ഇവിടം ഇനി വീണ്ടും
-
ആകാശങ്ങൾ നക്ഷത്രങ്ങളെ
നൽകുന്ന രാത്രിയിൽ
നീല നിലാവിൻ്റെ പ്രഭയിൽ
തിരമാലകളുടെ വെളുത്ത
പതകൾ തെളിഞ്ഞു
നിൽക്കുന്ന ഇരുട്ടിൽ
ദൂരെ തട്ടുകടയുടെ
ഇരുമ്പ് തൂണിൽ തൂങ്ങി നിന്ന
ഒരു റേഡിയോയിൽ
ഇഷ്ടമുള്ള ഒരു പാട്ടിൻ്റെ
വരികളിങ്ങനെ പാടിപോകുമ്പോൾ
രാത്രിയുടെ തണുപ്പിൽ
ഓർമ്മകളിലേക്ക്
മനസ്സ് കടന്നു ചെല്ലുന്നു.
ഒരു മുഖത്തെ മാത്രം
പിന്നെയു പിന്നെയും
ഓർത്തെടുക്കുന്നു.-
ഓർമകളിലേക്ക്
യാത്ര പോവാറുണ്ട്
പുസ്തക താളുകൾ
മറിച്ചിടുന്ന പോലെ
ഒരോ ദിവസങ്ങൾ
മറച്ച് നോക്ക്കി
യാത്ര പോകും
-
ദൈവമേ
നീ എന്നിക്ക് നൽകാൻ
ഇനിയൊരു കരുണ
ബാക്കിയുണ്ടെങ്കിൽ
അവൾ നക്ഷത്രമായി
പുനർജ്ജനിച്ച
ആകാശം കടം തരിക.
കാലമേ..
ഇനിയുമെനിക്കായുസ്സ്
നിന്നിൽ ബാക്കിയുണ്ടെങ്കിൽ..
നീ അതെടുത്ത്
എനിക്കെന്റെ പ്രണയകാലം
തിരികെ തരിക.
നഷ്ടസ്വപ്നങ്ങളുടെ
ദുഃഖ ഭാരം
ഞാൻ കുറയ്ക്കട്ടെ...-
നിന്നെ പോലെ ആരും
ഇനിയെന്നിലേക്ക്
വന്നുചേരിലെന്നും
ചേർത്തുവക്കാനാകില്ലെന്നും
എങ്ങനെയാണ്
ഞാനിവിടമുള്ളവരെ
പറഞ്ഞു മനസ്സിലാക്കികുക...-