Fabith Fardan   (Fabith_Ramapuram ✍️...)
117 Followers · 62 Following

read more
Joined 9 April 2019


read more
Joined 9 April 2019
1 FEB AT 9:03

വിശ്വാസം എന്നത് ചെറിയ വാക്കാണ്. അതു വായിക്കാൻ ഒരു നിമിഷം മതി. ചിന്തിക്കുവാൻ ഒരു മിനിറ്റും മനസ്സിലാക്കാൻ ഒരു ദിവസവും മതിയാകും. പക്ഷേ അതു തെളിയിക്കുവാനും നേടിയെടുക്കുവാനും ഒരു ജീവിതം തന്നെ മതിയാവില്ല. നാം ഈ ഭൂമിയിൽ ജീവിക്കുന്നതു തന്നെ ഒരു വിശ്വാസത്തിന്റെ പുറത്താണ്.

-


27 JAN AT 22:28

മുടിയുന്ന ലോകം
പിടയുന്ന മനം
എന്തിനോ വേണ്ടി
അലയുന്ന ജന്മങ്ങള്‍
ഇടയില്‍പ്പെട്ട് ഞാനും
അലയുന്നതെന്തിനോ
ശുഭാശംസകള്‍ നേരാനിന്ന്
എന്‍ മനം മടിക്കുന്നു
പൊലിഞ്ഞു പോയൊരു
ജ്യോതിതന്‍ ആത്മാവിന്ന്
നിത്യശാന്തി നേരുന്നു
പിടയുന്ന മനമേ
സ്വസ്ഥമായുറങ്ങൂ.

-


25 JAN AT 14:40

ഭാര്യ അതൊരു ഭാരമല്ല, വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽവെച്ചേറ്റവും വില കൂടിയ ഒരു അത്ഭുത വിളക്കാണ് ഭാര്യ.

ഭാര്യ എന്ന രണ്ടക്ഷരത്തിൽ ഒതുക്കി കളഞ്ഞ, ഒരിക്കലും വർണ്ണിക്കാൻ കഴിയാത്ത മഹാ വിസ്മയം.

-


25 JAN AT 13:51

പുലര്‍ക്കാലത്ത് മരച്ചില്ലകളില്‍ തങ്ങിയിരിക്കുന്ന മഞ്ഞു കണങ്ങളില്‍ ഇളം കാറ്റുവന്നു തട്ടുമ്പോള്‍ അവ ജലാശയങ്ങളില്‍ ഇറ്റിറ്റു വീഴുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. എത്ര മനോഹരമായിരിക്കും ആ കാഴ്ച. കാറ്റിനെക്കാൾ വേഗതയേറിയത് മനസ് എന്ന് പറയുന്നത് സത്യം തന്നെ. കാരണം എനിക്ക് നിന്നെ കാണണമെന്ന് തോന്നുമ്പോള്‍ ഒന്ന് കണ്ണടച്ച് ശ്യാമ സുന്ദര പ്രകൃതിരമണീയ ദ്രിശ്യങ്ങള്‍ ഓര്‍ത്താല്‍ അവിടെ ഒരു ചുവന്ന പനിനീര്‍ പുഷ്പ്പമായി നീ പുഞ്ചിരിച്ചു നില്‍ക്കുന്നത് കാണാന്‍ സാധിക്കും. എത്ര അകലത്തിലായിരുന്നാലും നീ എന്‍റെ അരികത്തുള്ളതുപോലെ തോന്നും.. ഒരു മാലാഖയെ പോലെ..

-


9 NOV 2023 AT 22:52

നിറഞ്ഞുകായ്ക്കാന്‍ വസന്തങ്ങളെ കാത്തിരുന്നത് വെറുതെ എന്ന് മനസ്സിന്റെ
മറുപടി, കവിളിലേക്കു മുറിഞ്ഞു വീഴുന്ന അശ്രു തുള്ളികൾ.

