ഓർമകളിലൊരായിരം
മധുര നൊമ്പരങ്ങളൂറുന്ന
പോയ വസന്തങ്ങളിലെ
കളിത്തോഴി……
ആയുസ്സിലോരോ
കണികയും
വീണ്ടുമൊരാ
നിറവസന്തങ്ങളിലേക്ക്
ചേക്കേറാൻ
കൊതിക്കുന്നതെന്തേ?
നേർന്നിടട്ടെ
പുസ്തകങ്ങളിലുറങ്ങുന്നൊരാ
നറുമണമോലും
ജന്മദിനാശംസകൾ……-
ഘടകവിരുദ്ധമായ ഓരോ
ചലനങ്ങളുമെങ്ങനെ
നിഷേധങ്ങളാവും ...??
കാലത്തിന്റെ ചൂടും ചൂരും
കൊണ്ടവ പഴകിയിരിക്കുന്നത്
കാണുന്നില്ലേ ...!!
ആരാണീ നാട്യനിയമങ്ങളുടെ
തലവൻ ....?
അസ്തമയത്തിനു മീതെ
കണ്ണഞ്ചിപ്പിക്കുന്ന ഉദയം
കാണുന്നില്ലേ ...?
അടിച്ചമർത്തലല്ലേ നീതിനിഷേധം ...?
ചിന്താപരമായി കടിഞ്ഞാണിടാൻ
കഴിയാത്തിടത്തോളം ചിന്തയുടെ
തീജ്ജ്വാലകളാൽ
വെന്തുരുകട്ടെ ...!!!!-
ചുക്കിച്ചുളിഞ്ഞ കൈകാലുകൾക്കും
തിമിരം ബാധിച്ച കണ്ണുകൾക്കും
നര കയറിയ തലമുടിയ്ക്കും
പുതിയൊരിടം കണ്ടെത്തിയിരിക്കുന്നു....
ഗർഭത്തിൽ വേരൊട്ടിപ്പിടിച്ചപ്പോഴും
കണ്ണിലെണ്ണയൊഴിച്ച് മോഹക്കൊട്ടാരം
പടുത്തുയർത്തിയപ്പോഴും,വിരഹവും,
വെയിലും മഴയും കാണാതെ
സ്വരുക്കൂട്ടിയപ്പോഴും,വാശിയിലും
വീഴ്ച്ചയിലും വലഞ്ഞപ്പോഴും;
കാണാത്ത,കണക്കു കൂട്ടാത്ത
പുതിയൊരു നരകളുടെ ലോകത്ത്
നാലുകണ്ണുകൾ നിർവ്വികാരമായി....
-
ചേതന ഗൃദ്ധാ മല്ലിക്കിൽ നിന്നും
ലൂസിയിലേക്കുള്ള യാത്ര ......
അനിർവ്വചനീയം !!!!!
പിരിയാനിഷ്ട്ടമില്ലതെ പറിച്ചു
നടുന്ന പോലെ .....
ഓരോ ജീവിതങ്ങളിലൂടെ...
കാലഘട്ടങ്ങളിലൂടെ....
ഭാഷകളിലൂടെ.....
ദേശങ്ങളിലൂടെ......
കൂട്ടുകുടുംബമായി,
പെറ്റുപെരുകിയങ്ങനെ
വളരട്ടെ...ഒരു നാളും
ഉറവ വറ്റാതെ ........!!!-
"സ്വപ്നത്തിൽനിന്നു ജീവിതത്തിലേക്ക്
എന്തൊരു ദൂരമാണ് .നടന്നിട്ടും നടന്നിട്ടും
എത്താത്തത്ര ദൂരം "-
പാമരഹൃദയത്തിലെ ശിഥിലമോഹങ്ങളേ
പേരറിയാത്തൊരു നോവ് പടർത്തുന്നുവോ?
ഈയനന്തവിഹായസ്സിലൊന്നുമേ
ചേർത്തണക്കാവതൊന്നുമില്ല ......
ഏതഗ്നി പടർത്തിയ നോവിത് ?
ഏറ്റക്കുറച്ചിലാൽ തീർക്കുന്ന നൊമ്പരം.-
സ്റ്റാറ്റസ് ഇടാനായി
നട്ട മരങ്ങളുടെ
കാട് തേടിയിറങ്ങി!!
പോയ വർഷങ്ങളുടെ
ചരമഗീതങ്ങൾക്കു
മേലെയൊരു
മരത്തൈ കൂടി.....-
അറ്റ ഞരമ്പുകൾ
കൂട്ടിപ്പിടിച്ച്,നിലവിളിക്ക്
പകരം ചെറുത്തുനിൽപ്പിന്റെ
മുദ്രാവാക്യം വിളിക്കുന്ന
മണ്ണിന്റെ പച്ചമണം പൊഴിക്കു-
ന്നവരെ,ആട്ടിൻതോലിട്ട
ചെന്നായ്ക്കളെന്നു
മുദ്രകുത്തുന്നവർ,സ്വയം
കണ്ണാടിയിൽനോക്കി
വിലയിരുത്തേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു ......!
സിരകളിലോടുന്ന ചോരയും
നീരും വിണ്ടുകീറിയ
വയലുകളിൽ ഹോമിച്ച
ജീവനുകളുടെ ശേഷിപ്പാണെ-
ന്നറിഞ്ഞിട്ടും,പുറംകാലുകൊണ്ട്
തട്ടിയെറിയുന്നവർക്ക്
സമ്പന്നസേവയ്ക്കിടെ
അറ്റുപോവുന്ന അടിവേരുകളുടെ
മാഹാത്മ്യം മനസ്സിലാക്കാൻ
കാലത്തിന്റെ കയ്യൊപ്പുകൾ
തന്നെ ധാരാളം!!!
-