"നിന്നോട് കൂടെ ഉള്ളനാൾ ഏതു പേമാരിയും ജയിക്കും.....
നീ കൂടെ ഇല്ലാതായാൽ ചാറ്റൽമഴയിൽ പോലും വിറയ്ക്കും...
-
അനുമതികയ് കാത്തിരുന്നു മടുത്തപ്പോൾ
മരണത്തിന്റെ കണ്ണ് വെട്ടിച്ച് അതിരു ചാടി കടന്ന് ആത്മഹത്യ ചെയ്തവൻ...-
" മരണശേഷവും മനുഷ്യർക്ക്
ഒന്നിക്കാം എന്നത് ദൈവമുണ്ടെന്നു പറയുന്നതിനോളം
വലിയ കള്ളമാണെന്ന് ഞാൻ വിശ്വസിക്കുന്നു'...!!!-
കണ്ണുക്കളിൽ രണ്ടു കടലുകൾ...
ഒന്ന്
നീ കയറി വന്നതിന്റെ ഓളം...
രണ്ട്
നീ ഇറങ്ങി പോയതിന്റെ ആഴം..!!!-
ആരെയും തേടി ഞാൻ
എങ്ങോട്ടും ഇല്ല...
ഞാൻ ആരെയും
നഷ്ടപ്പെടുത്തിയിട്ടും ഇല്ല.
കൗതുകം കൊണ്ട് വന്നവരെല്ലാം
മടുപ്പോടെ ഇറങ്ങി പോയവർ
മാത്രമാണ്...-
നീയും ഞാനും എന്ന യാഥർഥ്യത്തിൽ നിന്നും
അവസാനം നീ മാത്രമായി അവശേഷിക്കാൻ
പോകുകയാണ്...
നീ മാത്രം.
യാത്രക്കുള്ള സമയം വളരെ അടുത്ത് കഴിഞ്ഞു.
പെയ്യാൻ പോകുന്ന കാർമേഘത്തെപോലെ
ഈ ഓർമ എന്റെ അന്തരഗം പൊട്ടുമാറു വിങ്ങി നില്കുന്നു.
ഈ വാസ്തവം എന്റെ സുഹൃത്തുക്കൾ ആരും അറിയുന്നില്ല പഴയ പടി അവർ എന്റെ അടുത്ത് വരുന്നു തമാശ പറഞ്ഞ് അവരെ ചിരിപ്പികൻ നിർബന്ധിക്കുന്നു.
-
അങ്ങനെ ഒരിക്കൽ പൂക്കളോട് കലഹിച്ചുകൊണ്ട്...
വസന്തത്തിൽ നിന്നും ഞാൻ
ഇറങ്ങിപോകും...-
ഇറങ്ങി നടക്കാൻ ഒരു വലിയ
വഴി പോലും മുന്നിൽ ഇല്ലാത്തവൻ
നിന്നിടുത്തു നിന്നും ഒറ്റയ്ക്കു നിന്ന്
വെയിൽ കൊള്ളുന്ന ചിത്രം മനസ്സിൽ ഓർമ്മ വന്നു...
വേദനിക്കാൻ വേണ്ടി മാത്രമായി
മനുഷ്യരുടെ ഭാരം ചുമയ്‌ക്കത്തിരുന്നു.
ഒരിക്കലെങ്കിലും ഓർമ്മകൾ കൊണ്ട് മുറിയാത്ത മനുഷ്യരില്ലലോ....-
" ആശിച്ചു പെയ്തിറങ്ങിയ
മഴത്തുള്ളിയാണ് ഞാൻ...
കൂടെ ചേർത്ത് നിർത്താൻ
ആവാത്ത ചേമ്പിലയാണ് നീ...-