ചിരിക്കാൻ പ്രയാസപ്പെടുന്ന
ഒരുക്കങ്ങളും ചമയങ്ങളുമുള്ള
ചിത്രങ്ങൾ കണ്ട് ക്യാമറയ്ക്ക്
മടുത്തിരിക്കുന്നു,കണ്ണുകൾക്കും!
തെരുവിലേക്കിറങ്ങിയാൽ കാണാം,
ക്യാമറക്കണ്ണുകൾക്കപ്പുറക്കാഴ്ച്ചകൾ,
ഉടുതുണിയ്ക്ക് മറുതുണിയില്ലാക്കാ-
ഴ്ച്ചകൾ.ഒരു നേരത്തെ അന്നത്തിനു
വേണ്ടിയുള്ള എച്ചിൽ യുദ്ധങ്ങൾ.
പട്ടിണിക്കിടയിലും കിട്ടിയതിൽപ്പാതി
മനുഷ്യനോ മൃഗത്തിനോ എന്നില്ലാതെ
നൽകുന്ന സ്നേഹക്കാഴ്ച്ചകൾ.
എന്നിട്ടും,ക്യമറയ്ക്ക് മുന്നിൽ ചിരി-
ക്കാൻ ശ്രമിക്കുന്ന മുഖങ്ങൾ.പിന്നിയ
വസ്ത്രത്തിനും,ചെളിപുരണ്ട,മുഖത്തിനും
കൈകാലുകൾക്കും നോവുന്ന ഭംഗിയും,കഥകളും!!
-
നാം കണ്ട ഏറ്റവും മനോഹരമായ ദൃശ്യം
ക്യാമറയിൽ വിരലമർത്താൻ പോലും അനുവദിക്കാതെ നമ്മെ നിശ്ചലനാക്കിയാതാവില്ലേ?-
ഒരുടലായവർ രണ്ടുടലിൽ വന്ന്
ന്യായാന്യാങ്ങൾ
മുഖത്തോട് മുഖം നോക്കി
പറയുമ്പോൾ
തന്റെ ന്യായമെന്തെന്ന് നോക്കുന്ന
രണ്ട് കണ്ണുകളുണ്ട്
വിജയിച്ചെന്ന് ഇരുവരും
പരസ്പരം പറയുമ്പോൾ
ക്യാമറക്കണ്ണുകൾക്ക് പോലും
ഉത്തരം കിട്ടാതെ
സ്വയം തോറ്റു കൊണ്ടിരിക്കുന്ന
കുഞ്ഞു കണ്ണുകൾ..!!-
യാദൃശ്ചികമായി എന്റെ
ക്യാമറാകണ്ണുകൾ
ഒപ്പിയെടുത്ത ചിത്രങ്ങൾക്ക്
ഭാഗ്യത്തിന്റെ തുണയുണ്ടെങ്കിൽ
ക്ഷമയോടെ കാത്തിരുന്നു പിടിച്ച
ചിത്രങ്ങൾക്ക് അധ്വാനത്തിന്റെ
തഴമ്പുണ്ടായിരുന്നു.-
എന്റെ അമ്മയുടെ ചിത്രം ❤️
അമ്മയുടെ പുഞ്ചിരി..... ഈ ലോകത്തിൽ എന്റെ ഏറ്റവും മനോഹരമായ ചിത്രം-
*കാഴ്ചയുടെ ചിലന്തി*
" Photography പഠിച്ചിട്ടുണ്ടോ "
" ഇല്ല...! "
" പക്ഷേ Photograpy പഠിക്കാൻ പറ്റും .."
" എങ്ങനെ...? "
" ദേ ഇങ്ങനെ..! "
പിന്നെ കണ്ടിരുന്നത് ഒരു ചിത്രമായിരുന്നു.
ഒരു ചരിത്രം ഉറങ്ങുന്ന ഒരു ചിത്രം.
കാര്യം മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഡയലോഗ് ആയിരുന്നിട്ടും ആ കോട്ടയംകാരൻ അച്ചായൻ പയ്യന് ആ വാക്കുകൾ അയാളുടെ മുൻപിൽ വീണ്ടും ആവർത്തിക്കേണ്ടി വന്നിരുന്നു.
അവന്റെ കാഴ്ചകൾ ദൂരങ്ങൾ ഇല്ലാതെ അടുത്തുകൊണ്ടിരുന്നു.കണ്ണിൽ പതിയും മുൻപേ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത് ഒരു കവർച്ചാശ്രമം നടത്തുന്നത് പോലെ...
