fathima shabeera   (fathima shabeera)
173 Followers · 96 Following

പൂക്കാൻ വസന്തമോ വാടാൻ വേനലോ വേണ്ടാത്ത ഒരു കാട്ടുപൂവ്🌸
Joined 2 May 2019


പൂക്കാൻ വസന്തമോ വാടാൻ വേനലോ വേണ്ടാത്ത ഒരു കാട്ടുപൂവ്🌸
Joined 2 May 2019
2 MAR 2024 AT 0:56

മിണ്ടിയാലും മിണ്ടിയില്ലേലും ചിലർ
നമുക്കെന്നും പ്രിയപ്പെട്ടവർ തന്നെയാണ്. . .

-


16 NOV 2023 AT 4:04

പരിചിതരിൽ നിന്നും അപരിചിതരിലേക്കുള്ള ദൂരം
എളുപ്പമാക്കിയ വിധിയെ
നിനക്കിന്നും വിശ്വാസമോ. . . ?

-


26 JUL 2020 AT 19:04

The old book

She took the one,
from the corner of her bookshelf,
yellowed pages,
loaded with dust.
She opened the book,
"...that flutter of turning pages,
a silent cry ...!?",she thought.
Yet ,the fragrance
so deep and intoxicating.
That old book,
a redolent of love and life .

-


20 JUL 2020 AT 14:22

At the end of the day,
she portraits a tint of smile,
engraving hidden letters of soul,
the unsolved emotions,
and deepest fantasies
in her secret diary ...

-


24 JUN 2020 AT 12:08

മുളച്ചു പൊന്തുന്ന
ആഗ്രഹങ്ങൾക്കെന്തെ
ഇത്ര ആയുസ്സ് കുറവ് ...!?
വെള്ളവും വളവും പോരാഞ്ഞിട്ടോ ,
അതോ,
വളരുന്നിടം അനുയോജ്യമല്ലാത്തത്
കൊണ്ടോ..?

-


23 JUN 2020 AT 16:19

ജീവിതമത്രെയും കാലമെന്ന
ചിതലരിക്കാത്ത പുസ്തകത്തിൽ
കുറിച്ചിടണം.
എന്റെ മരണശേഷവും,
പല നാവുകൾ കൊണ്ട് കീറിമുറിക്കാതെ,
എന്നെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിലെന്നെ തിരയാൻ കഴിയണം.

-


22 JUN 2020 AT 21:36

നഷ്ടങ്ങളുടെ സങ്കേതമാണ് പലപ്പോഴും
ഓരോ ജീവിതവും.
എങ്കിലും വീണ്ടും ഓരോരോ
കണക്കുകൂട്ടലുകൾ കൊണ്ട്
വേറിട്ടൊരു പറുദീസ
കെട്ടിപ്പടുത്താൻ ശ്രമിക്കുന്നവരാണ്
നാം ഓരോരുത്തരും...

-


22 JUN 2020 AT 1:06

കൊലയാളി

"കൊലപാതകം ആണോ...?"

"അതേ, ശരീരത്തിൽ എന്നോ
മറവ് ചെയ്ത സന്തോഷങ്ങളുടെ അസ്ഥികളാണ് കൊലയാളി".

-


19 JUN 2020 AT 19:51

വീണ്ടുമൊരിക്കൽ കൂടി എനിക്ക് പ്രണയിക്കണം.
എന്റെ ഇഷ്ടങ്ങളുടെ ഒരു പാതി കൊട്ടിയടച്ചവന്റെ ഓർമ്മകളെയല്ല,
അത് തുറന്ന്, കൂട്ടുകൂടിയും കലഹിച്ചും
എന്റെ കൂടെ പറക്കാൻ മോഹിക്കുന്നവനെ ...

-


17 JUN 2020 AT 20:47

മരണം

"മായാ...നീ എന്നെ ഓർക്കുന്നുണ്ടോ?"
"ഇല്ല, ആരാണ്?"
"ഞാൻ ... എന്നെ ഓർക്കുന്നേയില്ലേ...!?"
അയാൾ ആശ്ചര്യത്തോടെ അവളെ നോക്കി, മറുപടിക്ക് കാത്തു നിൽക്കാതെ ഈറൻ കണ്ണുകളുമായി തിരിഞ്ഞു നടന്നു. അയാൾ കണ്ണിൽ നിന്നും മായുന്നത് വരെ അവൾ നോക്കി നിന്നു. ഒരു നെടുവീർപ്പോടെ ഡയറിയിൽ ഇങ്ങനെ കുറിച്ചു:
"ഓർമ്മകൾ മരിച്ചിരിക്കുന്നു. അല്ല, ഞാൻ കൊന്നിരിക്കുന്നു.ഞാനും മരിച്ചിരിക്കുന്നു.ഇനി ബാക്കിയുള്ളത് ശ്വാസം നിലയ്ക്കുക എന്ന പ്രക്രിയ മാത്രം!".

-


Fetching fathima shabeera Quotes