അഭിജിത്ത് എ എൻ   (അഭിജിത്ത് എ എൻ)
1.0k Followers · 820 Following

read more
Joined 29 May 2019


read more
Joined 29 May 2019

മഴ പെയ്യ്തു തുടങ്ങുമ്പോൾ തന്നെ ദ്രവിച്ചു തുടങ്ങിയ കൂരയ്ക്ക് മുകളിൽ കടം പറഞ്ഞ് വാങ്ങിയ ഷീറ്റ് വിരിച്ചതിന്റെ ഉറപ്പു പരിശോധിക്കുന്ന ഒരു അച്ഛനെ കാണാം..
ആ ഷീറ്റിലൂടെ തലങ്ങും വിലങ്ങും ഓടി നടന്ന് പൂച്ചകൾ ഉണ്ടാക്കിയ ദ്വാരത്തിലൂടെ ഇനി അകം നനയില്ല എന്ന് ആഹ്ലാദിച്ച് നിൽക്കുന്ന കുരുന്നുകളുടെ മേലെ പ്രതീക്ഷകൾ അപ്പാടെ തെറ്റിച്ച് ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ കാണാം..
വിഷാദത്തോടെ പരസ്പ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുന്ന രക്ഷിതാക്കളുടെ കാലൊട്ടി ചേർന്ന് നിന്ന് വീടിന്റെ നനയാത്ത ഏതെങ്കിലും മൂലയ്ക്ക് ഒതുങ്ങുന്ന അവരുടെ കണ്ണുകളിൽ മഴ പെയ്യ്ത്തിന്റെ ആഹ്ലാദം ദർശിക്കാൻ കഴിയുമോ..?!

-



മറവിയുടെ അങ്ങേയറ്റത്ത് എത്തുമ്പോൾ ഇതു പോലെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയേക്കും ഒറ്റ മനുഷ്യനെയും അധികകാലം ഹൃദയത്തിൽ സൂക്ഷിക്കാനുള്ള കഴിവ് നഷ്ട്ടപ്പെട്ടിരിക്കുന്നു.. മനുഷ്യനെ ഹൃദയത്തിൽ ചുമക്കുക എന്നത് ചില്ലറ കാര്യമല്ല.. ചിലപ്പോൾ അവർ അത് അർഹിക്കുന്നു പോലും ഉണ്ടാകില്ല..
ഓരോരുത്തരും ജീവിതത്തെ പ്രാക്ടിക്കൽ ആയി കണ്ടു തുടങ്ങിയിട്ട് കാലങ്ങളായി.. ഞാൻ മാത്രം എന്തിനും മാറി നിൽക്കണം.. വീണ്ടും കണ്ടുമുട്ടുമ്പോൾ ഓർമ്മ പുതുക്കുക എന്നതു മാത്രമേ ഇനി എന്നിൽ നിന്ന് ഉണ്ടാകുകയുള്ളൂ അതിനു ശേഷം ക്രൂരമായി ഞാൻ നിങ്ങളെ മറന്നു കളഞ്ഞേക്കും ക്ഷമിക്കുക.

-



എന്തിനും ഏതിനും ഒന്ന് ഉറങ്ങിയെഴുന്നേറ്റാൽ എല്ലാം ശരിയായിക്കോളും എന്നു നിങ്ങൾ അയാളോട് പറഞ്ഞിരുന്നില്ലേ..
പക്ഷേ ആ ഉറക്കത്തിൽ മാത്രം എന്തേ അയാൾ ഉണരാൻ മറന്നു പോയി..

-



Socialise ആകുക എല്ലാവരോടും സൗഹൃദ പൂർവ്വം ഇടപഴകുക എന്നത് മനുഷ്യന്റെ Basic Surviving Skill ആണ്... അതിൽ അത്ര ആത്മാർത്ഥത ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.. സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് അവർക്ക് Survive ചെയ്യേണ്ടുന്ന ചുറ്റുപാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവരെ ഒരു അപരിചിതമായ സമൂഹത്തിൽ തുടരാൻ അനുവദിക്കാതെ പുതിയ മനുഷ്യരിലേക്ക് പറിച്ചു നടാൻ പ്രേരിപ്പിക്കും..ഞാനും നീയും നമ്മളും അവരും എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്..
അതിൽ നമ്മളെയൊക്കെ മറന്നോ..?! എന്ന ചോദ്യം തന്നെ അപ്രസക്തമാണ്..

