Deepak
-
മണലെഴുത്തിൽ സ്വപ്നം നിറച്ച
രാത്രിമഴയുടെ കൂട്ടുകാരി
ഒരു പാട്ട് പിന്നെയും
പാടാൻ കാത്തുനിൽക്കാതെ
അമ്പലമണികളുടെ നടയിൽ
മുത്തുച്ചിപ്പിയായ്
ആർദ്രമെതോ വിളിയിൽ
മറഞ്ഞുപോയ്....
ഇനിയൊരു തുലാവർഷപച്ചയിൽ
ഹരിതാഭ പടർത്താതെ..
തൻ്റെ കൃഷ്ണനെ അറിയാൻ...
ദൂരേക്ക് പറന്നകന്നു..
ചിറകൊടിഞ്ഞ
കാട്ടുപക്ഷിയുടെ
നിലവിളികൾ
കേൾക്കുവാനാകാതെ...-
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയമ്മക്ക് കണ്ണീർ പ്രണാമം.🙏🌹
-
പക്ഷി തൻ നോവുകൾ
രാത്രി മഴയുടെ നോവും
വിരഹമാവും പ്രണയവും
കവിതയായി നമ്മിൽ നോമ്പരമുണർത്തിയ
അമ്മക്ക്പ്രണാമം 🙏🙏
-
പെയ്യാതിരിക്കാൻ എനിക്കാവതില്ല....
തന്നമ്മയുടെ വിടചൊല്ലലിൽ
ഞാൻ നൽകിയ യാത്രയയപ്പ്
അല്ലയോ...-
ചിരപുരാതനമിതിൻ
കണ്ണീരുവീണുവീണി-
വിടമുപ്പായ് കഴിഞ്ഞു
മഴയും പുഴയും അലി-
ഞ്ഞേകിയോരെന്റെ
തെളിനീരു കയ്പ്പായ് കഴിഞ്ഞു
മതിയെന്ന് കടലിരമ്പുന്നു,
മനസിലിതു
ബഡവാഗ്നിയായിക്കഴിഞ്ഞു....
....ഒരു കോടി വിരലുകൾ
കൊതിയോടെ പിന്നെയും
ചൊരിമണലിലെഴുതുന്നു
പ്രേമം...
....സുഗതകുമാരി
ഉപ്പു തിരകളാൽ മായ്ച്ചാലും,
പ്രകൃതിക്ക് പ്രണയമെഴുതാൻ
ഇനിയുമൊരായിരം കോടി വിരലുകൾ
വിടരുന്നുണ്ടോരോ
രാത്രിമഴക്കുമപ്പുറം....
പ്രണാമം🙏🙏🙏🙏🌹🌹🌹-
പ്രണയവും
ജീവിതവും
മണ്ണും മനസ്സും
നിറഞ്ഞ
അക്ഷരങ്ങൾ
ഇനിയില്ല....
ടീച്ചർക്ക് പ്രണാമം...-
ഒരു ശിലാബിംബമായ് മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നൽകുന്നു..
പ്രണാമം - സുഗതാകുമാരി🙏-