ജാതി കോമരങ്ങൾ കൊണ്ട് തീർത്തെരാ വടിവാളുകൾ കൊണ്ട് ഒരൊറ്റ വയറിൽ പിറന്ന എൻ്റെ സാഹോദരങ്ങളുടെ ചുടുചോരയ്ക്കായ് ഞാൻ മുറവിളി കൂട്ടില്ല!
പിച്ചള പാത്രം കാണിച്ച്, ജീവൻ തുടിക്കുന്ന അമ്മതൻ ഗർഭപാത്രത്തിന് വില കൽപ്പിക്കില്ല....!
അവസാന യാത്രയിൽ, ഞാൻ പോകുന്ന വാഹനത്തിൻ്റെ നിയന്ത്രണ വാഹകൻ ഒരിക്കലും ഞാനായിരിക്കില്ല!-
നിൻ്റെ നെടു ശ്വാസങ്ങൾ എൻ്റെ സംഗീതമാകണം ........ read more
സന്ധ്യമയങ്ങുന്നതും കാത്ത് -
തെരുവീഥികളിൽ, ഭയന്ന്,
കേറി കിടക്കുവാൻ കൂരയില്ലാത്ത -
പാവം തെരുവിൻ്റെ മക്കളെ,
ഓർമ്മ വരുന്നു....!
വൃദ്ധരും,പിഞ്ചുമക്കളും -
തറയിൽ തുറന്ന മാനം നോക്കി,
നീ എന്ന സന്ധ്യയുടെ കൂരിരുട്ടിൽ -
കൺപോളകളടച്ച് മയങ്ങുമ്പോൾ ...
നിൻ്റെ അഴകിൽ അവരുടെ -
അന്നം വേവുന്ന തായ് തോന്നി...!
നിൻ്റെ വർണ്ണങ്ങളിൽ ആ-
തെരുവിൽ സംഗീതമഴ വർഷിച്ചു!
ഒരിക്കലും പുലരാത്ത ...
പുലർകാല സ്വപ്നങ്ങൾ കണ്ട് -
അവർ ഉറങ്ങുമ്പോൾ ......
അവർ കണ്ട നിന്നെ ,അത്ര ഭംഗിയിൽ
ഞങ്ങളാരും കണ്ടിട്ടില്ല എന്നൊരു തോന്നൽ
സന്ധ്യ... നീ വല്ലാത്തെരു മായ തന്നെ !!-
നിൻ വാക്കുകൾക്ക് മരണത്തിൻ്റെ, നേർത്ത ഗന്ധമുണ്ടായിരുന്നു ....!
അത് കൊണ്ടാണല്ലോ നീ എരിഞ്ഞടങ്ങിയ, ചിതയുടെ ഗന്ധം ഞാനറിയേണ്ടിവന്നത്...!
അനുഭൂതിയുടെ മുല്ലമൊട്ടുകൾ കൊണ്ട് -
നീ കോർത്ത് ചാർത്തിയിരുന്ന....
മാലയുടെ ഗന്ധവും,
മുത്തുമണികൾ പൊഴിയുന്ന -
നിൻ പൊട്ടിചിരിയുടെ ഗന്ധവും..,
അനുരാഗത്തിൻ്റെ വിങ്ങലായ നിൻ -
കണ്ണുനീരിൻ്റെ നനവിൻ്റെ ഗന്ധവും,
സ്നേഹത്തിൻ മാലാഖയായ -
നിൻ ഇളം മേനിയുടെ ഗന്ധവും...,
ഒടുവിൽ...,
നിന്നെ ദഹിപ്പിച്ച ചന്ദന മുട്ടിയുടെ -
അലയടിക്കുന്ന ഗന്ധവും,
ചാരമായ് തീർന്ന നിൻ്റെ-
ചിതാഭസ്മത്തിൻ്റെ ഗന്ധവും...,
ഞാനിന്നറിയുന്നത്....!
-
പത്ത് മാസം നൊന്ത് പ്രസവിച്ച
അമ്മയെ ഓർക്കുമ്പോൾ,
അന്നം തേടി വെയിൽ കൊള്ളുന്ന
അച്ഛനെ മറന്നു പോകാറുണ്ട്!
വൃദ്ധയാം മാതാപിതാക്കളെ -
വൃദ്ധസദനത്തിൽ തള്ളിവിടുമ്പോൾ,
നാളെ ഞങ്ങളും ഈ കാലഘട്ടം -
കടന്ന്,പോകണം എന്ന് മക്കൾ,
മറന്ന് പോകാറുണ്ട്....!
എൻ്റെ സിരകളിൽ ഓടുന്ന രക്തം -
പോലും നീയാണ് എന്ന് പറഞ്ഞ,
നീ എന്ന പ്രണയനി പറിച്ച് കൊണ്ട്,
പോകുന്നത് ചോര വാർന്നൊലിക്കുന്ന -
എൻ്റെ ഹൃദയമാണ് എന്ന്,
മറന്ന് പോകാറുണ്ട്....!
