തൊഴിലാളി ദിനം.
ഏതൊരു തൊഴിലും
ഏറെ മഹത്തരമാണ്.
കഠിനാധ്വാനത്തിലൂടെ
അത് രുചിച്ചറിയുന്നു!-
നീയെന്ന ചിന്ത എന്നിൽ നിറയാത്തിടത്തോളം
വ്യർത്ഥമല്ലയോ ഈ ജീവിതം...💕
സഞ്ചരിക്കുമ്പോഴാണ്
വഴികൾ മനോഹരമായി
മുമ്പിൽ തെളിഞ്ഞുവരുന്നത്.
അടക്കങ്ങളിലാണ് കാഴ്ചകൾ
ആസ്വാദനമായ് മാറുന്നത്.
ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്
പ്രവർത്തിക്കാനാകുമ്പോഴല്ലേ
നമ്മുടെ സമയങ്ങളത്രയും
അനുഭൂതിയാക്കുന്നത്!-
എൻ്റെതെന്ന്
പറഞ്ഞ് സന്തോഷിക്കാൻ
എന്തെങ്കിലും നമുക്ക്
സ്വന്തമായിട്ട് ഉണ്ടോ?
എൻ്റെതും നിൻ്റെതും
നിശ്ചയിക്കുന്നിടത്താണ്
നമ്മളിടങ്ങളിലെ
സന്തോഷങ്ങൾ
കുറഞ്ഞു പോകുന്നത്!-
You gave the best messages
to the world
Remembering everyone!
Rest in peace-
ജനൽ
വിരികൾക്കിടയിലൂടെ
മുറിയിലെത്തുന്ന
നിലാവെളിച്ചത്തിൽ,
നിറം മായത്ത
അവളുടെ
ഓർമകൾക്ക് മേൽ
പുതപ്പിട്ട് ചേർത്തുവച്ച്
നിദ്ര പുൽകുന്ന നേരം
ഞാൻ തനിച്ചല്ല.
എന്നെക്കാളവളുടെ
ഓർമകളുടെ
സുഗന്ധമാണിവിടം !-
ഓർമകളിൽ നിന്നും
ഓടിയൊളിക്കാൻ
കഴിയാത്തടത്തോളം
അടുത്തറിഞ്ഞവരുടെ
ഓരോ പടിയിറക്കവും
പൂർണതയിലാകുന്നില്ല.
മനസ്സിൽ തെളിയുന്ന
രംഗങ്ങൾക്കെല്ലാം വല്ലാത്ത
നോവിൻ രുചിയായിരിക്കും!-
അനുവാദം ചോദിക്കാതെ
വരുന്ന വിഷമങ്ങൾക്കിടയിൽ,
സമ്മതം കാത്തു നിൽക്കുന്ന
സന്തോഷങ്ങൾക്കിടയിൽ
തിരിച്ചറിവിൻ്റെ വാതായനങ്ങൾ
തുറന്ന് ജീവിതയാത്ര തുടരുമ്പോഴേ
സമാധാനത്തിന്റെ വഴി തെളിയൂ..!-
ഇലകളും പൂക്കളുമെല്ലാം
കൊഴിഞ്ഞ ചെടികൾ പോലെ
ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്.
ഇന്നലെകളിൽ വസന്തം തീർത്ത്
മൗനമായ് ഇരിക്കുന്നവർ!-
വ്രത വിശുദ്ധിയുടെ
ആത്മപ്രകാശം
മുന്നോട്ടുള്ള നമ്മുടെ
ജീവിതത്തിൽ
തെളിച്ചമാകട്ടേ..
ഏവർക്കും ഹൃദമായ
പെരുന്നാൾ ആശംസകൾ-