നാം കണ്ട ഏറ്റവും മനോഹരമായ ദൃശ്യം
ക്യാമറയിൽ വിരലമർത്താൻ പോലും അനുവദിക്കാതെ നമ്മെ നിശ്ചലനാക്കിയാതാവില്ലേ?-
Anurenj KMD
(അമുദൻ)
42 Followers · 41 Following
എഴുതാൻ ഒരു കഥയും ഇല്ലാത്ത ഒരു അവൻ. കേൾക്കാൻ ഇഷ്ടമാണ് കഥയും കവിതയും കുശുമ്പും പരദൂഷണവും എന്... read more
Joined 25 April 2019
19 AUG 2020 AT 11:52
22 DEC 2020 AT 19:52
ഇന്ന് പകൽ നീതിദേവത മന്ത്രിച്ചു
"സത്യത്തിന്റെ നാവ് ചിലപ്പൊഴൊക്കെ കള്ളന്റെ അധരത്തിനു പിറകിലുമാവാം " .
-
4 SEP 2020 AT 22:05
കാഴ്ചയിൽ വേണ്ട
തൊട്ടറിയേണ്ട
ശബ്ദവീചികൾ കാതിലെത്തേണ്ട മൂർദ്ദാവിൽ സ്നേഹ ചുംബനങ്ങൾ വേണ്ട പഞ്ചേന്ദ്രിയങ്ങൾക്കും അപ്പുറമാണീ ഓർമ്മകളുടെ നീറ്റലും കുളിർമയും.-
2 SEP 2020 AT 20:46
നിശാഗന്ധിയുടെ മണവും
രാകുയിലിൻ സംഗീതവും
ചേർന്ന
ഒരു കൂട്ടം സ്വപ്ന ജീവിതങ്ങളെ ....
ഒരോ ഉദയത്തിലും
പ്രതീക്ഷാ യാത്രകൾ
അസ്തമിക്കുന്ന
ഒരു കൂട്ടം സ്വപ്ന സഞ്ചാരികളെ ......
അതെ
അറിയാം ഇതെല്ലാം രാവിനു മാത്രം..-
18 AUG 2020 AT 19:38
തിന്നതിൻ അവശിഷ്ടം
പല്ലിൽ കുത്തി
കവി പറഞ്ഞു
പ്രണയത്തിനോടുള്ള വിശപ്പ്.
-
5 AUG 2020 AT 19:02
ഇന്നത്തെ പ്രാർത്ഥന
ദൈവം മനുഷ്യനെ രക്ഷിക്കട്ടെ
മനുഷ്യൻ ദൈവത്തെ രക്ഷിക്കാൻ
തെരുവിലിറങ്ങാതിരിക്കട്ടെ-