QUOTES ON #കറിവേപ്പില

#കറിവേപ്പില quotes

Trending | Latest
19 APR 2020 AT 21:59

കറിവേപ്പില ആണെന്നറിഞ്ഞിട്ടും പിന്നേയും ജീവിക്കുന്ന ചില ജന്മങ്ങളുണ്ട് ,
എരിഞ്ഞു തീരും മുമ്പ് ഒരിക്കലെങ്കിലും ആളിക്കത്താൻ ആഗ്രഹിക്കുന്നവർ . . .

-


22 MAY 2019 AT 13:01

ഇത്രയേറെ രുചി പകർന്നതല്ലേ
ചവച്ചരക്കാൻ
മനസ് മടിച്ചു കാണും......

-


22 MAY 2019 AT 12:22

മനോഹരമായ ചെമ്പരത്തി പൂവിന്
ഭ്രാന്തി പൂവെന്ന് പേര് കൊടുത്തവർ
തന്നെയാകും...ഇതും പഠിപ്പിച്ചത്...

-


23 JAN 2020 AT 2:47

"ആരുടെ ലൈഫിലും വെറും
കറിവേപ്പില ആയി ഒതുങ്ങി നിൽക്കരുത്..
അഥവാ..
ഇനി എന്തെങ്കിലും ആയേ മതിയാകു
എങ്കിൽ...
ഒരു സവാള ആയിക്കോ.. ! "

-


23 NOV 2018 AT 11:38

കാര്യം കഴിഞ്ഞപ്പോ കളഞ്ഞാലും വേണ്ടീലാ ,

കറി നന്നായല്ലോന്ന് കറിവേപ്പില..!

-


14 MAY 2020 AT 7:04

കറിവേപ്പിലയയുടെ വില തന്നില്ലെങ്കിൽ
ഒരുനാൾ ഉള്ളിയേപ്പോലെ തൊട്ടാൽ പൊള്ളുന്ന വിലയായി മാറാൻ കഴിയട്ടെ.

-



കറിവേപ്പില


ഭോജനത്തെ പൂർണ്ണതയിലെത്തിക്കാൻ
അഹോരാത്രം പരിശ്രമിക്കുമെങ്കിലും
എല്ലാവരും നക്കിത്തുടച്ചൊഴിവാക്കുന്ന
പ്രധാനിയാം അപ്പ്രധാന വസ്തു

-


26 JUN 2019 AT 22:15

ഞാൻ ആരുടേം പകരക്കാരൻ അല്ല...
ഞാൻ ആരുടേം പ്രധാനിയുമല്ല ...
എന്നാലോ... ഞാൻ ഇല്ലാതെ ഒന്നും പൂർണ്ണമാവുല്ല്യ...
#കറിവേപ്പില

-


9 AUG 2022 AT 22:45

ആവശ്യങ്ങള്‍ കഴിഞ്ഞ്
വലിച്ചെറിയപ്പെടുന്ന
കറിവേപ്പില
പോലെ ജിവിതം
തീർക്കാൻ വിധിക്കപ്പെട്ട
കുറെയേറെ പേരുണ്ട്.
ആരുടെയൊക്കെയോ
നിറമുള്ള സ്വപ്നങ്ങളില്‍
ഞാനും ഉണ്ടാകുമെന്ന്
ആശിച്ചു കൂടെ നിന്നവർ,
ഒടുക്കം മോഹങ്ങള്‍
ഒക്കെയും അവസാനിപ്പിച്ച്
പിന്തിരിഞ്ഞു നടക്കുന്ന ചിലര്‍ ❣️

-


20 MAY 2023 AT 0:09

ചിലര്‍ തിരക്കഥയിൽ സജീവമായിരുന്നിട്ടും, ചിത്രീകരണത്തിൽ പുറത്താക്കപ്പെട്ടു. ഒടുവില്‍ പ്രദർശനശാലയുടെ മൂലക്കിരുന്നു നെടുവീർപ്പിടുന്നവർ. അവരാണ് ശരിക്കും കാച്ചിക്കുറുക്കിയ ജീവിതകഥയിലെ കറിവേപ്പിലകൾ.

-