എഴുത്ത് ഒരു കലയാണത്രെ !
എനിക്ക് അത് ഞാനാണ് ,
എന്നിലെ നീയാണ് ,
പിറക്കാത്ത നമ്മളും
നമ്മുടെ പ്രണയവുമായിരുന്നു !!-
വരാതിരിക്കാൻ ആവാത്തതുകൊണ്ടു മാത്രം
✒
അയാൾക്ക് നിന്നോളം സുന്ദരമായി തോന്നിയ
മറ്റൊന്നില്ലെന്നിരിക്കെ,
എങ്ങനെ എന്റെ പ്രണയം
നിന്നോട് അസൂയപ്പെടാതിരിക്കും.!!-
നിൻ വാക്കെന്ന പൂവൊന്നു പൂക്കുവാൻ
ഞാൻ കാത്ത
നിമിഷങ്ങളെണ്ണി തീർത്തിടുമ്പോഴും
നീയെന്ന ഒറ്റമരക്കാടെന്തേ
ഒരിലപോലുമയച്ചില്ല എനിക്കായ്..!
കാറ്റൊന്നു കട്ടു ഞാനയച്ചൊരിതള്,
പിന്നെയും പിന്നെയും എന്നിൽ നിന്നും
കൊഴിച്ചു നിനക്കായ് കാത്ത
പൂവിന്നിതളോരോന്നായ്
ആ കള്ളകാറ്റ്!!-
. . . . . .
പാതി മറന്നു തുടങ്ങുന്ന നിന്റെ കഥകളിൽ
ഒരിക്കൽ കൂടി വീണു മയങ്ങാൻ
ഞാനെന്റെ രണ്ടു ദിനരാത്രങ്ങൾ മാറ്റി വെയ്ക്കും......-
മഴ മാറിയ വേനലിലും
വീണ്ടും എന്തിനാണ് ചോദിക്കുന്നത്
വേദനിക്കുന്ന നിമിഷങ്ങളെ പറ്റി,
കണ്ണുകളെന്തേ നിറയുന്നതോ
അവ ഉള്ളിലെരിയുന്ന
കനലോരോന്നായ് അണയ്ക്കാൻ
പാതിയിൽ ചുറ്റിലും
മുള്ളുവേലി പണിയരുത്
വിത്തിലേ നട്ടുനനച്ചിട്ടും
ഉളളിലുണർന്ന് തേങ്ങുന്നു
വിടരാനാവാതെ
ഒരു ചെറുവസന്തം
കൊഴിഞ്ഞിട്ടും പൂക്കുന്നു
മഴവില്ല് വിരിയിക്കാത്ത മാനം നോക്കി
സ്നേഹിക്കാനറിയുന്ന പൂവ്
ഇനി നിങ്ങളിലേക്കില്ല
വെറുക്കാനറിയില്ല
വിട പറയാനും.-
വീണ്ടും വീണ്ടും ഞാൻ നിന്നെ
മറന്നതിനെ കുറിച്ച്
ഓർക്കുന്നതിനോട് എനിക്കിന്നും
അത്ഭുതമാണ്.!!
-
മഴ കാണാതെ
വേനല് വരാൻ മടിക്കുമ്പോൾ,
പൂ വിരിയാത്ത വസന്തത്തിൽ
ഇല പൊഴിയാൻ മറക്കുമ്പോൾ,
സൂര്യനെ മറന്ന്
നിലാവ് കഥകൾ പറയുമ്പോൾ,
കൊഴിഞ്ഞു വീണ ഇതളിലും
ശലഭം തേൻ തേടി പോകുമ്പോൾ,
വാക്കുകൾ മുറിഞ്ഞിടത്ത്
സംഗീതം സംസാരിക്കുമ്പോൾ,
അവിടെയെല്ലാം
നീ നിറയുന്നു...
നീയെന്ന പ്രണയം മാത്രം.!!-
പിറക്കാത്ത നമ്മിലെ പൂക്കുന്ന പ്രണയവും,
അടരാതെ എന്നിലൊരു പനിനീർപുഷ്പമായ്
കാക്കുന്നു നിന്നെ വെളിച്ചമേകി...
പിരിയുന്ന നേരമെങ്കിലും ഒന്നരികിൽ
വന്നെങ്കിലെന്നു നിനയ്ക്കുവാൻ മാത്രമോ
ഈ ചിന്തകളെന്നിൽ മുളയ്ക്കുന്നു..!
-