QUOTES ON #കൂടിച്ചേരൽ

#കൂടിച്ചേരൽ quotes

Trending | Latest
2 AUG 2020 AT 13:38

അവന്റെ കുഞ്ഞിളം ചുണ്ടുകൾ
കരിവാളിപ്പിന്റെ നീലച്ചുഴിയിലമർന്നു.
കുഞ്ഞരിപ്പല്ലുകൾക്ക് ചിരിക്കാനേറെ
മോഹമുണ്ടെന്ന് കണ്ണുകൾ വിതുമ്പി.

''ഇതിനൊരറുതില്ലമ്മേ''യെന്ന
വേദനയിലമർന്ന മൗനത്തിന്
അമ്മ തൻ തലോടലാം കൈകൾ
അവനിലൊരു തണൽവൃക്ഷമായി.

'എല്ലാറ്റിനുമൊരവസാന'മായെന്ന മോഹ-
ക്കടൽ അമ്മയുടെ കണ്ണുകളിൽ തിളങ്ങി.
ഡോക്ടർ പറഞ്ഞ ശസ്ത്രക്രിയയോടു
കൂടി... വേദനകൾ മായും...

'പറഞ്ഞുറപ്പിച്ച'യാ കൂടിച്ചേരലിനു
കാക്കാതെയവൻ വേദനകളില്ലാത്ത
ലോകത്തേക്കു യാത്രയായി...

-


14 AUG 2020 AT 7:03

നമ്മളാൽ കളങ്കമേൽക്കാത്ത ബന്ധങ്ങൾ;
ഒരുവേള പിരിഞ്ഞാലും,
ഒത്തുചേർന്നിരിക്കും
നാളേറെക്കഴിഞ്ഞാലും.

-



കൂടാമിനി ഒന്നായി അക്ഷരക്കൂട്ടിൽ
കൂടേറാം സ്വപ്‌നങ്ങൾ പങ്കുവച്ചു
കുന്നോളം ഉണ്ടല്ലോ ചിന്തകളും
കുറേയേറെ ഇതിലൂടെ പകുത്തിടാലോ
കാണാത്ത ലോകത്തെ കൂട്ടുകാരെ
കാണുന്നു അക്ഷരക്കൂട്ടിലെന്നും
കള്ളങ്ങൾ ഒട്ടും മനസ്സില്ലില്ല
കൈകളിൽ അക്ഷരമുത്ത്‌ മാത്രം
കോവിഡ് കാലത്തിൽ ഒറ്റപ്പെട്ട
കൂട്ടുകാരെല്ലാം ഇതിൽ ഒത്തു കൂടി
കുന്നോളം ഉള്ളൊരു വേദനകൾ
കുന്നിക്കുരുപോലെ മാറ്റിടുന്നു
കൂട്ടരേ നിങ്ങൾതൻ കൂട്ടിലെന്നും
കൂടുമ്പോൾ എന്നെയും മറന്നിടുന്നു
കൂടേണം നിങ്ങളോടെന്നുമെന്നും
കൂട്ടായ്മയോലുന്ന ഈ കൂട്ടിലായ്




-



വിജനമായ പൂങ്കാവനം....
യുവർകൂട്ടെന്ന കലാലയമെന്ന് വിളിക്കാം!
നാനാദിക്കിൻ്റെ അടിയൊയുക്കുകളായ്,
നാംമായ് നമ്മൊളെന്നായ് -
തീർന്നൊരാ കടൽ!
അക്ഷരങ്ങൾ ഇറ്റിറ്റു വീണൊരാ തിരയിൽ
എഴുത്താണി തീർത്തൊരാ -
സൗഹൃദ പൂക്കൾ!
നോവുകൾ വാക്കുകളാക്കി
സ്വപ്നങ്ങൾ കോർത്തിണക്കി
മോഹങ്ങൾ ചാലിച്ചെഴുതി
പ്രണയങ്ങൾ പെറുക്കിയെടുത്ത്
ജീവിതമെന്ന അക്ഷരങ്ങൾക്ക്
ജന്മം നൽകുന്ന നല്ല മനസ്സിൻ്റെ ഉടമകൾ!
പിരിയാതെ അകലാതെ
കരയാതെ ചിരിപ്പിച്ച്
കടൽക്കാറ്റിൻ്റെ ഈണത്തിൽ
വീശിയടിച്ച് ചാഞ്ഞുറങ്ങാം!
ഇച്ചിരി വെട്ടത്തെ നിലാവെളിച്ചമാക്കി
നാളെയുടെ താരങ്ങളെ
ഈ കലാലയ കടലിൽ
മുങ്ങി തപ്പി ഉയർത്തിയെടുക്കാം....!

