നീ എന്നാണ് പോവുന്നത്?
എങ്ങട്ട്?
എന്നെ വിട്ട്..
ആര് പറഞ്ഞു ഞാൻ പോവുന്നെന്നു?
എല്ലാരും പോവലിണ്ട് ,അതാ പതിവ് .
ഓഹോ ,എന്നാലേ ഇതാളു വേറെയാ മാഷേ
ഇങ്ങള് പോയാലും ഞാൻ പോവൂല 😌
-
freebird_with_high_thoughts🍁
come_fly_with_me🦚
lets_enchant_in_chathan... read more
ഓളങ്ങളില്ലാത്ത , ഒരു കാറ്റു പോലും വീശാത്ത കായൽപരപ്പിൽ ഒറ്റക്ക് വിരിഞ്ഞു നിൽക്കുന്നൊരാ ആമ്പൽപൂവിൻ ദുഃഖം ആയിരം താരങ്ങൾക്കിടയിൽ തെളിഞ്ഞു നിൽക്കുന്ന അമ്പിളിക്കെങ്ങനെ അറിയാം ?
-
കല്ലായ ഖൽബിൽ സ്നേഹത്തിൻ കടലൊഴുക്കിയവളെ ,
യെൻ ഖബർ എത്തുംവരെ നിൻ പുഞ്ചിരി ഞാൻ കാത്തീടട്ടെ !
-
ആത്മാർഥ പ്രണയമായിരുന്നോ..?
അറിയില്ല..
പക്ഷേ അവളെന്റെ ആത്മാവിനെ തൊട്ടിരുന്നു !
-
🧠 "She is just another one ,
forget her"
🫀 "I can't,
she was something else !"
-
പ്രിയേ ഈ മഴ പെയ്തു
തോരുമെന്നു തോന്നുന്നില്ല
നിന്നെക്കുറിച്ചെഴുതിയ കവിതകളാവട്ടെ
മരവിച്ചു തുടങ്ങിയിട്ടുമുണ്ട്
എത്ര നാളിങ്ങനെ എന്റെ ശവത്തിനു
ഞാൻ കൂട്ടിരിക്കുവാനാവും
ഓർമകളെല്ലാം വേദനയോടെ
നോക്കി ചിരിക്കുന്നുണ്ട്
ഒരു പക്ഷേ നീയിന്നു യാത്ര പറയുമെന്ന്
എനിക്കറിയാത്തതിനാലാണോ ?
-
നിന്റെ
ഓർമകൾക്കെന്തൊരു
തണുപ്പാണ്,
ഇരുണ്ട രാത്രികളെ
ചുട്ടു പൊള്ളിക്കുന്ന
തണുപ്പ് !
-
അത്രമേൽ ഇഷ്ടപെട്ടവരെയൊന്നും നഷ്ടപ്പെടുത്തരുതെടോ
പിന്നീടൊരിക്കലും അങ്ങനൊരാളെ കിട്ടിയെന്നു വരില്ല !
-
അത്രയൊന്നും ദൂരത്തല്ലാതെ
അവളെവിടെയോ ഉണ്ട്
ആ പുഞ്ചിരി ഞാനിന്നും കാണുന്നുണ്ട്.
ആത്മാവു കൊണ്ടു മാത്രം
എന്നും അവളോട് മിണ്ടുന്നുണ്ട്
-