QUOTES ON #മാതൃഭാഷ

#മാതൃഭാഷ quotes

Trending | Latest

*മാതൃ(ക)ഭാഷ*

" മാതൃത്വം " നഷ്ടപ്പെട്ട നാട്ടിൽ
പിതൃത്വം തേടിപ്പോയ ചിലരുണ്ട്..

" തുഞ്ചത്ത് "ചെന്നപ്പോൾ
തഞ്ചത്തിൽ മയക്കിയ
അമ്മയുടെ വാത്സല്യം
കരയും കടലും കടന്ന്
വഴങ്ങുന്ന നാവിൽ
പഴകിയ തുന്നലുകളിൽ
ആംഗലേയം തിരുകിയപ്പോൾ
അച്ചടിയുടെ നോക്കിൽ പോലും
പച്ച മലയാളം പകരുവാൻ
ഒച്ച വെക്കേണ്ടതുണ്ട് ശക്തമായി..

പെറ്റ ഭാഷയെക്കാളും
പോറ്റിയ ഭാഷകൾ
നാവിൽ ശരണം വിളിക്കവേ
വേവുന്ന ആത്മാക്കൾക്ക് വേണ്ടി
മെഴുകുതിരികൾ കത്തിച്ചുവെയ്ക്കട്ടെ..

-


21 FEB 2021 AT 15:05

മാതൃമൗനഭാഷ

-


20 FEB 2020 AT 18:43

അമ്മയുടെ ആംഗ്യ ഭാഷയിലൂടെ കണ്ടറിയണം
അച്ഛന്റെ കിഞ്ഞാരിക്കലിലൂടെ കേട്ടറിയണം
അധ്യാപകരിലൂടെ പഠിച്ചറിയണം
സഹപാഠികളിലൂടെ ഉല്ലസിച്ചറിയണം
വായനയിലൂടെ അനുഭവിച്ചറിയണം
എഴുത്തുകളിലൂടെ പകർന്നറിയണം
ഒത്തൊരുമയിലൂടെ സംസാരിച്ചറിയണം

-


21 FEB 2022 AT 16:01

മണ്ണിന്റെ മണമുള്ള മഴയുടെ കുളിരുള്ള
കസവിൻ അഴകുള്ള മനസ്സോടലിഞ്ഞൊരു
മലയാളമല്ലോ മമ മാതൃഭാഷ..
എന്നിഷ്ട ഭാഷ.. നിലയ്ക്കാത്ത ഭാഷ
ആത്മാവിന്നകമേയുണരുന്ന ഭാഷ
അഭിമാനമോടെന്നും ചേർത്തുകൊണ്ട്
ഉയിരിന്റെ ഉയിരായ് കാക്കുന്ന ഭാഷ...

-


21 FEB 2020 AT 12:12

തെളിവാനിൽ നിറയുന്ന
വെണ്ണക്കൽ പോലെ
കൈകുമ്പിളിൽ നിറയുന്ന
ജലകണങ്ങൾ പോലെ
ശുദ്ധമീ "മാതൃഭാഷ "

നിന്നിൽ വിരിയുന്ന
കുലീനതക്കുള്ളിൽ...
നിന്നിൽ വിരിയുന്ന
ബഹുമാനത്തിനുള്ളിൽ...
നിറഞ്ഞു നിന്നൊരാം
സംസ്കാരമല്ലയോ "മാതൃഭാഷ "

-


21 FEB 2019 AT 18:10

എന്റെ മലയാളമേ..


പിറന്നു വീണത് മുതൽ നീ എന്നോടൊപ്പം ഉണ്ട് എന്റെ അമ്മയെപ്പോലെ..
നീയാണ് എന്നെ സംസാരിക്കാൻ പഠിപ്പിച്ചത്.
ആദ്യാക്ഷരങ്ങൾ എഴുതി പഠിച്ചതും കവിതകളുടെയും,കഥകളുടെയും ലോകം കണ്ടതും നിന്റെ ചുമലിൽ ഇരുന്നാണ്. നിന്നോടുള്ള എന്റെ പ്രണയം സിരകളിലെങ്ങും ഒഴുകുകയാണ്.
നിന്റെ കീർത്തി ഈ ലോകമെങ്ങും മുഴങ്ങട്ടെ എന്ന് ഈ സുദിനത്തിൽ ഞാൻ ആശംസിക്കുന്നു...

ലോക മാതൃഭാഷാദിനം feb 21

-



മൃതഭാഷയാകുമോ
മാതൃഭാഷ???

-


21 FEB 2020 AT 8:16

ഹൃദയാന്തരത്തിലേക്കു നോക്കിയാൽ മതി
തുറന്നു പറയാനെന്നും പ്രിയം
മലയാളത്തിൻ മധുരിമയിലൂടെയാണ്.

നാവുകൊണ്ടേറെ ഭാഷകൾ പറയുമെങ്കിലും
ഹൃദയം കൊണ്ടു പറയുന്നതെപ്പോഴും മാതൃഭാഷയിലാണ്..

ഫെബ്രുവരി 21
ലോക മാതൃഭാഷാ ദിനം.

-



സംസ്കൃതം ഒരു മൃതഭാഷയാണ്...
മലയാളം തമിഴ് പോലുള്ളവ നിരന്തരം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഭാഷകളാണ്...
ആംഗലേയ ആധിക്യം പല മലയാള പദങ്ങൾക്കും മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്...
എഴുത്തിൽ പോലും പഴയ പല മലയാള വാക്കുകളും ഉപേക്ഷിക്കപ്പെട്ട് ആംഗലേയമാക്കി ആധികാരികത ഉറപ്പിക്കുന്നു...
ഏതൊരു വ്യക്തിക്കും
സമൂഹത്തിനും
സംസ്കാരത്തിനും
കാലത്തിനൊത്ത്
മാറ്റങ്ങൾ
സംഭവിക്കുന്ന
പോലെയാണവയും...

-


13 DEC 2020 AT 21:13

ചന്തത്തിലങ്ങിനെ
പൂക്കുന്ന ചിന്തകൾ
കൊണ്ടു നമുക്കൊരു
ദിവ്യഹാരം തീർക്കാം.
അക്ഷരമുത്തുകളാൽ
കൊരുത്ത നന്മൊഴികളും
കഥകളും, കവിതകളുമായ്..
മലയാള ഭാഷയാമമ്മ തൻ
കണ്ഠത്തിലാമ്മാറ് ചാർത്തി
ചെമ്മേ വണങ്ങിടാം!


-