ആരും ആരെയും സ്നേഹിക്കുന്നില്ല..
അവനവനെ സന്തോഷിപ്പിക്കുകയല്ലാതെ...!!-
#akhilesh
#കുത്തിക്കുറിക്കലുകൾ ❤
#മൽപ്പൊ൪ത്തേരൻ
ആരും ആരെയും സ്നേഹിക്കുന്നില്ല..
അവനവനെ സന്തോഷിപ്പിക്കുകയല്ലാതെ...!!-
അന്ത്യം,
നോക്കി നിൽക്കെ
ഒരു നഗരം പതിയെ
അപ്രത്യക്ഷമാകും..
ഓർമ്മകെട്ടിടങ്ങൾ
മുളച്ചു പൊന്തും...
-
ആരുമില്ലാതായി..
ആരുമല്ലാതായി..
ഏതാണേറ്റവും
വേദനിപ്പിക്കുന്നത്...?
അതൊന്നുമല്ല...
പിന്നെ..?
ആരെല്ലോമായിരുന്നു
ന്നുള്ള തികട്ടി വരലില്ലേ...
അതാണേറ്റവും
വേദനിപ്പിക്കുന്നത്...!!-
ഒന്നിക്കുമെന്ന് ഒരുറപ്പുമില്ലാതെ
പിരിയാൻ കഴിയാത്ത വണ്ണം
പ്രേമിക്കുന്ന....
അനേകം,
രണ്ടു മനുഷ്യരുള്ള
ലോകം....!!-
മറുപുറത്തുള്ളയാളുടെ
വാക്കുകൾ നമ്മെ
വേദനിപ്പിക്കുന്നുണ്ടെന്ന്,
ഒരൊറ്റ പ്രാവശ്യം
അയാൾക്ക് തോന്നലുണ്ടായാൽ
മതി...
പിന്നെ അയാൾ കൂടുതൽ
ശ്രദ്ധിക്കും, ശ്രമിക്കും...
നമ്മെ വേദനിപ്പിക്കാൻ...!!-
ഞാനിനിയും
വായിക്കാൻ
കൊതിക്കുന്നു...
നീയെഴുതി കൂട്ടുന്ന
എന്നെ...!!-