ശുഭ്രവസ്ത്രത്തിന് ശ്യൂന്യതയുടെ നിറം, ശരീരത്തിന് മൈലാഞ്ചിയുടെ രൂക്ഷമണം. മനസ്സിൽ അക്ഷരങ്ങളെ ഗദ്ഗദം കൊളുത്തി വലിക്കുന്നു..

-


1 NOV 2023 AT 7:52

"കേരളം ഒരു സംസ്ഥാനം മാത്രമല്ല, ഒരു നല്ല സംസ്കാരം കൂടിയാണ്"
മലയാളമേ ഇതു ധന്യം,
നിൻ മകനായി പിറന്നതെൻ പുണ്യം.
നവംബർ ഒന്ന് മലയാള ദിനം. എല്ലാ കൂട്ടുകാർക്കും എന്റെ കേരള പിറവി ആശംസകൾ.

-


27 OCT 2023 AT 19:34

മറവി
മറവി ഉണ്ടെന്നൊക്കെ എല്ലാവരും വെറുതെ പറയുന്നതാണ്..
ഇണക്കത്തോടെ ചേർന്നിരിയ്ക്കുമ്പോൾ ഓർക്കാതെ പോവുന്ന എന്തുമാത്രം ഓർമ്മകളുടെ കണക്കുകളാണ് ഒന്ന് പിണങ്ങി അകന്നിരിയ്ക്കുമ്പോൾ എല്ലാവരും ഓർത്തെടുക്കുന്നത്..!
നൽകിയ സ്നേഹത്തിന്റെ ആഴം മുതൽ എന്നോ പറഞ്ഞു വേദനിപ്പിച്ച ഒരു കുഞ്ഞു വാക്കിന്റെ കനം വരെ, ആ നിമിഷം മുതൽ മറവിയുടെ മറ നീക്കി പുറത്തുവരും..!

-


25 OCT 2023 AT 14:19

എന്നെയും കാത്തൊരാള്‍ നില്‍പ്പുണ്ടാ വഴിയരികില്‍. പോകുവാന്‍ സമയമായി, വിട പറയുവാന്‍ നേരമില്ല.
ക്ഷണികമീ ജീവിതം എത്ര മനോഹരം.
കഥപോല്‍, കവിതപോല്‍ അടഞ്ഞൊരദ്ധ്യായങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ നിറയും ചിന്തയില്‍
ചിരിയും, കളിയും പിന്നൊരല്‍പം കണ്ണുനീരും.
വഴിയില്‍ തടസ്സങ്ങളില്ലാരോ പറഞ്ഞു,
ഞാനുമത് കേട്ടു.
ബാഷ്പങ്ങളാം അശ്രുബിന്ദുക്കള്‍
വ്യര്‍ത്ഥമെന്നോതി കാലം എന്നെ വിളിച്ചു
കാതില്‍ പറഞ്ഞു; സമയമായി, പോകുവാന്‍! ഒരുങ്ങുക നീ, നിന്‍റെ ലക്ഷ്യങ്ങളില്‍ ദൃഷ്ടിയൂന്നുക, പോവുക ഇനിയൊരുമാത്ര നീ പിന്തിരിഞ്ഞീടില്‍ വിഫലം, നിന്‍ യാത്ര.

-


25 OCT 2023 AT 12:04

സന്തോഷകരമായ ജനനദിനം ഈ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കട്ടെ, നിങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിക്കുന്ന മികച്ച ജീവിതം നേരുന്നു. കാലം മായ്ക്കാത്ത ഓർമകളുമായി ഒരായിരം ജന്മദിനാശംസകൾ.

-


1 OCT 2023 AT 22:07

ദുഃഖത്തിന്റെയും, ദുരിതത്തിന്റെയും, ദീനതയുടെയും ആഴങ്ങളിൽ മുങ്ങിക്കിടക്കുന്നവർക്കു പിടിച്ചു കയറാൻ സന്മനസ്സിന്റെ ശക്തമായ പാശങ്ങളാണ് വേണ്ടത്. പൊള്ളയായ വൈക്കോൽ തുരുമ്പുകളല്ല .

-


Fetching Fabith Fardan Quotes