-
🌺🌺🌺🌺🌺🐜🐜🐜🐜🐜�... read more
എട്ടും പൊട്ടും തിരിയാത്ത
ഈ കുഞ്ഞു പെൺകുട്ടി
29ആം വയസിലേക്ക് കാലെടുത്തു വെക്കുകയാണ് സുഹൃത്തുക്കളെ കാലെടുത്തു വെക്കുകയാണ്......-
ജോലി എന്നാൽ
കൂലി ഉള്ള ഒന്ന്
മാത്രമെന്ന് അച്ഛൻ
ജോലി എന്നാൽ
കൂലി ഒന്നും
ഇല്ലാത്ത ഒന്ന്
എന്ന് അമ്മ
-
കവിതകുഞ്ഞിനെ സ്കൂളിൽ
ചേർത്തത് അബദ്ധമായി
ഇന്നവൾ എനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു
മുഖത്ത് നോക്കി ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി
"നിങ്ങളുടെ പേരെന്താണ്
ഞാൻ പേര് പറഞ്ഞു
അറ്റത്തു വലുണ്ടോ
??????
ജാതി..... സ്ഥലം.... അച്ഛന്റെത്
ഇല്ല സ്വതന്ദ്രം ....
എങ്കിൽ എനിക്ക് താഴെ എന്തിന്
സതാ വാലായി നിങ്ങൾ
പിന്തുടരുന്നു
എന്നെയും വെറുതെ വിടൂ...... "-
മറ്റൊരാളുടെ തോൽവിയല്ല
കേവലം താരതമ്യപ്പെടുത്തലല്ല
എന്ന തിരിച്ചറിവാണ് ആദ്യവിജയം
അതെന്തെന്ന് കണ്ടത്തെലും
അതിനു വേണ്ടി വെക്കുന്ന ഓരോ
ചുവടുമാണ് പിന്നെയുള്ള വിജയം..
പ്രിയപ്പെട്ടവർ തൻ ചുണ്ടിലെ പുഞ്ചിരിക്ക് പിന്നിൽ താനാണെന്ന നിർവൃതിയാണെൻ
വിജയം.....
വിജയമതെത്ര ചെറുതാണേലും
അതിൻ മാധുര്യം തിരിച്ചറിഞ്ഞതും
അതിൽ മതിമറക്കാതിരുന്നതും
എൻ മറ്റൊരു വിജയം........-
അറിയുന്നൊരാൾ മരിച്ചെന്നു കേൾക്കുമ്പോൾ നമ്മിലെന്തോ മരിച്ചിട്ടില്ലെന്ന് തിരിച്ചറിയുന്നുണ്ട്...............
-