14 JUN 2019 AT 20:00

അവന്റെ കണ്ണിൽ
വിശപ്പിന്റെ തീവ്രത

അവന്റെ വിശപ്പ് തിന്ന്
എന്റെ കവിത
കൊഴുത്തു തടിച്ചു

എനിക്ക് വിശന്നു

കവിത മരിച്ചു

ഒരു മനുഷ്യൻ
ജനിച്ചു

-


14 JUN 2019 AT 22:54

വിശപ്പ് എന്ന് കേൾക്കുമ്പോൾ
മനസ് മധുവിനെ ഓർമ്മിപ്പിക്കും...
അവന്റെ വിശപ്പിനെ അടിച്ചു കൊല്ലാതെ
അവനെ അടിച്ചു കൊന്നവരോട്
അതും സെൽഫിയിൽ പകർത്തി
ലോകത്തിന് കാണിച്ചു കൊടുത്ത്
നെഗളിച്ച ജന്മങ്ങളെ
മനസ്സ് ഓർക്കും...

-


14 JUN 2019 AT 20:35

അനാഥത്വത്തിലായ് ..
വളർന്നപ്പോഴാദ്യമായ്...
കേണതും വിശപ്പിനായ്...
ഒട്ടിയവയറിൻ കരച്ചിലിനായ്....
വിശപ്പിൻ യാതനയോളം
ഒന്നുമേ....ഇല്ലന്നറിഞ്ഞു ഞാൻ
പ്രണയ വിരഹത്തിനേക്കാൾ-
ഉള്ളിലെരിയുന്ന വികരമാം -
വിശപ്പെന്ന് ഞാനറിഞ്ഞു....
ഭൂമിയാകുന്ന ഗോളമേ....
നീ തേങ്ങുന്നതും....
വിശപ്പിനാലല്ലയോ....

Srujishamajeesh






-


15 JUN 2019 AT 9:46

ഉള്ളുരുകുന്ന
വേദനയാണെന്ന്
വീട്ടുകാരോടു തെറ്റി
അന്തിപ്പട്ടിണിയിലെ
രാവുറക്കിലെപ്പഴോ
ഞാനറിഞ്ഞിരുന്നു..
ഭിക്ഷതേടി
ഉലകം ചുറ്റുമ്പോൾ
പരിഹാസങ്ങൾക്ക്
കാരണമാണെന്ന്
പൊരിവെയിലിലും
യാചിക്കുന്നവരാൽ
മനസിലാക്കിയിരുന്നു..
ആഗ്രഹങ്ങളെ
സ്വപ്നങ്ങളെ
തക൪ത്തെറിഞ്ഞു
യാഥാർത്ഥ്യം
പഠിപ്പിക്കുന്നു..
വിശന്നു
ഇരയെ ഭക്ഷിക്കുന്ന
ജീവികളേക്കാൾ
ഒടുവിൽ
സഹോദരൻ്റെ
കൊലപാതകത്തിനു
വരെ വിശപ്പിൻ്റെ
സാക്ഷിമൊഴി
തേടികൊണ്ടിരിക്കുന്നു.

-


15 JUN 2019 AT 20:00

ഏതു മനുഷ്യനെയും ഒരു നിമിഷം പിടിച്ചു നിർത്തുന്ന ഒരു തരം വികാരം....
വിശപ്പിന് ജാതിയോ മതമോ കറുപ്പോ വെളുപ്പോ ചെറുതോ വലുതോ എന്ന വ്യത്യാസം ഇല്ല

-