എണ്ണം കൊണ്ട്
കൂടുതലാണെങ്കിലും
ഹൃദയമറിഞ്ഞവർ വിരളമാണ്
മുമ്പൊക്കെ വിരലിൽ
എണ്ണാവുന്നവരേയുള്ളൂ
എങ്കിലും
കൂടുതലും
ഹൃദയമറിഞ്ഞവരാണ്.
മാറ്റം മനുഷ്യർക്കുള്ളിലാണ്
സംഭവിച്ചത്
സൗഹൃദത്തിന്
അന്നും ഇന്നും എന്നും
ഒരർത്ഥമേയുള്ളൂ.
നമ്മളാണ് മാറുന്ന
കാലത്തിനനുസരിച്ച്
അതിനെ മാറ്റിയത്
-
വിരലിലെണ്ണാവുന്നവരിൽ നിന്നും
വിരൽത്തുമ്പിലൂടെ ആയിരങ്ങളായി
ഇടറി വീഴുമ്പോൾ എഴുന്നേൽപ്പിച്ചതും,
കമ്മൂണിസ്റ്റ്പച്ച വെച്ചു മുറിവുണക്കിയതും,
പലരും കടിച്ചു മുറിച്ച മാമ്പഴവും,
പങ്കുവെച്ചു കഴിച്ച ചോറ്റുപാത്രങ്ങളും
ഇന്നലെകളുടെ ഓർമ്മകളാവുമ്പോൾ
ലൈകും കമന്റും ഷെയറും
ഇന്നിന്റെ സൗഹൃദങ്ങൾ.
തൊട്ടയൽപ്പക്കത്തുള്ളോരെ
അറിയില്ലെങ്കിലും ലോകം
മുഴുക്കെ സൗഹൃദങ്ങൾ.
കല്ലുപെൻസിലിലോ കോലുമിട്ടായിയിലോ
ഒത്തുതീർപ്പായ പിണക്കങ്ങൾ ഇന്ന്
ബ്ലോക്ക് ബട്ടണിൽ മരിച്ചു വീഴുന്നു.
ആരോ വലിച്ചിട്ട കുറ്റിബീഡി ചുണ്ടോടു
ചേർക്കേ അത് തട്ടിത്തെറിപ്പിച്ചു അടിവാങ്ങി തന്നവരിൽ നിന്ന്,
ലഹരിയിലേക്ക് നടക്കുമ്പോൾ
"നിങ്ങ പോളിക്ക് നുമ്മ കൂടെയുണ്ട്"എന്നായി.
മൊബൈൽ ഡാറ്റ തീർന്നാൽ നിലച്ചുപോകുന്ന സൗഹൃദങ്ങൾ.
എങ്കിലും നെഞ്ചോട് ചേർത്തു നിർത്തിയിട്ടുണ്ടിപ്പോഴും നാട്ടിൻതനിമ
ചോരാത്ത ചില സൗഹൃദങ്ങളെ ...
-
ഒരു പെൺകുട്ടിയെ
ചൂണ്ടിക്കാട്ടി "ഇവൾ എന്റെ സുഹൃത്താണ് " എന്ന് ധൈര്യപൂർവം പറയാൻ പറ്റാത്ത, മറിച്ഛ്
"ഇവൾ എനിക്ക് പെങ്ങളെ പോലെയാണ് "
എന്ന് പറഞ്ഞിരുന്ന ആൺകുട്ടികളുടെ കാലഘട്ടത്തിൽ നിന്നും
സൗഹൃദം പ്രണയത്തിൽ അവസാനിക്കില്ല എന്ന ഉറച്ച വിശ്വാസത്തോടെ അവളെ ചേർത്ത് പിടിച്ചു "ഞങ്ങൾ 'കട്ട friends' "
ആണെന്ന് പറയുന്ന ആൺകുട്ടികളുടെ കാലഘട്ടത്തിൽ എത്തിനിൽക്കുന്ന ചങ്കുറപ്പുള്ള ആൺ പെൺ സൗഹൃദം ചില കപട സദാചാരബോധങ്ങൾക്കു എതിരെ ഉള്ള അടിയാണ്.-
ഇന്നത്തെ സൗഹൃദം, അന്നത്തെ സൗഹൃദം എന്നൊക്കെയുണ്ടോ..
