രണ്ടിടങ്ങളിലേക്ക്
കാലം വഴിതിരിച്ച്
വിട്ടാലും മനസ്സ് കൊണ്ട്
ഒരുമിച്ചു നടക്കുന്ന
ചിലരുണ്ട്..
വിധിയെ സ്നേഹം കൊണ്ട്
പൊരുതി തോൽപ്പിക്കുന്നവർ-
വായിക്കാനേറെ ഇഷ്ട്ടം
എഴുത്തുക്കാരിയൊന്നുമല്ലെങ്കിലും
എഴുതാനും... read more
നോക്കൂ.....
വേദനിപ്പിക്കാനായി
നിങ്ങളൊരുക്കുന്ന
നാട്യങ്ങളോട് എനിക്കിപ്പോൾ
നിസ്സംഗതയാണ് തോന്നുന്നത്..,
അവക്കൊന്നും എന്നെയിപ്പോൾ
വൃണപ്പെടുത്താനാവില്ലെന്ന
തിരിച്ചറിവിൽ നിന്ന്....-
ഇന്നീ പടിയിറങ്ങുമ്പോഴെൻ
മിഴിക്കോണിനെയൊരശ്രുകണം
ചുംബിച്ചുവെങ്കിലും..,
ഒരു മൗനത്തിനാൽമരമെന്റെ
ഹൃത്തടത്തിനാഴങ്ങളിൽ
വേരുപ്പടർത്തിയെങ്കിലും..,
ഓർമ്മകളെന്റെ ചിന്തകളിൽ
നോവിൻ കയ്പ്പുനീരുറ്റിച്ച് -
രസിച്ചുവെങ്കിലും..,
ഇനിയെന്റെ ഉഷസ്സിനെ
മറക്കാനൊരു കാർമുകിലിനു-
മാവില്ലെയെന്നതാണെന്റെയാശ്വാസം..
-
ഒട്ടുമിക്ക മനുഷ്യർക്കും ഒരു
കഥ പറയാനുണ്ടാകും....
ഏറെപ്രിയമുള്ളോരാളെ
എല്ലാവർക്കും വേണ്ടി
ഉപേഷിക്കേണ്ടിവന്നത്....
അല്ലെങ്കിൽ
ഏറെപ്രിയമുള്ളൊരാൾക്ക്
വേണ്ടി എല്ലാവരെയും
ഉപേക്ഷിക്കേണ്ടി വന്നത്..-
അങ്ങനെയങ്ങനെ ഒരാളില്ലേ...
ഒരു നേർത്തമൗനം കൊണ്ട്
നമ്മെ ഇരുട്ടിലാക്കുന്നവർ...
ഒരു ചെറു പുഞ്ചിരികൊണ്ട്
സന്തോഷത്തിന്റെ പൂത്തിരി
കത്തിക്കുന്നവർ...
ഒരു കുഞ്ഞുപിണക്കം
കൊണ്ട് പോലും നമ്മെ
കൊന്ന് കളയുന്നവർ....
ഒരു കൊച്ചു ഇണക്കം കൊണ്ട്
പുനർജനിപ്പിക്കുന്നവർ...
-
ചിരിക്കാൻ മറന്ന മുഖം
കണ്ട് മടുത്ത കണ്ണാടിയൊരുനാൾ
പരിഭവം പറഞ്ഞു..
പിന്നീടങ്ങോട്ട് ചിരിച്ചു തുടങ്ങി..
ചിരിയഭിനയം കണ്ട് മനംമടുത്ത
കണ്ണാടി താഴെ ചാടി മരിച്ചു..
ചിതറിവീണ കണ്ണാടിതുണ്ടുകളിൽ
ചിരിയുടെ മൂടുപടവും ചിതറിപ്പോയിരുന്നു..-
നിയെന്നിൽ നിന്നടർന്ന് വീണതിനിപ്പുറം
രാവ് പുലരിയെ
ചുംബിച്ചുണർത്താതിരുന്നില്ല...
പുലരിമഞ്ഞ്
പൊഴിയാതിരുന്നില്ല...
ഉച്ചവെയിലേറ്റ് വാടിയ പകൽ
ഇരവിനെ പുൽകാതിരുന്നില്ല..
വസന്തത്തിന്റെ തലോടലിൽ
പൂക്കൾ വിടരാതിരുന്നില്ല...
മഴതുള്ളികൾ മണ്ണിനെ
കുളിരണിയിക്കാതിരുന്നില്ല...
ഇളംകാറ്റ് ജാലകവാതിലിൽ
എത്തിനോക്കാതിരുന്നില്ല...
അങ്ങനെയങ്ങനെ ഈ ലോകത്ത്
ഒന്നുമൊന്നും മാറിയില്ല...
ഒരേയൊരാളുടെ ലോകം
മാത്രം മാറി പോയി..
അയാൾ മാത്രം ജീവിക്കാൻ
മറന്നു പോയി...-