നീലത്തിരകളിൽ അവസാന തിര
എന്നെ പുണരുമ്പോൾ കണ്ണുകൾ
തുറന്ന മാത്രയിൽ മുന്നിൽ തെളിഞ്ഞ
മുഖം ആ ഒരാളുടേതായിരുന്നു......
കടലിനാഴങ്ങളിൽ തിരഞ്ഞിറങ്ങി പോയതും ആ ഒരാളെയായിരുന്നു, ഒടുക്കം അടുത്തെത്തുമ്പോൾ വീണ്ടും ഓടി ഒളിച്ചതും അയാൾ ആയിരുന്നു.-
സ്വപ്നങ്ങളുടെ പിറകെ നടന്നിട്ടുണ്ട്... കാലും കൈയും വേദനിക്കുന്ന കൊണ്ടു അവി... read more
പിടി തരാതെ പോയ രാവിന്റെ ഓർമ്മയിൽ നഷ്ടമായ പുഞ്ചിരിക്ക് പകരമാകാൻ ഒരു പകലിനും ഇന്നും കഴിഞ്ഞില്ല രാവേ.....
-
ഇന്നും എന്നെ പിടിച്ചു നിർത്തുന്നത്
നിന്റെ ഓർമ്മകൾ ആണ്, ഒരിക്കൽ
നീ കാണിച്ചു തന്ന സ്വപ്നം കണ്ടതും
പിന്നീട് ഓർമ്മകൾ സ്വപ്നങ്ങളെയും
കൂട്ടു വിളിച്ചു വന്നപ്പോഴും ഓടിഒളിച്ച
നിന്നെയും തിരഞ്ഞിറങ്ങിയിരുന്നു,
ഇന്നും അവിടം ഞാൻ നിനക്കായി
കാത്തിരിക്കുകയാണ്, ഹൃദയമിടിപ്പ്
എന്നിൽ നിന്ന് വേർപെടുമ്പോൾ
ഈ ലോകത്തോട് ഞാനും യാത്ര
പറഞ്ഞു നിന്റെ അരികിലേക്ക് വരും....-
വെള്ളമന്ദാരം
°°°°°°°°°°°°°°°
കാറ്റിനെ പ്രണയിച്ച വെള്ളമന്ദാരം,
കാറ്റിന്റെ ചുംബനത്താൽ താഴ്ന്ന
അവളുടെ പൂവിതളുകളിൽ പൂത്ത
നാണത്തിൽ കലർന്ന പുഞ്ചിരിയും,
അവളെ പ്രണയിനിയാക്കി, കാറ്റിനെ
മാത്രം പ്രണയിച്ചിരുന്ന വെള്ളമന്ദാരം,
കാറ്റിന്റെ പ്രണയം അറിയാതെ പോയ
അവളുടെ പ്രണയം അത്രമേൽ
ഹൃദയത്തിൽ സൂക്ഷിച്ച വെള്ളമന്ദാരം.!
-
മഴ
°°°°°°°°°
പെയ്തു തോർന്നിരിക്കുന്നു....
നീ വിടപറഞ്ഞ നേരത്തവൻ
സന്ദർശകനായിരുന്നു ഇവിടെ,
ഇന്ന് എന്തോ അവനും മറന്നോ
ഭൂമിയെ പ്രണയിക്കുവാൻ......-
അന്ന് നമ്മൾ
കണ്ടുമുട്ടിയ അതേ
യാത്രയിൽ ഞാൻ
ഇന്ന് തനിയേ...
വീണ്ടും
കണ്ടുമുട്ടുമായിരിക്കാം.....
ഒരിക്കൽ
പറഞ്ഞവസാനിപ്പിച്ചിടത്തു
നിന്നു വീണ്ടും
തുടരുവാൻ
കൊതിച്ചെന്നിരിക്കാം...-