മരിച്ചയാളുടെ മൃത ശരീരത്തിൽ -
അവസാന ചുംബനവും നൽകുമ്പോൾ,
നാളെ ഈ ചുംബനം മറ്റുള്ളവർ,
എനിക്ക് തരുമ്പോൾ അതേറ്റ് വാങ്ങാൻ -
എന്നിലും ജീവനുണ്ടാകില്ല എന്നോർക്കാൻ
മനുഷ്യരും മറന്ന് പോകാറുണ്ട്
.-
നിനക്കായ് ഞാൻ -
തീർ എഴുതി തന്ന എൻ്റെ
മനസ്സിൽ നീ പൂവിട്ട്
പടർന്ന് പന്തലിച്ചിരിക്കുന്നു.....!
ഇനി ഇതിനപ്പുറം നീ -
ആഗ്രഹിക്കുന്നുവെങ്കിൽ -
നിനക്കായ്, ഞാൻ
മനസ്സ് പാട്ടത്തിന്
എടുക്കേണ്ടിയിരിക്കുന്നു.....!-
വരച്ച കുഞ്ഞു കൈകൾ വളർന്നിരിക്കുന്നു,
ഇത് സ്വപ്നം കണ്ട കണ്ണുകളുടെ -
കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു.....!
ചുവന്ന സൂര്യൻ ചുവന്ന രക്ത-
തുള്ളികളായ് പിടഞ്ഞു വീഴുന്നു!
പുഴകൾ പൂ ധളം പോലെ കരിഞ്ഞ് ഉണങ്ങിയിരിക്കുന്നു...!
കൂരകൾ ഉയർന്നുയർന്ന് മണിമാളികകളായ് വളർന്നിരിക്കുന്നു....!
വ്യക്ഷങ്ങൾ, അദൃശ്യമായ് അടർന്ന് പോവുന്നു....!
ഗ്രാമഭംഗി വിൽപ്പനക്കായ് മരിച്ച് വീഴുന്നു...!
നിറം മങ്ങാത്ത ആ ഛായ തുട്ടുകൾ കൊണ്ട് -
ഇനിയും നിൻ്റെ കൈകൾ ചലിച്ചീടട്ടേ.....,
മങ്ങിയാലും കണ്ണടച്ച് വെച്ച് -
ഞാനാ ദൃശ്യവിരുന്ന് ആസ്വാദിക്കാം ....!-
" പുഞ്ചിരികളുടെ ഒരായിരം ഘോഷയാത്രകൾ നിങ്ങൾക്ക് ഞാൻ സമ്മാനിച്ചിട്ടുണ്ട് .....!
" നയനങ്ങളിൽ നിന്ന് ഊർന്ന് വീണിരുന്ന ചാറ്റൽമഴ തുള്ളികൾ -
അതെനിക്ക് മാത്രം സ്വന്തമായിരിക്കട്ടെ.....!!!-
"ഞങ്ങൾ എന്ന പൂക്കൾക്കിടയിൽ
ആരും കാണാതെ പോകുന്ന ഒന്നുണ്ട്.....
ഞാൻ അവൾക്കും, അവൾ എനിക്കും തന്ന-
ചുംബ്ബന പൂക്കൾ ......!!!-
(എൻ്റെയല്ല, മറ്റാരുടേയോ, നമ്മുടെത് ആവാതിരിക്കട്ടെ)
........................................................
ഗർഭപാത്രത്തിൽ ഒതുങ്ങി കിടക്കാതിരുന്നപ്പോൾ അമ്മ എന്നെ വലിച്ചെറിയാത്തത് കൊണ്ടും,
പൊക്കിൾകൊടി മുറിച്ച് മാറ്റുമ്പോൾ ' എൻ്റേത് നീയിങ്ങ് താട എന്ന് അമ്മ പറയാത്തത് കൊണ്ടും,
മുലയൂട്ടുന്ന നേരം ഒന്ന് ഇറുക്കി കടിച്ചപ്പോൾ,കണ്ണടച്ച് ഉമ്മകൾ തന്നത് കൊണ്ടും,
അച്ചൻ്റെ മരണാനന്തരം, അമ്മയെ നോക്കാൻ ആളില്ല എന്ന കാരണത്താൽ, അവരെ വ്യദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കുമ്പോൾ പരിഭവം പറയാതെ അവർ എന്നെ ചേർത്ത് പിടിച്ച് മുത്തം നൽകിയത് കൊണ്ടും,
ഞാനൊരു മനുഷ്യനായ് ഗമയോടെ ഇന്നും ജീവിക്കുന്നു .....!!!-