മനസ്സറിഞ്ഞു പറഞ്ഞ വിദ്യയും
മനസ്സിൽ പതിഞ്ഞ സ്നേഹവും
മായാതെ ചേർന്നിരിക്കുന്നു ഹൃദയത്തിൽ..
മനസ്സിലെന്നും കുടിയിരിക്കുന്നൊരു ബഹുമാനത്തിനു ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ.....-
ഘടികാരത്തിലെ സൂചികളുടെ താളവും വേഗം അറിയുവനാവുന്നില്ല...ഈ നിമിഷത്തിലെ സന്തോഷത്തിനു അടുത്ത നിമിഷം വരെ ആയുസ്സുണ്ടോയെന്നും അറിയില്ല... മുന്നിലുള്ള കാഴ്ചകളിലേക്കും മനുഷ്യരും എത്ര ദൂരമുണ്ടെന്നും അറിയില്ല......എന്നിട്ടും ഭൂമിയിൽ കലഹവും വാശിയും വാഴുന്നു.... എന്നോ തനിച്ചാവുന്ന വഴിയിൽ യാത്ര ചെയ്യുമ്പോൾ ഇന്നു അരികിലാരെങ്കിലുമുണ്ടോയെന്നു നോക്കണം ഉണ്ടെങ്കിൽ " Be Someone Who Make Others Happy "..Everyone needs a person who makes them Happy.....
-
"വേദനയിൽ നിറഞ്ഞതും കണ്ണുകളാണ്
സന്തോഷത്തിൽ നിറഞ്ഞതും കണ്ണുകളാണ്...
മുറിവുകൾ ഉണ്ടാക്കിയത് ശരീരത്തിലാണ്
മുറിവുകൾ ഉണക്കിയതും ശരീരമാണ്....
ഓർമ്മകളിൽ ചിരിച്ചതും മനസ്സാണ്
ഓർമ്മകളിൽ കരഞ്ഞതും മനസ്സാണ്.."
ഇതെല്ലാമറിയാതെ എന്തിനോ വേണ്ടി
ഓടുന്നതും മനുഷ്യനാണ്....അവന്റെ
പ്രശ്നങ്ങൾക്കെല്ലാം അവനിൽ
തന്നെയാണ് ഉത്തരം......അവന്റെ
ചോദ്യങ്ങളിലുണ്ട് അവൻ തേടുന്ന
ഉത്തരം.....
— % &-