മുറിപ്പാടുകളും കഷ്ടപ്പാടുകളുമൊക്കെ കാശ് കയ്യിൽ വന്നാൽ മായ്ഞ്ഞു പോവാവുന്നതേയുള്ളു.
-
അജ്ഞത പലപ്പോഴും ആശ്വാസമാണ്.
അതിന്റെ അറ്റം എന്താണെന്നോ ഏതാണെന്നോ സങ്കൽപ്പിക്കുന്നവരുടെ സാഹചര്യം പോലിരിയ്ക്കും.-
കാത്തിരിയ്ക്കാനൊക്കെ
ആൾക്കാരുണ്ട്.
അവര് നമ്മിലേയ്ക്ക് വന്നു
ചേരുംവരെ കാത്തിരിയ്ക്കാനുള്ള
ക്ഷമ നമുക്കില്ലാത്തതുകൊണ്ടാണ്
പല ബന്ധങ്ങളും
ചേരാതെ പോവുന്നത്.
ചിലപ്പോഴൊക്കെ അത്
വിധിയാവാറുമുണ്ട്.
അല്ലെങ്കിൽ അങ്ങനെ ചിന്തിച്ച്
ആശ്വസിക്കാം അല്ലെ?-
കൊറേ കാലത്തിനുശേഷം കുഞ്ഞുനാളിൽ ഞാനുണ്ടാക്കിയ മണ്ണപ്പം ഉടച്ചുപോയ വികൃതിക്കാരിയെ കണ്ട സന്തോഷം.
അന്നത്തെ കൊച്ചോലപ്പുരയിലെ കാര്യക്കാരിയെ കണ്ട സന്തോഷം... പിന്നെ പഴയ ഓർമ്മകളിൽനിന്നെടുത്താസ്വദിച്ച കളിക്കൂട്ടുകാരിയോട് ചോദിക്കാൻ ഒരുക്കിവച്ച ഒരുപാട് ചോദ്യങ്ങൾ... അല്ലെങ്കിൽ വേണ്ട.
അവളുടെ മറുപടികൾ എനിക്കെന്റെ മനസാക്ഷി തരും. ഞാനതിൽ നിർവൃതിയടയും. ഒരുപക്ഷെ അവൾക്കും അതാവാം ഇഷ്ടം.-
മനസ്സ് ചൂടാറുവോളം
അവളെ കാണാൻ
ആറ്റാത്ത ചായ തന്ന്
എന്നെ സൽക്കരിച്ച
ചായക്കടക്കാരനെ ഞാൻ
ഓർത്തുപോകുന്നു....-
സാമർത്ഥ്യം മർത്യന് മരുന്ന് തന്നെ.
പക്ഷെ മറ്റൊരു മർത്യനെ മെതിച്ചുകൊണ്ട് നേടുന്ന നേട്ടത്തെ
സാമർത്ഥ്യമെന്ന മിടുക്കുവാക്കിനെക്കൊണ്ട് ഉപമിക്കാനൊ അംഗീകരിക്കാനോ കഴിയുകയില്ല. വഞ്ചനയെന്ന ചതിപ്രയോഗം മാത്രമാണ്..., വഞ്ചകർ എന്ന മാപ്പർഹിക്കാത്ത പേര് മാത്രമാണ് അത്തരക്കാർക്കുള്ള അഭിസംബോധന തന്നെ...-
മറക്കാനും പൊറുക്കാനും കഴിയാതിരിക്കാൻ പണ്ടൊരു സിനിമയിൽ മമ്മൂട്ടി പറഞ്ഞപോലെ ക്ഷത്രിയനാവണമെന്നില്ല.ചോരയും നീരും വികാരവും വിചാരവുമുള്ള മനുഷ്യനായാൽ മതി.
-
ചിലരുണ്ട്. ആളുകളുടെ കോലം നോക്കി അവർ ഇഷ്ട്ടപെടുന്ന നേരമ്പോക്കുകൾ, വിനോദങ്ങൾ, ഇഷ്ടങ്ങൾ, ഇതൊന്നും അവരുടെ ശരീര ഭാഷക്ക് ചേർന്നതല്ലെന്ന് വിധിയെഴുതുകയും മറ്റുള്ളവരോട് അത് പറയുകയും ഏറ്റവുമൊടുക്കം ഉള്ളിൽ പുച്ഛം ഭാവിക്കുകയും ചെയ്യുന്ന കൂട്ടർ. വാസ്തവത്തിൽ ഏറ്റവും വലിയ ചേരായ്മയും പോരായ്മയും ഇക്കൂട്ടരുടെ മനസ്സാണ്.
-
ഓരോ പുസ്തകങ്ങളിലും
വായനയ്ക്കപ്പുറം ഓരോ പഠനങ്ങളുണ്ട്,
കണ്ടെത്തലുകളുണ്ട്. വായിച്ചു തീർത്തു
എന്നതിലല്ല. ഉൾക്കൊണ്ടു എന്നതിലാണ് കാര്യം.-