യഥാർത്ഥ സൗഹൃദങ്ങൾ അത് അന്നുമുണ്ട്, ഇന്നുമുണ്ട്..!
-
അന്നത്തേതു പോലെ ഒരുമിച്ചിരുന്ന്
ഒരേ പാത്രത്തിൽ കഴിക്കുകയല്ല
ഒരേ ഇടങ്ങളിലാണെങ്കിലും
വ്യത്യസ്ത പാത്രത്തിലേക്ക് മാറിയിരിക്കുന്നു
വ്യത്യസ്ത ധ്രുവങ്ങളിലേക്ക് നോക്കിയിരിക്കുന്നു...
ഒരു പറമ്പിലെ തെങ്ങിനും മാവിനും പ്ലാവിനും പിറകിലെ ഒളിച്ചുകളികൾ ഇന്നു നാലു ചുവരുകൾക്കുള്ളിലൊതുങ്ങിക്കൂടി...
അന്നത്തെ മഞ്ചാടികളും പുളിങ്കുരുവും കൊത്തങ്കല്ലുകളും ഇന്നിന്റെ വ്യത്യാസ്തമായ കഥ പറയാനൊരുങ്ങുന്നു...
വ്യത്യസ്തമാണെന്ന് വിളിച്ചുപറയുന്ന
ഇന്നത്തെ സൗഹൃദം
എല്ലാത്തിലും വ്യത്യസ്തത
പുലർത്തിക്കൊണ്ടിരിക്കുന്നു...-
ചുരുങ്ങിയ നിമിഷങ്ങൾക്കകം
ഒരുപാട് കാലത്തെ
സൗഹൃദം ഒരുമിച്ച്
പങ്കിടുകയും,
കൺചിമ്മി തുറക്കും മുൻപ്
ഒരു യാത്ര പോലും
പറയാൻ നിൽക്കാതെ
പടിയിറങ്ങി പോവുകയും
ചെയ്യുന്നുണ്ട് ഇന്നത്തെ
ചില ന്യൂജൻ സൗഹൃദങ്ങൾ...-
ഇന്നും
സൗഹൃദം സുന്ദരമാണ്.
പക്ഷേ....
പിഴവ് സംഭവിച്ചത്
എന്നിലെവിടെയോ നിന്നാണെന്ന്
മാത്രം.....-
എന്തു കാര്യത്തിനും കട്ടക്ക് -
കൂടെ നിൽക്കുന്ന, തെറ്റു-
ചെയ്താലും നീയാണ്, -
ശരിയെന്നോതുന്ന സൌഹൃദ -
കാഴ്ചപ്പാടുകളോടല്ല..
ശരികളെ പ്രോൽസാഹിപ്പിച്ചു൦ -
തെറ്റിനെ തിരുത്തുകയും ചെയ്യുന്ന -
സൌഹൃദ ബന്ധങ്ങളേറെയിഷ്ട൦..
അത് ഇന്നിന്റേതായാലു൦ -
ഇന്നലകളിലേതായാലു൦..
-
ആണും പെണ്ണും മാലയിട്ടിട്ടും
അയലത്തെ വീടുകളിൽ
കള്ളച്ചെറുക്കനും കള്ളിപെണ്ണും
സ്വന്തമെന്നപോലെ ആങ്ങളയും പെങ്ങളുമായി
സൗഹൃദം തീർത്ത കെട്ടുറപ്പിൽ
ഓർമകളെങ്കിലും നേടി ജീവിച്ചപ്പോൾ..
സൗഹൃദം..അന്നത്തെ കാലം
മറ്റവന്റെ പ്രേമരോഗം പിടിച്ച കണ്ണുകൾക്ക്
ഇനിയും ചുഴ്ന്നുനോക്കി നശിപ്പിക്കാൻ സാധിക്കാത്ത
അനാവശ്യ സദാചാരമൊടുങ്ങവേ
പൂവിടും മഞ്ഞപ്പനിനീർ സുഗന്ധംപരത്തിടും
ഇനിയൊരുകാലം
രണ്ടിനുമിടയിൽ..കൂടെകൂട്ടാൻ
കൂടിയിരുന്ന ഓർമകളുടെ ആഴമില്ലാതെയും..
കൂടെനടക്കുന്നവരെയോ
കുടമറയിലൊളിപ്പിക്കേണ്ടിവരുന്നുവോ
ഞങ്ങൾക്കീയൊരുകാലം-