പവിത്രമായ ദാമ്പത്യം
കണ്ണീരും സന്തോഷവും നിറഞ്ഞതാണ്
ഒന്ന് വിങ്ങിപ്പൊട്ടിയാൽ തീരാവുന്നതേ ഉള്ളൂ മലയോളം നിറയും പ്രതിസന്ധികൾ
ഉള്ളു തുറന്നു സംസാരിക്കൂ
മനസ്സു തുറന്നു ചിരിക്കൂ
-
പച്ചപ്പിന്റെ മണ്ണായ മൊഞ്ചന്മാരുടെയും മൊഞ്ചത്തിമാരുടെയും നാടായ കാസറഗോഡ് ആണ് സ്ഥലം..
ല... read more
സ്നേഹത്തിന്റെ നിറം
അനുഭൂതിയുടെ നിറം
വിനയത്തിന്റെ നിറം
കാരുണ്യത്തിന്റ നിറം
കാപട്യമില്ലാത്ത ലോകത്തിന്റെ നിറം
അതാണെന്റെ ഇഷ്ട നിറം-
കണ്ണുനീരിനാൽ നിന്നിലെ വിധിയിൽ
ഞാനുമിതാ ചേർന്നിടുന്നു
മൊഴിയുന്നിതാ വാക്കുകളിൽ ഭദ്രമായി
തിരയുന്നിതാ നിന്റെ പ്രിയനേ
അലയടിക്കും നിൻ നെഞ്ചകം
അറിഞ്ഞിടുന്നു ഞാൻ എന്നും
നേർന്നിടുന്നു ഒരായിരം നന്മകൾ നിനക്കെന്നും
എന്നുമാ കയ്യെത്താ ദൂരത്തു ഞാനുമുണ്ടാകും എന്നും എപ്പോഴും....
-
നേരെ പോയത് വീട്ടിലേക്ക്...
ഉമ്മയ്ക്കും ഉപ്പയ്ക്കും അനുജന്മാർക്കും അനിയത്തിക്കും ഭയങ്കര സന്തോഷായി....
ഉമ്മാന്റെ പത്തിരിയും ഇറച്ചിക്കറിയും....
പിന്നെ, കോഴിക്കുഞ്ഞുങ്ങൾക്കൊപ്പം പൂച്ചയെ മടിയിലിരുത്തി കഥകൾ പറഞ്ഞു, ഉമ്മാന്റെ മടിയിൽ തല വെച്ച് കിടന്നു കുടുംബത്തോടെ കഥകളും പാട്ടുകളുമായി ഓരോ ദിനങ്ങളും അതിന്റെ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല,....-
വർഷങ്ങൾ ഓരോന്നായി കടന്നു പോവുന്നു
പുതുമ നഷ്ടപ്പെടാത്ത ചിലതുണ്ട്
നിറമാർന്ന ബന്ധങ്ങൾ പോലെ
ആഴ്ന്നിറങ്ങിയ ചില കൂടിച്ചേരലുകൾ
വർണ്ണിക്കുന്തോറും ഭംഗിയേറുന്ന പൂക്കളെപ്പോലെ
അവയെ ചേർത്ത് പിടിക്കുക
അവർക്ക് സന്തോഷം പകരുന്ന കാര്യങ്ങൾക്കായി സമയം ചിലവഴിക്കുക
അങ്ങനെ ജീവിതത്തിൽ ഒരായുസ്സ് മുഴുവൻ ഓർമ്മിക്കാൻ അത് മതിയാവും-
ഒരു വട്ടം കൂടി ആഗ്രഹിക്കുന്നു ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന എൻ ബാല്യം
നിഷ്കളങ്കയായി ഞാൻ ഓടി നടന്ന പാടവും ഓടിട്ട വിദ്യാലയവും ഓടിയൊളിച്ച
മലയും
ഓർമ്മകൾ നിറഞ്ഞ ആ കാലം ഒരിക്കലും മറക്കാനാവില്ലല്ലോ 😔-
മരണം ഏറെ വേദനാജനകം തന്നെ
എന്നാൽ മരണത്തിന് മുൻപ് അവർ ചെയ്തു പോയ നല്ല ചെയ്തികളാണ്
നല്ലതെന്നും ചീത്തയെന്നും വിലയിരുത്തുന്നത്-
മനം തുടിക്കുന്നുവോ
തൊണ്ട ഇടറുന്നുവോ
കണ്ണുകളിൽ അഗ്നി പടരുന്നുവോ
കരങ്ങൾ കോപത്താൽ വിറയ്ക്കുന്നുവോ
ചുണ്ടുകളിലെ പുഞ്ചിരി മറഞ്ഞുവോ
ഞരമ്പുകൾ രക്തത്താൽ തിളയ്ക്കുന്നുവോ
തീർച്ചയായും നിങ്ങൾ ആരെയോ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു
അവർക്കും നിങ്ങളും ജീവനായിരുന്നു
ഇപ്പോൾ നിങ്ങൾ പരസ്പരം പിരിഞ്ഞിരിക്കുകയാണ്
നിങ്ങൾ അവളിലാണ് തെറ്റ് കാണുന്നത്
അവൾ നിങ്ങളിലും
ആ വെറുപ്പാണ് നിങ്ങളെ ഒരു രോഗിയാക്കി മാറ്റിയത്
-
നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായേക്കാം
നമുക്കത് ഉൾക്കൊള്ളനാവില്ല
കാരണം,
നഷ്ടം നമുക്ക് മാത്രമാണ് എന്ന തോന്നൽ
മറിച്ച്,
ഇത് എല്ലാവർക്കും സംഭവിക്കുന്നതാണ്
ഞാൻ അതിജീവിച്ചു കാണിക്കും
എന്ന ധൈര്യം നമുക്കുണ്ടെങ്കിൽ ഏതു വിഷമഘട്ടത്തിലും നിഷ്പ്രയാസം നാം ജയിച്ചു കേറും,....
നഷ്ടങ്ങൾ വലുത് തന്നെയാണ് അത് ഉൾക്കൊള്ളുന്ന ഒരാളുടെ മനസ്സിനെക്കാൾ വലുതല്ല ഒന്നും 🔥🔥🔥-
കരങ്ങളുടെ പ്രതിഫലനമാണ് എഴുത്തിന്റെ ലോകം സൃഷ്ടിക്കുന്നത്
വായന അതിന് മഹത്തായ ധർമ്മം ഉണ്ട്
എഴുത്തിന്റെ ലോകം എന്നും ഒരാളുടെ സ്വകാര്യതയാണ്.
ഒരു എഴുത്തുകാരൻ മാത്രമേ തന്റെ രചനയുടെ ശരിയായ സാരം പറയാൻ സാധിക്കുകയുള്ളൂ
മറ്റുള്ളവർക്ക് അവ എങ്ങനെയും ആശയവൽകരിക്കാം....
ഒരു വ്യക്തിയുടെ സ്വകാര്യ അഹങ്കാരമാണ് അവന്റെ ഭാഷ
വാക്കുകൾ കൊണ്ട് നർമ്മം ചാലിക്കാനും വരികളിൽ കവിതയാൽ വിതയ്ക്കാനും ഒരു എഴുത്തുകാരൻ മാത്രമേ കഴിയൂ-