HAPPY NEW YEAR GOOYZ 🥳
-
"അനുഭവിക്കാത്തിടത്തോളം
വിശപ്പെന്നത് നിന്നിൽ
ഒരൽപ്പനേരത്തെ ക്ഷമക്കുമുൻപിൽ
നേടിയെടുക്കാവുന്ന
വെറുമൊരു കാത്തിരിപ്പു
മാത്രമാണ്....
അതറിയാൻ ശ്രമിക്കുക
എന്നുള്ളത് നിരർത്ഥമാം വിധം
അസാധ്യമായതിനാൽ
നിശബ്‍ദമായൊന്നു മൂളുക....
അറിയാം....
എന്റെ വിശപ്പിന് വിലനൽകുക എന്നുള്ളത്
നിനക്ക് സാധ്യമാകുന്നതല്ല...
കാരണം....
ഇതെന്റെ അനുഭവമാണ്....
നിനക്കിതു വെറുമൊരു കേട്ടുകേൾവിയും.... "-
"പ്രണയമാണ്...
അടങ്ങാത്ത
വിഭ്രാന്തിയോടുകൂടി
ഓരോതവണയും എന്നിലെ
വറ്റിവരണ്ട ഭൂമിയിൽ
പെയ്തിറങ്ങി, നനുവാർന്ന
കുളിരിനെ സമ്മാനിക്കുന്ന
നിന്നിലെ ഓരോ
നനുനനുത്ത
ചുംബനങ്ങളോടും
എനിക്ക് പ്രണയമാണ്...
ഒരു പൂവിനോടെന്നപോലെ,
പുണരാൻ വെമ്പിനിൽക്കുന്ന
കാറ്റിനോടെന്നപോലെ,
ഭ്രാന്തമായി നിന്നിൽ
അലിയാനുള്ള പ്രണയം"-
"നിന്നെ കണ്ടുതുടങ്ങിയ-
തിൽ പിന്നെയായ് എന്റെ
കണ്ണുകൾ പോലും
അടക്കി ഭരിക്കുകയാണെന്നെ..
ചിലപ്പോഴെല്ലാം
വൈകിയതെങ്കിലും ഒരു
കുസൃതിക്കാരിയെന്നോണം
നിദ്രയെ തേടി അവ
അണയാറുണ്ടെങ്കിലും,
മറുപടിയായ് ചെറുപുഞ്ചിരി-
യല്ലാതെ മറുത്തൊരു
പരാതിയിൽ അവയെ
പഴിപറയാൻ എനിക്കാവില്ലല്ലോ...
നിന്നിൽ അടിമകളായ
എന്റെ കണ്ണുകളെ
പ്രണയിക്കാൻ മാത്രമറിയുന്നൊ -
രു പ്രണയിനിയല്ലെ ഞാൻ.. "-
വഴിതെറ്റി
വന്നതാവുമല്ലെ....
എങ്കിലിനി നീ
വരേണ്ടതില്ല....
ഈ ചൂടും ,കൊടും
വേനലും ഞാനുമായി
ഇണങ്ങി കഴിഞ്ഞു...
താനെ എന്നിലെ
വൃക്ഷം ചിതലരിച്ചു
തുടങ്ങി...
ശിഖരങ്ങൾ അടർന്നു
മണ്ണോടു ചേരാൻ തുടങ്ങി..
ഇനിയും നീ എന്നിലേ-
ക്കടർന്നു വീഴുന്നതെന്തിന്..
ഇനിയും ഞാൻ
നിന്നിലായലിയണമെന്നാണോ ..
ഇനിയും നാമ്പുകൾ
നിനക്ക് ചൂടാനായ്
ഒരുക്കണമെന്നാണോ...-