പുഞ്ചിരിച്ചു കൊണ്ട് വഞ്ചിക്കുന്നവരെയും, ചിരിച്ചു കൊണ്ട് ഉള്ളിൽ കരയുന്നവരെയും തിരിച്ചറിയാൻ അത്ര എളുപ്പമല്ല. രണ്ടിനും പുഞ്ചിരി ഒരു മറയാണ്.
-
സ്നേഹത്തെ വഞ്ചിക്കുന്നവർക്ക് ഒരു കോടതിയും, ശിക്ഷയും ഇല്ലാത്തിടത്തോളം അത് തുടർന്നുകൊണ്ടെയിരിക്കും ......
-
ലോകത്തിലെ ഏറ്റവും വലിയ
വഞ്ചന സ്നേഹിക്കുന്നവരോട്
സ്നേഹമുണ്ട് എന്ന് തോന്നിപ്പിക്കുന്ന
രീതിയിലുള്ള അഭിനയമാണ്.... !-
മുഖം മൂടിയണിയാത്തവരായ്
ആരുണ്ട്? ആരുംതന്നെ കാണില്ല..
മുഖം മൂടികൾ മാറ്റി മാറ്റിയണിയുന്ന
മനുഷ്യർ.!.സ്നേഹത്തിന്റെ.....
സംരക്ഷണത്തിന്റ്റെ..
സന്തോഷത്തിന്റ്റെ....
ദുഃഖങ്ങളുടെ.....
കാപട്യത്തിന്റ്റെ.....
അസൂയയുടെ....
അങ്ങനെ അങ്ങനെ
പറ്റിച്ചും സ്വയം പറ്റിക്കപ്പെട്ടും
ജീവിക്കുന്നവർ.......
-
ആരാലെങ്കിലും വഞ്ചിക്കപെട്ടെന്ന്
തോന്നിയാൽ
മനസ്സിൽ ഉറപ്പിക്കുക ഏറ്റവും നന്നായി
അയാളെ സ്നേഹിച്ചിരുന്നെന്നു
വഴി കാണിച്ചു കൊടുക്കാതെ ഒരിക്കലും
ഒരാൾക്കും നമ്മിലേക്ക് എത്താൻ
സാധിക്കില്ല-
നാവില്‍
നുണകളുടെ
പറുദീസ പണിത്
ദ്രംഷ്ട മറച്ചു
പിടിച്ചു
ചിരിച്ച അവൾ
ഒടുക്കം
പടിയിറങ്ങി
പോകുന്നത്
അവന്റെ ഹൃദയവും
ആയിട്ടാണ്
-
നാം വിശ്വസിക്കുന്നവർ നമ്മോട് നുണ പറയുമ്പോൾ, വല്ലാത്തൊരു നൊമ്പരമാണ്.
അവരുടെ പെരുമാറ്റത്തിൽ നിന്നും അതറിയാൻ സാധിക്കും.സത്യം നമുക്കറിയുക കൂടി ചെയ്യാമെങ്കിൽ പിന്നെ പറയുകയും വേണ്ട.. വിശ്വാസ വഞ്ചനയോളം വേദനിപ്പിക്കുന്ന മറ്റൊരു കാര്യമില്ല...
-
വരണ്ട മണ്ണിൽ
മരതകം വിളയിക്കുന്ന
ദൈവത്തിനെന്ത്
നിന്റെ
നഖക്ഷതങ്ങൾ.-
സാമർത്ഥ്യം മർത്യന് മരുന്ന് തന്നെ.
പക്ഷെ മറ്റൊരു മർത്യനെ മെതിച്ചുകൊണ്ട് നേടുന്ന നേട്ടത്തെ
സാമർത്ഥ്യമെന്ന മിടുക്കുവാക്കിനെക്കൊണ്ട് ഉപമിക്കാനൊ അംഗീകരിക്കാനോ കഴിയുകയില്ല. വഞ്ചനയെന്ന ചതിപ്രയോഗം മാത്രമാണ്..., വഞ്ചകർ എന്ന മാപ്പർഹിക്കാത്ത പേര് മാത്രമാണ് അത്തരക്കാർക്കുള്ള അഭിസംബോധന തന്നെ...-