വീണ്ടും വീണ്ടും ആ
പ്രണയ പുഷ്പങ്ങൾ
പൂത്തു തളിർക്കുന്നു
ചവിട്ടിയരക്കപ്പെട്ട
നാളുകൾ മറന്നു തുടങ്ങിയിരിക്കുന്നു-
ഇടയ്ക്കെങ്കിലും നിന്നെയൊന്ന്
ഓർക്കാതിരിക്കാൻ ഞാൻ
ശ്രമിക്കാറുണ്ട്, കഴിയാറില്ല
എന്നതാണു വാസ്തവം
ഒരിക്കലെങ്കിലും നിന്റ്റെ
ഓർമകളിൽ നിന്നും
പുറത്തുവന്നു ഒരിത്തിരി
തണുത്ത വായു ശ്വസിക്കാൻ
വേണ്ടി മാത്രം....-
അവൾ വെറും പൊട്ടിയാടോ
ആരെന്തു പറഞ്ഞാലും
കണ്ണുംപൂട്ടിയങ്ങ് വിശ്വസിച്ചോളും!
അതെ അവൾ പൊട്ടിയാ
അന്ധമായ് നിന്നെ മാത്രം
സ്നേഹിച്ചു വിശ്വസിച്ചു
വിഡ്ഡിയാക്കപ്പെട്ടവൾ.
-
എത്ര മനോഹരമായാണ്
നീയവളെ വലിച്ചറിഞ്ഞത്
എത്ര മനോഹരമായാണ്
അവളിലേക്കിറങ്ങി ഇല്ലാത്ത
സ്നേഹത്തിൻ കൂട്ടുപിടിച്ച്
അവളുടെ സ്വപ്നങ്ങളെ
കവർന്നെടുത്തത്????-
ഒരുനാൾ രണ്ടു ധ്രുവങ്ങളിലിങ്ങനെ
രണ്ടപരിചിതരാവാനായിരുന്നെങ്കിൽ
എന്തിനെന്നിൽ ഇത്രമേലാഴത്തിൽ
പ്രണയത്തിൻ വേരുപടർത്തീ നീ........-
ചില പ്രണയങ്ങൾ അങ്ങനെയാണ്
സാക്ഷാൽക്കരിക്കുന്നതിലുപരി
പരിപൂർണ്ണതയിലെത്തുന്നതിനുമപ്പുറം
വിട്ടുകൊടുക്കേണ്ടിവരുമ്പോൾ
പതിന്മടങ്ങാവുന്നവ ഉള്ളിൽ
കനലെരിയുമ്പോഴും സന്തോഷത്തോടെ
യാത്രയാക്കേണ്ടിവരുന്ന
നിസ്സഹായരായിപ്പോകുന്ന
ചില പ്രണയങ്ങൾ ........
എരിയുന്ന ആത്മാക്കളെപോൽ!!-
നിന്റ്റെ ചിന്തകളിൽ
എനിക്കു സ്ഥാനമില്ലായിരുന്നു
എന്നറിഞ്ഞ ആ നിമിഷം ഞാൻ
മരിച്ചു പോയിരുന്നു.................
-
നീ മറിച്ചു നോക്കാതെ പോയ
എന്റ്റെ വരികളെത്രയും
നിന്നെക്കുറിച്ചു മാത്രമായിരുന്നു
നിനക്കുവേണ്ടി മാത്രമായ്
ചലിച്ചിരുന്നവ ഇന്നും നിനക്കായ്
കുറിച്ചുകൊണ്ടെയിരിക്കുന്നു
നീയെന്ന വായനക്കാരനായ്.....
-
അവൻ വരും
എന്നെനിക്കറിയാം
ഇന്നോ നാളെയോ
എന്നറിയില്ല എങ്കിലും
അവനു വരാതിരിക്കാൻ
കഴിയില്ലല്ലോ
അവൻ വിളിച്ചാൽ
എനിക്കു പോകാതിരിക്കാനും കഴിയില്ല
അവനൊന്നെ പറയാനുണ്ടാകൂ
"വരൂ പോകാം "
ഇതുവരെ അനുഭവിക്കാത്ത
ആനന്ദം അന്നു ഞാനറിയും
കെട്ടുപാടുകളില്ലാതെ
അവനൊപ്പം യാത്രയാവും
-
നിനക്കെന്നെ കൊല്ലാമായിരുന്നു
പൂർണ സമ്മതത്തോടെ
ഞാനതേറ്റുവാങ്ങുമായിരുന്നേനെ
ഇന്നിപ്പോൾ ഈ പോള്ളുന്ന
മൗനത്താൽ ഞാൻ തനിച്ചാക്കപ്പെട്ടിരിക്കുന്നു..-