കുരുന്നിളം കൈകളിൽ ആദ്യാക്ഷരം
കുറിക്കാൻ ചേർത്തു പിടിച്ച് ചാരെ നിർത്തി
കൂടെ കൈ പിടിച്ച് വരച്ചെഴുതി വഴി തെളിയിച്ചു തന്ന പാർവ്വതി ടീച്ചറിൽ നിന്നാണ് അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങുന്നത്. ഒളിമങ്ങാറായെങ്കിലും പത്തരമാറ്റ് തിളക്കത്തിൽ ഇന്നുമെന്തെങ്കിലും രണ്ടു വരി നിമിഷങ്ങളിൽ കുറിക്കുന്നതും അവരുടെ
ഹൃദയത്തിലെ അന്നത്തെ നിസ്വാർത്ഥത
അതൊന്ന് മാത്രമായിരുന്നു. എന്നുമെന്നും അക്ഷരങ്ങളെ കോർത്തിണക്കി YQവിലോരോ പൂമാല തീർക്കുമ്പോഴും പാർവ്വതി ടീച്ചറെന്ന ആ മാലാഖയുടെ കരസ്പർശനങ്ങളിൽ മാത്രമേ
ഇന്നുമെൻ കുറിപ്പുകൾ അവസാനിക്കുന്നുള്ളൂ...-
ഉള്ളിൻ്റെ ഉള്ളിലൊരുക്കി കൂട്ടിയ അഗ്നിഗോളങ്ങളൊക്കെയും
കത്തിയമർന്ന് ചാമ്പലായെന്നുറപ്പായാൽ
ഞാൻ നിന്നിലേക്ക് തന്നെ തിരികെ മടങ്ങി വരും...
അത്രയും കാലം പ്രതീക്ഷയോടെ വാടാതെ,
തളരാതെ,വീഴാതെ, കാത്തിരിക്കാനും എൻ തലോടലാൽ ഇനിയും മുറാദ് പോൽ ഒത്തിരി തളിരിടാനും നിനക്കും പടച്ചോൻ വിധി കൂട്ടട്ടെ എൻ്റെ പൊന്നു പൂവേ ...-
ഇലയില്ലാ കമ്പിലൊരു
ഇലയായ് തളിർക്കണം
നീ ......
ചില്ലകളിൽ ഞെരിഞ്ഞമരാതെൻ
സ്നേഹമറിയേണം...-
ചുടുരക്തത്തിൻ ഓട്ടത്തിമർപ്പിൽ
എറിഞ്ഞു വീഴ്ത്താനുള്ളവരെയെല്ലാം
ആയുധങ്ങളൊരുക്കി താഴെ വീഴ്ത്താം..
പിന്നിലൊരു പശ്ചാത്താപത്തിൻ്റെ കാലം
കടന്നു വരുന്നുണ്ട്. ഏതൊരു ചുറു ചുറുക്കിനെയും വരിഞ്ഞു കെട്ടി ഓർമ്മകൾ
മാത്രമാക്കി ഒരു മൂലയിൽ ഒതുക്കി വെക്കുന്ന,മുക്കാലും പിന്നിട്ട വിഹായുസ്സിൻ
കാലം..-
ഒന്ന് അടുത്തറിഞ്ഞപ്പോഴാണ് അറിയുന്നത്
എന്നോ അടുക്കേണ്ടവരായിരുന്നു നമ്മളെന്ന്...
ഒന്ന് കാണാതെ അകലെയായപ്പോഴാണ് അറിയുന്നത് ഒരിക്കലും അടുക്കാനേ പാടില്ലായിരുന്നു നമ്മളെന്ന് ...
പുതിയ പരിചയപ്പെടലുകൾ ഒരുപാട് സന്തോഷം സമ്മാനിക്കും...
സന്തോഷം അമിതാവേശമായ് കൂടുതൽ സംസാരിക്കും...
അവസാനം ഇനി ഒന്നും പറയാൻ വാക്കുകളില്ലാതായ്, എല്ലാം അശുഭമെന്ന മട്ടിൽ പര്യവസാനിപ്പിക്കും...
ആസിഡും ആത്മഹത്യയും ഒന്നിനും ഒരു പരിഹാരമേയല്ല...
സൂക്ഷ്മതയുള്ളവരാവുക, ദു:ഖഭാരം പേറി ജീവിതം ദുരിതപൂർണ്ണമാക്കാതിരിക്കാൻ സദാ ശ്രദ്ധാലുക്കളാവുക.-
തെറ്റിന് ഒരു ശിക്ഷയുണ്ട്. ഒന്നുകിൽ അപ്പോൾ അല്ലെങ്കിൽ മറ്റെപ്പോഴെങ്കിലും.
