കനിഞ്ഞേകിയ ജീവിതം
കാമിലോരുടെ
കരം പിടിച്ച്
കരയോടടുപ്പിക്കണം...
-
നഷ്ട്ടങ്ങളെല്ലാം
ശരിക്കുമോരു
സൗഭാഗ്യമാണല്ലേ...
വിട്ടു പോകാനിരുന്നവരെ
വെറുതെയെന്തിനാ
നമ്മൾ
പേറിനടക്കുന്നെ...
അല്ലേലും,
അവസാനം
പരിഹാസരാകുന്നത്
നമ്മൾ
തന്നെയാകും...
-
നിറം മങ്ങിയ
ഓർമ്മകൾക്കുമപ്പുറം
ആരുമറിയാത്ത
നിറമാർന്ന
ഒരുപാട്
സ്വപ്നങ്ങളുണ്ടായിരുന്നു....-
നീ വരും വഴിയോരങ്ങളിൽ
വീണ്ടുമൊരു കൂടിച്ചേരലിനായ്
കാത്തിരിക്കാറുണ്ട് ഇന്നും...
കൊഴിഞ്ഞു വീണ കൊന്നകളോടും
പാറിവരും പൂമ്പാറ്റകളോടും
കുശലം ചൊല്ലിയങ്ങനെയിരിക്കും...-
സ്നേഹത്തോടെ തെറ്റ്
ചൂണ്ടിക്കാട്ടുമ്പോഴും...
സ്നേഹം മോഹിച്ചു ഒരല്പം
സംസാരിക്കുമ്പോൾ വരെ
വിമർശനത്തോടെ മാത്രം
മറുവാക്ക് പറയുന്നത്
കേൾക്കുമ്പോൾ എന്തോ
എല്ലാത്തിൽ നിന്നും
ഉൾവലിഞ്ഞിരിക്കാൻ തോന്നും...
അകത്തളങ്ങളിൽ ആകെ മരവിപ്പും...-
നനയാൻ കൊതിച്ച മഴയും
തോർന്നുപോയിരിക്കുന്നു......
ഇറ്റി വീഴും വെള്ളതുള്ളികൾ
എന്നെ നോക്കി
കളിയാക്കുകയാണോ....
ഇനിയുമൊരു മഴക്കാലം
വരവേൽക്കാൻ കഴിയുമായിരിക്കാം...
കൂടെ നനയാൻ നീയില്ലേൽ
പിന്നെന്തിനാ ഇനിയെനിക്കൊരു
മഴക്കാലം....!
-
എഴുത്തുകൾ കൊണ്ട് വിസ്മയിപ്പിച്ച നമ്മളെ കുഞ്ഞാമിക്ക് ഒരായിരം ജന്മദിനാശംസകൾ.....
-
പരസ്പരം ഒരുപാടറിഞ്ഞിട്ടും
പറയാതൊരുനാൾ
പോയ് മറഞ്ഞത്
പ്രിയമാണെന്ന് കരുതണോ....!
പിരിയില്ലൊരിക്കലുമെന്ന്
പറഞ്ഞതെല്ലാമെന്നിൽ
പൊഴിവാക്കായ്
പുലർന്നില്ലേ ഇന്ന്....-