സ്ത്രീധനമില്ലാതെ കെട്ടിച്ചയച്ചാൽ എന്റെ കുട്ടിക്ക് ദുരിതമായിരിക്കും എന്നു കരുതുന്ന മാതാപിതാക്കൾക്കോ..
സ്ത്രീധനം തന്നാൽ മാത്രമേ പെണ്ണിനു വില കൊടുക്കൂ എന്നു കരുതുന്ന കുടുംബാംഗങ്ങൾക്കോ ..
സ്ത്രീധനം വാങ്ങിയാൽ കൈ പൊള്ളുന്ന നിയമമുണ്ടാക്കാത്ത സർക്കാരിനോ ..
അതോ വായുണ്ടായിട്ടും ഉറക്കെ നിലവിളിക്കാതിരുന്ന, കൈയ്യുണ്ടായിട്ടും തിരിച്ചൊരടി പോലും കൊടുക്കാതിരുന്ന, കാലുകൾ ഉണ്ടായിരുന്നിട്ടും ഓടി രക്ഷപ്പെടാതിരുന്ന പീഡനത്തിന് ഇരയാകുന്ന സഹോദരിമാർക്കോ ..
ആർക്കാണ് തെറ്റു സംഭവിക്കുന്നത്?-
ഋതുക്കൾ
മാറി വന്നിട്ടും
പൂക്കൾ
വാടി വീണിട്ടും
ഇലകൾ
കൊഴിഞ്ഞിട്ടും
നദികൾ
വറ്റിവരണ്ടിട്ടും
ഇന്നും എന്റെയുള്ളിൽ
പൂത്തുതളിർത്തു
നിൽക്കുന്ന
വസന്തമാണ് നീ.-
വിശ്രമമില്ലാതെ
ക്യാമറകണ്ണുകൾ
നടുന്ന മരങ്ങളുടെ
എണ്ണമെടുക്കുമ്പോൾ
ഒരു തുള്ളി വെള്ളം
കൂടി ഇറ്റിച്ചു തരണേന്നു
മൊഴിഞ്ഞൊരു മുഖം
വാടിയൊരു മരം.-
ചിലന്തിയുടെ വല നെയ്യാനുള്ള
കഴിവിന്റെ കൂടെ
'ഉയരത്തിൽ നെയ്യുക'
എന്ന പ്രായോഗിക ബുദ്ധിയും
കൂടി ചേർന്നപ്പോളാണ്
പൂർണഫലം പ്രാപ്തമായത്.
മനുഷ്യരും അതുപോലെ തന്നെ.
കഴിവു മാത്രം ഉണ്ടായാൽ പോര.
അത് യഥാവിധി പ്രയോഗിക്കാനുള്ള ബുദ്ധിയും സ്വായത്തമാക്കേണ്ടിയിരിക്കുന്നു.-
പുലരുവോളം നീളുന്ന
ഫാന്റസി ത്രില്ലറിന്റെ
ക്ലൈമാക്സ് വെള്ളമൊഴിച്ചു
കെടുത്താറുണ്ട് അമ്മ.-
കൊഴിഞ്ഞു പോയിട്ടും
തളിർത്തു വരുന്നെങ്കിൽ
ഇലകളും വൃക്ഷത്തിന്റെ
ഹൃദയത്തെ മുറിവേൽപ്പിച്ച
പ്രണയോർമ്മകൾ തന്നെ!-
എന്നിലെ മഴ
നിനച്ചിരിക്കാതെ
കടന്നുവരുന്ന മഴ.
ദുഃഖങ്ങൾക്കു
കുളിരുനൽകുന്ന മഴ.
കാർമേഘത്തിന്റെ
ആലസ്യമില്ലാത്ത മഴ.
എന്നെ ശാന്തമാക്കുന്ന
അത്ഭുതമഴ.
ഞാൻ നനയാതെ
നനയുന്ന
എന്നിലെ മഴ.-
' പെണ്ണിനെന്താണ് കുഴപ്പം' എന്ന ചോദ്യമുള്ളിടത്തോളം പെണ്ണ് അടിച്ചമർത്തപ്പെട്ടവളും, 'ആണിനെന്താണ് കുഴപ്പം' എന്ന ചോദ്യമില്ലാത്തിടത്തോളം പുരുഷ മേധാവിത്വവും കാണാൻ സാധിക്കും.
-
പ്രകൃതി നമ്മളോട് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
മാനസികമായും ശാരീരികമായും-
എന്നെ അവളൊരു പൂവായിട്ടാണ് കണ്ടത്. രണ്ടു ദിവസം തലയിൽ വെച്ചിട്ട് വലിച്ചെറിഞ്ഞു.
-