-


2 AUG 2020 AT 19:17

പറഞ്ഞുറപ്പിച്ച കൂടിച്ചേരലുകൾക്കായി കാത്തിരിക്കുമ്പോൾ മനസ്സിൽ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും ലാവ ഉരുകി തുടങ്ങും. കണ്ടുമുട്ടുമ്പോൾ ആ അഗ്നിപർവതം പൊട്ടി സ്നേഹത്തിന്റെയും കരുതലിന്റെയും ചൂടുലാവ അനിർവചനീയമായ ഒരു നിർവൃതിയോടെ പുറത്തേക്കൊഴുകും.

-


2 AUG 2020 AT 16:57

ഇന്ന് പതം പറയുന്നുണ്ട്
ഹൃദയവിശാലതയുടെ
ലെൻസിന്റെ നിറം
മങ്ങിയതോ
കാലം കോറിയിട്ട
തിരക്കുള്ള
ജീവിതച്ചുഴിയിലെ
അടിയൊഴുക്കിൽ
പൊട്ടിയൊലിച്ചു പോയതോ
സാങ്കേതികത്തികവിന്റെ
കടന്നുവരവിൽ അന്യം
നിന്നുപോയതോയെന്ന്

-



*പാതി വിശേഷം*

പാതിവഴിയിൽ വീണുകിട്ടിയതിനെ
മുഴുമിപ്പിക്കുവാനായി
ജീവിതത്തിലേയ്ക്ക് ക്ഷണിച്ചപ്പോഴാണ്
"താൻ പാതി ദൈവം പാതി" എന്ന
ഓർമ്മപ്പെടുത്തലുകൾ ഉണ്ടായത്.
ശേഷം കാഴ്ചയിൽ
വീണ്ടെടുത്ത പാതിയുമായി
നിന്റെയരികിൽ വന്നപ്പോൾ
നീ മറ്റൊരു പാതിയുമായി
പൂര്ണ്ണരൂപം കൈവരിച്ചിരുന്നു..

-


7 FEB 2020 AT 20:35

ഭാഗം - 12

-


2 AUG 2020 AT 12:26

വീഡിയോ കാൾ തന്നെ ശരണം
കൊറോണ വന്നതിൽപ്പിന്നെ ...

-


2 AUG 2020 AT 10:45

പറഞ്ഞുറപ്പിച്ച കൂടിച്ചേരലുകൾ
പറയാതെ ബാക്കിവച്ച സ്വപ്നങ്ങളും ഉള്ളിലേന്തി പലകോണുകളിലേക്ക് ചുരുങ്ങുമ്പോൾ പറഞ്ഞകാലത്തെ പദ്ധതികൾ സ്വാർത്ഥ ചിന്തയിൽ തഞ്ചത്തിൽ നടപ്പിലാക്കി വിജയിച്ചെന്നും പരാജയപ്പെട്ടെന്നും അന്യോന്യം കേട്ടറിയുമ്പോൾ കൂടിനിന്ന കാലത്തെ സ്ഥിരതയാർന്ന കൂട്ടമെന്ന സമ്പത്തിനെയോർത്ത് ആർത്തുകരയാറുണ്ടായിരുന്നത്രേ ആരും കാണാതെ..

-