കുമ്പാരി   (vipiL Kannan❤)
814 Followers · 579 Following

read more
Joined 9 November 2018


read more
Joined 9 November 2018

ആളോള് പ്രേമിക്കും പിന്നീടെപ്പോഴോ പിരിയും,
ആ പ്രേമം വെറുമൊരു കഥ മാത്രമാകും...
പ്രേമിച്ചു പിരിഞ്ഞ ചില മനുഷ്യരോ?
ഒരു കഥയുമില്ലാത്തവരുമാകും...

-



ആളോൾ പ്രേമിക്കും ഒന്നാകും...
ചിലപ്പോളൊക്കെ ചിലരങ്ങ് പിരിയും.
പിരിഞ്ഞുകഴിഞ്ഞാൽ പിന്നെ,
ഇരുവരും അപരിചിതരെക്കാൾ അപരിചിതരാണ്...
പിന്നെയൊന്ന് ചിരിക്കാൻപോലും മടിയാണ്.

ചിലപ്പോളൊക്കെ പ്രേമം ചിരികൊല്ലിയാണ്

-



പ്രേമിക്കുമ്പോൾ ആളോൾക്ക് ഭ്രാന്ത്‌പിടിക്കും.
അപ്പൊ അവരെന്തൊക്കെയാ ചെയ്യാന്ന് പറയാൻപറ്റില്ല.
പ്രേമിച്ചുകഴിയുമ്പോൾ ആളോൾക്ക് ആ ഭ്രാന്തങ്ങ് മൂക്കും..
അപ്പോഴും അവരെന്തൊക്കെയാ ചെയ്യാ ന്ന് പറയാൻ പറ്റില്ല...

പ്രേമം ഒരു ഭ്രാന്താണ്

-



തോരാത്ത മഴപോലെയാണ് പ്രണയം...
പെയ്യുന്ന കാലമത്രയും കുളിര് തന്നുകൊണ്ടേയിരിക്കും...
പെയ്ത് തോർന്നാലോ...? ചുട്ടുപൊള്ളുന്ന മരുഭൂമിയിയെക്കാൾ ചൂടാണതിന്..!!!

-



ന്റെ പ്രിയപ്പെട്ടോളെ...
ഇവിടെ ഒരു പ്രണയം ഇടയ്ക്കിടെ പൂത്തുകൊഴിയുന്നുണ്ടെന്ന് നീ അറിയുമെങ്കിൽ,
ഒരു നോക്ക് കാണാതെയും, മിണ്ടാതെയും ഒരായുഷ്കാലം മുഴുവനും
പ്രണയിക്കാൻ ഞാനൊരുക്കമാണ്...
കാലം തെറ്റി നീ തനിയെ വിടർന്നാൽപോലും എനിക്കതൊരു വസന്തം തന്നെയാണ്...

-


3 DEC 2024 AT 22:36

ഏറ്റവും ഒടുവിൽ എനിക്ക് നഷ്ടപ്പെട്ട മനുഷ്യൻ ഞാൻ തന്നെയാണ്... തിരിച്ചെടുക്കണമെന്ന് ആഗ്രഹിക്കുമ്പോളേക്കും ഏത് എന്നെയാണ് തിരിച്ചെടുക്കേണ്ടത് എന്നറിയാൻ വയ്യാത്തവിധം
ഞാൻ മാറിപ്പോയിരിക്കുന്നു.. 🤍

-


16 OCT 2024 AT 23:21

ന്റെ പ്രിയപ്പെട്ടോളേ... വെറുമൊരു കഥയായി മാറിയല്ലോ ഞാൻ,
ഓർക്കും തോറും മറക്കാൻ വിധിക്കപ്പെട്ട വെറുമൊരു കഥ...

-


11 OCT 2024 AT 22:21

ഓർക്കാനേറെയുണ്ടെങ്കിലും ഓർമ്മയിലേക്കോടിയെത്തുന്നതൊന്നു മാത്രം...
ഓർമ്മകൾ...

-


17 JUN 2024 AT 23:48

ഒരിക്കൽ മാത്രം മുങ്ങി താഴ്ന്നചുഴിയാണത്,
അതിനെപ്പറ്റി ഞാൻ കഥയെഴുതി കവിതയെഴുതി...
കഥയ്ക്കും കവിതയ്ക്കും ഈണമായി..
ചുഴിയറിയാത്തവർ ഏറ്റുപാടി, ഇറങ്ങിനോക്കി,
ചുഴിയറിഞ്ഞവർ ചിലർ മൗനമായി...
ചിലർ ഭ്രാന്തനായി...പ്രേമം ഒരു ചുഴിപോലെയാണ്..
കഥയാകും കവിതയാകും ചിലപ്പോളൊക്കെ ഭ്രാന്തുമാകും
പ്രേമം... ചുഴി...ഭ്രാന്തൻ...

-


4 JUN 2024 AT 19:53

നിങ്ങളുടെ നല്ല വാക്കുകളോ, നോട്ടമോ എന്നിൽ മാറ്റങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.
ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതിലുപരി മറ്റൊരു സ്നേഹപ്രകടനവും എനിക്കാവിശ്യമില്ല.
.
മുറിവുണങ്ങും മുറിപ്പാട് മായും...
എങ്കിലുമോർമ്മകൾക്ക് മാറ്റമില്ല... മനുഷ്യൻ

-


Fetching കുമ്പാരി Quotes