ഓർമ്മകളിൽ നീയൊരു
ചാറ്റൽമഴയായിരുന്നു ..
എപ്പോൾ തുടങ്ങും ..
എങ്ങനെ പെയ്യും ..
എത്ര കുളിർ ..
ഒന്നിനും നിശ്ചയമില്ലാത
എന്നെ നനച്ചു പോകുന്ന
ചാറ്റൽ മഴ ..
ആവോളം നനയാനോ ,
അറിഞ്ഞ് നനയാനോ പറ്റാതെ
തരുന്നത് നനഞ്ഞ്
ഞാനും കുളിർന്നു ..-
എനിക്ക് നിന്നോട് പ്രണയമാണ്,,
വരികളെ ഇറുക്കി പിടിച്ച്
ഈണത്തെ ചുംബിച്ച്
കണ്ണുകൾ കൂമ്പി നിന്റെ ചാരത്തിരിക്കാൻ
ഇനി വരും വരികൾക്കായ്
നാളെയോ നീളെയോ കാത്തിരിക്കാൻ
-
അനന്തമായ് നീളുന്ന പ്രതീക്ഷകളെ
ആത്മാവിലലിയാതെ അലയാതെ അവഗണിക്കുക
കബളിപ്പിച്ച് വേദനിപ്പിക്കുവാൻ വരുന്ന സ്വപ്നങ്ങളെയും-
അഗാധമായി
ആണ്ടു പോകുന്ന
പ്രണയം ...
കാതങ്ങൾ താണ്ടി നമ്മെ
നെരിപ്പോടിലാക്കുന്ന
പ്രണയം ....
തിരുത്തലുകൾക്കതീതമായി
തിരികെയെത്താ മനമോടെ
തിരശ്ശീലയ്ക്ക് പിന്നിലായ്
മറച്ചിരിത്തിക്കുന്ന
പ്രണയം .
കാലം തെറ്റി
മനസ്സിനെ വിലയ്ക്കു
വാങ്ങുന്ന പ്രണയം .
അകറ്റേണ്ട പ്രണയമിത്
അകലേണ്ട പ്രണയമിത്
അകംപൊരുളില്ലാത്ത
അമംഗളമാം ബന്ധമിത്.
-
ഓർമ്മകളുടെ ശ്വാസം
(・ω・)つ⊂(・ω・)(・ω・)つ⊂(・ω・)
ഓർമ്മകളെ ഓർമ്മിക്കുമ്പോൾ
ഇത്രമേൽ വേദനിക്കുമെന്ന് ....
നിന്റെ നിറഞ്ഞ പുഞ്ചിരി
തട്ടിത്തെറിപ്പിച്ച ഹൃദയം ...
അതിനെന്ത് ഭാരമാണെന്നോ
-
ഓരോ ഇടവേളകളിലും
അവൾക്കായ് തിരഞ്ഞു
നിരാശ പടർന്ന വളളികളിലും
അവളെന്ന പൂക്കൾ
വിരിയുമെന്നു നിനച്ച് ...
കനവിൽ പെയ്ത
മഴനൂലിഴകളെയും ചേർത്ത്
യാത്ര മുന്നോട്ട്-
വസന്തം നിറഞ്ഞ
പാതകളിലൊക്കെയും
ഞാൻ തിരഞ്ഞത്
നിന്നെയായിരുന്നു
കനവിൽ പൂത്ത
വസന്തങ്ങളൊക്കെയും
വാടാമലരായി
നർത്തനം തുടങ്ങിയിരുന്നു
നീണ്ട നീണ്ട
വഴികളിലൊക്കെയും
എനിക്ക് മാത്രം
വസന്തം നിറച്ചവൾ
ആടിക്കൊണ്ടിരുന്നു
തീരാ നർത്തനം-