ലോകത്തോളം വലുതാകാൻ ശ്രമിച്ചിട്ടും ഒടുക്കം തന്നിലേക്ക് തന്നെ ചുരുങ്ങി പോയ എത്രയോ മനുഷ്യരുണ്ട്....
എന്നെ പ്രണയിച്ചവരെ പോലെ...
-
ഒരു കലക്കേ, ഒരു കവിതക്കേ അത്രമേൽ വികൃതമാകാൻ സാധിക്കുള്ളോ...
എന്ന് അത് ഒരു ഹൃദയത്തെയെങ്കിലും കീഴ്പ്പെടുത്തുന്നുവോ,
അന്ന് അതിന്റെ വൈകൃതം ഇല്ലാതാവുകയും ചെയ്യുന്നു...-
ബ്രഹ്മാവാണ് ഞാൻ യുഗങ്ങളെയും കല്പങ്ങളേയും കേവലം മാത്രകളാക്കി തരണം ചെയ്യുന്നവൻ.
ബ്രഹ്മാവാണ് ഞാൻ പൊയ് ചൊന്ന പാപത്താൽ മുഖം വികൃതമായവൻ.-
വേനലും വർഷവും കഴിഞ്ഞ് മറ്റൊരു കൊയ്ത്തുകാലമായി...
പ്രണയത്തിന്റെ ദുഃഖവെള്ളിയിൽ ക്രൂശിതരായ എന്റെ ഓർമ്മകളെ,
ഹൃദയലോലതയിൽ എന്റെ ഉണ്ണിയായി പിറക്കാനാകില്ലെങ്കിൽ,
എന്റെ രക്തവും മാംസവും ഭക്ഷിക്കാൻ മാത്രമായി
നിങ്ങൾ ഉയർത്തെഴുന്നേൽക്കാതെ ഇരിക്കുക,
വിസ്‌മൃതിയുടെ കുരിശിൽ നിങ്ങൾ ക്രൂശിതരായി തന്നെ തുടരുക...-
വായന
കാൺകയാം- ലോകവും, കാതലും, വെട്ടവും അത്രയും, പതിഞ്ഞൊരാ വരികൾതൻ വാക്കിലായ് നിശ്ചയം.
-
അങ്ങനെയെത്രയെത്ര രാവുകൾ കടന്നു പോയി..
എങ്കിലും പിന്നീടൊരിക്കലും,
ഏകാകിയായ സായാഹ്നസന്ധ്യയോട് ഞാൻ പിണങ്ങിയിട്ടില്ല...
പ്രണയദൂതുമായ് എത്തിയ ചിത്രശലഭങ്ങളെ ഹാർദ്രമായി എതിരേറ്റിട്ടില്ല...
മണ്ണിനെ പുണരാനായി ആർത്തലച്ചു പെയ്ത മഴയുടെ കുളിരനുഭവിച്ചിട്ടില്ല...
മനസ്സിൽ മഞ്ചാടികുരുക്കളെണ്ണി കഴിഞ്ഞകാലത്തെ ആ ചെമ്പകച്ചോട്ടിൽ ഇരുന്നതേ ഉള്ളൂ....
കാണുമ്പോഴെല്ലാം പുഞ്ചിരി സമ്മാനിച്ച ആ ചുണ്ടുകൾ വരണ്ടുണങ്ങിയതേയുള്ളു....
-
പ്രണയാർദ്രമായ മനസ്സോ, കാമലോപിതമായ കണ്ണുകളോ അല്ല...
നിനക്ക് നേരെ ഞാൻ എന്റെ കൈകളാണ് നീട്ടുന്നത്, എന്നെന്നും കയറിവരാനായി ഒരു വാതിലാണ് തുറന്നിടുന്നത്...
ഒരു കാലവും നീ തനിച്ചല്ല...
തല ഉയർത്തി നോക്കു നിനക്കായുള്ള ദൂരം നീ മാത്രമാണ്...
-
പ്രിയേ, അരുത്, എന്നെ പ്രണയിക്കരുത്,
അത്താഴപട്ടിണി മാറ്റാൻ കാൽപണത്തിനായി ഇറങ്ങിയ നിന്നോളം കരുത്തില്ല, ഒരു നേരത്തെ സുഖത്തിനായ് നിന്നിലേക്കെത്തിയ എന്റെ ചിന്തകൾക്ക്...
-
നമ്മുക്ക് പുറത്തുള്ള എന്തോ അല്ല പ്രകൃതി...
നമ്മളും ഉൾപ്പെടുന്ന ഒന്നാണ്....
അതെന്ന് മനസിലാക്കുന്നുവോ, അക്കാലം വരെ ആണ്ടാണ്ട് തോറും പരിസ്ഥിതിദിനം ആചരിച്ചു കൊണ്ടേയിരിക്കുക...-