ഒരു ചെറിയ കയർ ആരോരുമറിയാതെ നമ്മൾ എടുത്താൽ വിപരീതമായി ഒരു വലിയ കയർ നഷ്ടപ്പെടുന്ന അവസ്ഥ. ഒന്നിനൊന്ന് മികവായാണ് ശിക്ഷയെന്നത് സാരം. ഈശ്വരവിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും ശിക്ഷ ഉറപ്പായും തീർച്ചയായിരിക്കും. "നരകം" മനുഷ്യനെ മനുഷ്യനാക്കി നിർത്തുന്ന അവസാന വാക്കാണ്. ഭീതിതമായെങ്കിലും തെറ്റുകളിൽ നിന്നും കുറ്റങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ലോകത്തിൻ്റെ കച്ചിത്തുരുമ്പ്. ഭയമുള്ളവരിലും ഉള്ളിൽ ഇത്തിരി നന്മയുള്ളവരിലും നേരിൻ്റെ പാത വെട്ടിത്തെളിയിച്ചവർക്ക് നരകവും അരുമയാണ്. നരകത്തിനെ ഭയമില്ലെങ്കിൽ കുഞ്ഞോമനകളും അമ്മയും മകളുമെല്ലാം അടക്കം കുറേയേറെ പേർ മനുഷ്യൻ്റെ വിവിധ ദുഷ് ചെയ്തികളാൽ പിടഞ്ഞു വീണ് മരിക്കുകയും, മറ്റൊരു കൂട്ടം അവരാൽ നിരന്തരം കളങ്കിതരാവുകയും ചെയ്യും...-
നിന്നായെത്രയോ ബന്ധങ്ങൾ വിളക്കി ചേർത്തുവെച്ചു മണ്ണിൽ,
കാൽ തൂണുകളാൽ അതിനുറപ്പു പകർന്നു ജനുവിൽ,
ജലാശയങ്ങളെ വരിഞ്ഞു കെട്ടി സമൃദ്ധിയായ് നൽകി നീയും...
നന്മയാൽ വാഴട്ടെയല്ലേ രണ്ടു നാടും...
ഭയപ്പാടൊട്ടുമേയില്ല നിന്നിൽ, വിശ്വാസമത്ര തന്നെയേ ഇവിടമിൽ...
ചർച്ചകൾ, കോലാഹലങ്ങൾ കണ്ണിൽ പൊടിയിടലെന്ന് നേരിൽ..
കലാശക്കൊട്ടിൽ നീ തന്നെ മുന്നിൽ, അത്രയേ ഒള്ളൂ ഞങ്ങൾക്കെല്ലാം ഭൂവിൽ...-
നിസ്സാരമെന്ന് കരുതി തുടക്കം കുറിക്കുന്ന
പലതും ഒടുക്കം വൻ വിനയായി പര്യവസാനിക്കാറുണ്ട്. ആരും ഒന്നും മന: പൂർവ്വമായ് ചെയ്യുന്നതല്ലെങ്കിലും ഒന്നിൽ പരം ആളുകൾക്ക് പലപ്പോഴും മാനസിക
സംഘർഷം വരെ നൽകുന്ന തരത്തിൽ
ഇത്തരം സന്ദർഭങ്ങൾ അറിയാതെ വന്നെത്തും. നമ്മളെത്ര തന്നെ ഇനി അങ്ങനെയുണ്ടാവരുതെന്ന് നിശ്ചയിച്ചുറപ്പിച്ചാലും അത് ഏറ്റവും അവസാനം നമ്മിൽ തന്നെ,
ക്ഷമിക്കാൻ പോലും കഴിയാത്ത അത്ര പരീക്ഷണങ്ങൾ ഒന്നൊന്നായ് നൽകി
യാത്ര തുടരുകയും ചെയ്യും!!!-
ചിലർ നമ്മെ മനസ്സിലാക്കിയത് നമ്മുടെ നന്മകളെ മുൻനിർത്തി മാത്രമാണെന്ന് ധരിക്ക വേണ്ട. അവർ നമ്മൾ കേൾക്കെ മാത്രമായിരിക്കും നല്ലത് പറയുന്നത്. നമ്മെ
കുറച്ച് മാറ്റി നിർത്തി മറ്റൊരാളോട് പറഞ്ഞത് പോലും നമ്മുടെ കുറവുകളും തെറ്റുകളും മാത്രമായിരിക്കും. ഒന്ന് പറഞ്ഞാൽ തീരുന്ന നിസ്സാര പ്രശ്നങ്ങൾ
പോലും ഒരു വലിയ വിഷയമായി മാറ്റിയെടുക്കാൻ ചില
മനുഷ്യർക്കുള്ള കഴിവ് അത്യപാരമാണ്. നമ്മളിലെ സത്യങ്ങൾ മനസ്സിലാക്കിയാൽ പോലും അത് വളച്ചൊടിച്ച് നമുക്കെതിരാക്കാൻ അത്തരം ആളുകൾക്ക് അധിക സമയമൊന്നും വേണ്ട. അവർ പറയുന്നത്
തന്നെയാണ് സത്യമെന്ന് മറ്റുള്ളവരെ
വിശ്വസിപ്പിക്കാനും ഇത്തരം
ആളുകൾക്ക് വേഗത്തിൽ സാധിക്കും.!!-
നിറമുള്ള കാഴ്ചകൾ കണ്ടുതീർന്നില്ല ...
വൈവിധ്യമായൊരാ ഭക്ഷണശ്രേണിയും നുണഞ്ഞു തീർന്നില്ല ...
ആകാശത്തോളം പറക്കണമെന്ന കൊതിയും ആഴത്തിലാശയായ് നിലനിൽക്കുമീ വേളയിൽ...
ദുഃഖങ്ങൾ അലയൊലിക്കാറ്റായ് മേനിയിൽ
ആഞ്ഞു പതിച്ചൊരീ സന്ധ്യയിൽ...
സ്വപ്നങ്ങളൊക്കെയും പാതിയാക്കി ഈ പക്ഷിയും അടിപതറി ചിറകൊടിഞ്ഞ് വീഴുന്നോ.?..-