-



മൂത്ത രണ്ട് ആൺ സന്താനങ്ങളുടെ ഭാര്യമാരിൽ നിന്ന് രണ്ടു വീതം കുഞ്ഞിക്കാലുകൾ കണ്ടെങ്കിലും കൊതി തീരാതെ ഇളയ മകൻ മത്തായി പെണ്ണുകെട്ടി കുഞ്ഞിനെ കണ്ടിട്ടു മരിക്കണമെന്ന അമ്മ ശോശന്നയുടെ ആഗ്രഹത്തെ നഖശിഖാന്തം എതിർത്ത് മത്തായി നാടുവിടാൻ തയ്യാറായി.
വീട്ടിൽ നെഞ്ചത്തിടിയും നിലവിളിയും തുടങ്ങിയ അമ്മയുടെ മുന്നിൽ ഗത്യന്തരമില്ലാതെ ചെറിയൊരു മെഡിക്കൽ റസിപ്റ്റ് എടുത്തു കാണിച്ച് മത്തായി പറഞ്ഞു.
അമ്മേ ഞാൻ വാസക്ടമി ചെയ്യ്തിട്ടുണ്ട്.. രണ്ട് വർഷത്തോളം ആയി ചെയ്യ്തിട്ട്..
അതെന്ത് തേങ്ങയാടാ.?!
വന്ധ്യംകരണ ശസ്ത്രക്രിയ.
എന്റെ കന്യാമാതാവേ അച്ചായോ ഒന്ന് ഓടിവായോ ഇവൻ ഇതാ ഏതാണ്ട് മുറിച്ചു വെച്ചു കൊണ്ട് വന്നേക്കുന്നു കൊച്ചുണ്ടാവാതിരിക്കാൻ.
അമ്മ എല്ലാവരെയും വിളിച്ചു കൂട്ടുന്ന തക്കം നോക്കി മത്തായി അവിടെ നിന്ന് ഇറങ്ങിയോടി.
ഏതാനും കിലോമീറ്റർ അകലെയായി ജന്മനാ യൂട്രസ് ഇല്ലാത്തതിനാൽ (MRKH Syndrome) മച്ചിയെന്നു പറഞ്ഞ് വീട്ടുകാർ ഒറ്റപ്പെടുത്തിയ യുവതി തന്റെ കാമുകനെ കാത്തു നിൽപ്പുണ്ടായിരുന്നു.

-



അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ ഒരു വർഷം ഇറങ്ങുന്ന Sci-Fi പുസ്തകങ്ങൾക്കും സിനിമകൾക്കും ഒരു കണക്കില്ല.. അതിൽ ഭൂരിഭാഗവും കുട്ടികൾക്ക് വേണ്ടിയുള്ളതായിരിക്കും...
അവർ ഇത്തരം സിനിമകൾ കണ്ട് പുസ്തകങ്ങൾ വായിച്ച് കുഞ്ഞു പ്രായത്തിൽ തന്നെ അവരുടെ ചിന്തകൾ ഭൂമി എന്ന ഗ്രഹത്തിനും ക്ഷീരപദങ്ങൾക്കും അപ്പുറം പ്രപഞ്ചം എന്ന അളവില്ലാ അറിവുകളുടെ കേന്ദ്രത്തിലേയ്ക്കും സമുദ്രത്തിൽ ഇനിയും കണ്ടെത്താത്ത ഇടങ്ങളിലേയ്ക്കും കൗതുകപൂർവ്വം വഴി തിരിച്ചു വിടുമ്പോൾ നമ്മൾ ഇവിടെ കുട്ടികളിൽ നൂറ്റാണ്ടുകൾ പഴക്കമുളള ഗോത്രീയ മതഗ്രന്ഥങ്ങൾ നൽകുന്ന മൃതമായ ചിന്താധാരകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.