അവന്റെ ലോകം ഞാനും നീയും കാണാതിരുന്ന ഒരു ലോകമായിരുന്നു.ചിന്തകൾക്ക് അപ്പുറം അവന്റെ വലക്കണ്ണിയിൽ അകപ്പെട്ട കാഴ്ചകളുടെ ഒരു പ്രദർശനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടന്നുക്കൊണ്ടിരിക്കുയാണ്...
-
കാലം മായ്ക്കാത്ത ചിത്രങ്ങളോട്
6 ഇഞ്ച് സ്ക്രീനും അതിലും കുഞ്ഞ് ലെൻസും വച്ച് ഓർമകളെ ഒപ്പിയെടുത്ത് ചിത്രങ്ങൾ വരച്ചു നാം.
ആടിയും പാടിയും ചിരിച്ചും കരഞ്ഞും കലഹിച്ചും കഥപറഞ്ഞും പിന്നിട്ട നാളുകളുടെ ഓർമചിത്രങ്ങൾ.
കാലം കടന്നു പോയി. മനുജനും പ്രായമായി. കൂട്ടിക്കെട്ടിയ ചരടുകൾ മെല്ലെ അയഞ്ഞു.
എങ്കിലും മാറാതെ മായാതെ നിൽക്കുന്നു, ചിത്രങ്ങളെ, നിനക്ക് മറവിയില്ലെ?!-
അന്ന് ഇലകൊഴിഞ്ഞ മരച്ചില്ലകളെ സാക്ഷിയാക്കി,
കളിച്ചുല്ലസിച്ച് നടക്കുന്ന
യൂണിഫോമണിഞ്ഞ ആ കുഞ്ഞു മക്കളിൽ
നിന്നും നിന്നെ അടർത്തിയെടുത്ത്
പകർത്തി ചിത്രങ്ങളാക്കി വെച്ചത്
കുട്ടിത്തം മാറാത്ത ഒരു
കുസൃതിയെ എന്നുമെന്നും
കൂടെ കൊണ്ട്
നടക്കാമെന്ന
മോഹങ്ങളിലായിരുന്നു!
-
എന്റെ ക്യാമറയിലും അവരുടെ ക്യാമറയിലും , മാത്രമായി പതിയുന്ന
ഏറ്റവും മനോഹരമായ ചില ചിത്രങ്ങൾ ചിലരുടെ പിറന്നാൾ ദിവസത്തിന് മാത്രമായി പ്രദർശിപ്പിക്കാൻ ഒരുക്കി വെച്ചിരിക്കുന്നവയാണ് ......
നൻപൻ ഡാ.....😛-
ഒരുപാടാഗ്രഹിച്ച് നമ്മൾ ഒരു യാത്രപോയി.
"അതുചെയ്യരുത്...ഇതുചെയ്യരുത്"
എന്നുമാത്രം വീട്ടിനുള്ളിലുപദേശിച്ച് ശീലിച്ചവർ രണ്ട് കൊച്ചുകുട്ടികളെപ്പോലെയാ തിരക്കുകുറഞ്ഞ വാട്ടർ തീം പാർക്കിൽ കിടന്ന് കുത്തിമറിയുന്നു.
"അങ്ങനെ ചെയ്യല്ലേ...ഇങ്ങനെചെയ്യല്ലേ"
എന്നൊരച്ഛനെയുമമ്മയേയും പോലെ ഞാനുമനിയനും എന്തൊക്കെയോ പുലമ്പുന്നു.അനിയച്ചാരുടെ കുരുട്ടുബുദ്ധിയിൽ തോന്നി,ഗാർഡ്സ് അറിയാതൊളിച്ചുപകർത്തിയ(ലേശം വഴക്കും കേട്ട്)ആ ദൃശ്യം സൂക്ഷിക്കുന്നത് നമ്മുടെ ഹൃദയത്തിൽ തന്നെയാണ്.കാച്ചിയെണ്ണ തേക്കാതെ തലയിലൊരിറ്റ് വെള്ളം കാണിക്കാത്ത,
തലതോർത്തിതോർത്തി തലയോട്ടിയിലെ വെള്ളംവരെ വറ്റിച്ചുകളഞ്ഞിരുന്നവരിൽ നിന്ന് പുറത്തുചാടിയ രണ്ടുകുട്ടികളെയാണ് എനിക്ക് കിട്ടിയത്!എന്നേക്കാൾ കുസൃതിനിറഞ്ഞ രണ്ടെണ്ണം!
-