പുലരിപ്പൂ മഞ്ഞിൻ
പുതപ്പു നീക്കി
പുതുനാരി നീ
വന്നു നിൽക്കേ-
പൂമണം വീശുന്നു
നിൻ മുടി ചുരുളിൽ,
വാകപ്പൂ ചാർത്തിയ
നിൻ കൈവിരൽത്തുമ്പിൽ
ഇണച്ചേർന്നിടാം...
ആരുമറിയാമാ ചുണ്ടിലെ -
തേൻകണം പകർന്നിടാം...
നിൻ നെഞ്ചിലെ ചൂടിൽ -
മയങ്ങിടാം...
വിയർപ്പിൻത്തുള്ളിയാൽ -
പുതച്ചിടാം....-
ഒരു പാവം പട്ടാമ്പിക്കാരി.😍
ജീവന്റെ ജീവനായ എന്റെ പ്രാണനാഥ... read more
ഊർന്നൊലിച്ച നിൻ -
ഉടയാടക്കുള്ളിലെ
മദനമല പൊയ്കയിൽ -
മാധവം പൂത്തു നിന്നിടും -
മാദളപൂപോൽ,
ചുടുശ്വാസമായി ഞാൻ
അരികിലണയുവതും
കാത്തിരിപ്പൂ പ്രിയം വതെ...
അനുരാഗ സ്പർശനം
നിൻ ചുടുമേനിയിൽ
പടർന്നിടാനണഞ്ഞിടാമൊരു -
വേളയിൽ,
പ്രിയേ കാത്തിരിക്കുകിൽ നീ...
നാമെന്ന കടലാഴങ്ങളിലേക്കായ്...-
എന്നാദ്യാനുരാഗം
മൃദുലമാം മുത്തുപോൽ
ചുംബനമേകിടാം...
ഹിമകണം പെയ്യുമാ
പുലർനിലാ ചില്ലയിൽ
കൊക്കൊരുമീടാം...
ഇനിയെന്റെ മാറിൻ
ചൂടേറ്റുറങ്ങിടാൻ
അരികിലണയും വരെ
മിഴികളാൽ തേടിടാം...
-
മഴപെയ്തു തോർന്നൊരീ -
രാത്രികൾ..!
സ്വകാര്യം മൊഴിയുന്ന -
കുളിർകാറ്റുകൾ..!
നിൻ മുടിച്ചുരുളിനുള്ളിൽ -
മയങ്ങിടും....
ഈറൻ തുള്ളികളായ് -
തോർന്നിടും...
ആ നിശയിൽ പറന്നിറങ്ങും
നിശാഗന്ധിതെൻ -
ഗന്ധത്തിൽ നീന്തിതുടിച്ചിടും...
ഇരുൾ മൂടുമാ വനികകൾത്തോറും
നിൻ നഗ്നപാദയാൽസഞ്ചാരിയായിടും.,
-
മാൻമിഴിയാളെ...
പൂമണമേന്തി നിൽക്കും നിൻ
കാർകൂന്തലിൽ
ഒരു തുളസികതിരായ്
മാറിടാം ഞാൻ....
മരതകം ചാർത്തുമാത്തുമ്പിൽ
ഞാൻ ചുംബനമലരായണഞ്ഞിടാം...!
കൈതപൂമണമേന്തിനിൽക്കും
നിന്നാലയത്തിൽ രാവന്തിമയ-
ങ്ങുവാനണഞ്ഞിടും ഞാനേ...
ധനുസ്സ് തോൽക്കുമാകണ്മുന-
യാലെന്നുടൽ ഛേദിച്ചീടുക നീ...
ഇനിയുള്ളയാമങ്ങളേറെയും
നിന്നരികിലുറങ്ങീടുവാൻ...!
അത്രമേൽവശ്യമായതെന്നി-
ലുണർന്നീടട്ടെ...,-
പേറ്റുനോവറിഞ്ഞ
നാട്ടുപുൽവയലിൽ
ചേറ്റുമണ്മണമുള്ള
മാർചുരന്നമ്മ...
സ്നേഹം വിളമ്പി
മാറോടുചേർത്തെന്നെ
കണ്ണിമ്മവെട്ടാതെ
നോക്കിയിരുന്നമ്മ,
താരാട്ട് പാടുവാൻ
താളം ചവിട്ടുവാൻ
താരകളവളെന്നരികിലെത്തി
ഒരുനേർത്തതെന്നലായെൻ
വിരൽതുമ്പിൽ ചുംബനവർഷം
പെയ്തിറങ്ങി.....
-
ഇനിയെന്റെ ഓർമയിലൊരു
ശിശിരമാണു നീ...
അത്
തളിർത്തും കൊഴിഞ്ഞും
എന്നിൽ പൂവണിഞ്ഞു..
-
ഹൃദയം നിറയും കുളിരേ...
മഴയായ് പൊഴിയും കനവേ...
എൻ ഉയിരായ് നീയും
നിൻ ഉയിരായ് ഞാനും
നാം മഴവിൽ കൊടിയായ് ഉയരെ...
തേൻ കിനിയും കരിമ്പിൻ
തണ്ടോ നിന്നധരമതു -
നുണയും വണ്ടായ് ഞാനെ...
അലകടലായണയും ഞാനെ
നിന്നിലത്രമേൽ തെളിവാർന്നരികെ....
എൻ ഹൃദയംഗമനല്ലേ നീ.. തോഴാ...
-
വേർപിരിയലിൻ നോവേറ്റുന്നു
നെഞ്ചകം...
പിടയുന്ന ഹൃദയങ്ങളിനിയൊരു
നീണ്ട കാത്തിരിപ്പിൻ വേളയിൽ...
-