-



ചുമരിൽ വൈദ്യുത വിളക്കുകൾക്ക് ചുറ്റും ഈയാം പാറ്റകൾ പൊറ്റ പോൽ പറ്റിപ്പിടിച്ചിരിക്കുന്നു.. പല്ലികൾക്ക് ഇന്ന് ഫൈവ്സ്റ്റാർ ഭക്ഷണം..
എന്ത് മാത്രം കൃത്യതയാണ് അവയ്ക്ക്..
പതുങ്ങിയിരുന്ന് ഒന്നാഞ്ഞാൽ സംഗതി വായിൽ..
അറ്റു വീഴുന്ന ഈയലിന്റെ ചിറകുകളും ഉടലറ്റു പിടയുന്ന അവയുടെ ശിരസ്സും താങ്ങി എന്റെ ചരിത്ര പുസ്തകം യുദ്ധഭൂമിയിൽ യുദ്ധാനന്തരം ഒരിറ്റു ദാഹജലത്തിനായി അംഗച്ചേദത്തിനു വിധേയമായ ശരീരവും പേറി അതി കഠിനമായ വേദനയിൽ നിസ്സഹായതയോടെ അലറിക്കരയുന്ന യോദ്ധാക്കളെ സ്മരിക്കുകയാണോ..?

-



ചില മനുഷ്യർ അങ്ങനെയാണ്.
ആരെയും ബോധിപ്പിക്കാതെ,
ആരോടും പരിഭവം കാട്ടാതെ,
ആരെയും കൂടെ കൂട്ടാതെ,
ചെറിയൊരു ജീവിതം
അധികം ആരുമറിയാതെ അങ്ങ് ജീവിച്ചു തീർക്കും...
വഴിയിൽ കണ്ടു മുട്ടുന്ന ചില വ്യക്തികളെ ജീവിതകാലം മൊത്തം അവർ മനസ്സിൽ സൂക്ഷിക്കും...
ഹൃദയത്തിൽ ഒരായുസ്സ് മൊത്തം വീണ്ടും കാണുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മനുഷ്യരെ കൊണ്ടു നടക്കുന്നത് എന്തിനാണ് എന്ന് അവരോട് ചോദിക്കാൻ മിനക്കെടാതിരിക്കുക എന്നതാണ് കുറഞ്ഞ പക്ഷം നിങ്ങൾ ചെയ്യേണ്ടത്...

-



ജീവിതത്തിൽ അവസാനം ഒറ്റയ്ക്ക് നടന്നു തുടങ്ങുന്ന നേരമുണ്ടാകും..
വെറുതേ പറയുന്നതല്ല ഒടുക്കത്തെ ധൈര്യമായിരിക്കും അപ്പോൾ
അതു വരെ പലർക്കു വേണ്ടി മാറ്റി വെച്ച നേരങ്ങൾക്കിടയിൽ താൻ എവിടെ എന്ന ചോദ്യത്തിന്റെ ഉത്തരം ഈ ഇറങ്ങി നടത്തം ആയിരിക്കും...
പകുത്തു നൽകപ്പെട്ട സ്വന്തം സമ്പാദ്യത്തിന്റെ ഒരംശം മക്കളോട് ഇരന്നു വാങ്ങേണ്ടി വരുന്ന കാലത്തോളം അത് വൈകിക്കരുത് എന്നു മാത്രം...

-



ഞാൻ ഒറ്റയല്ല..
ഹൃദയത്തിൽ ഒരാൾ കാലങ്ങളായി പറ്റിച്ചേർന്നിരുന്നു വികാര വിചാരങ്ങളെ കാർന്നു തിന്നു കൊണ്ടിരിക്കുമ്പോൾ വേദനയാണെങ്കിൽ കൂടി ഞാൻ എങ്ങനെ ഒറ്റയെന്നു പറയും...
ഞാൻ ഒറ്റയല്ല..

-


Fetching അഭിജിത്ത് എ എൻ Quotes