-
" അഹങ്കാരം കൊണ്ടാണോ നിസ്സഹായത കൊണ്ടാണോ എന്നറിയില്ല ഇഷ്ടപ്പെട്ടവ എല്ലാം വേണ്ടന്ന് വെക്കാനുള്ള ഒരു കഴിവ് എനിക്കുണ്ട്....!! "
-
പ്രണയം തല്ലികൊഴിച്ചൊരോമൽ പൂവേ..
പിടയുന്നു വിങ്ങലാലെൻ മാനസം..
പ്രതിഷേധക്കടലെവിടെ, അന്തിചർച്ചകളെവിടെ..
പാതിയും കൊണ്ടുപോയോ കൊലകൊമ്പന്മാർ...
പണവും, സ്വാധീനവും അരങ്ങു വാഴുന്നുവോ..
പന്താടുന്നുവോ നീതിയും, തത്വശാസ്ത്രങ്ങളും...
പെരുമഴയായ് ആർത്തലക്കട്ടെ നെറികെട്ടവന്റെ
പണക്കൊതിയുടെ നെറികേടിൻ സത്യങ്ങൾ..
പ്രത്യവായങ്ങൾ പൊറുക്കുകില്ല സോദരർ..
പൊരുളിൽ നീതിദേവത കനിയും വരെ..
പോരാടാം നിനക്കായുയിരുള്ളിടത്തോളം
പാതിയാം നിന്നുറ്റവർ കൂടെ...-
മറ്റൊരാളുടെ വേദന കാണുമ്പോൾ,സഹായിക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കേണ്ടി വരുന്നതാണ്ഏറ്റവും വലിയ നൊമ്പരം.
-
Molu plz answer me
Yes or No...
Sno...... . 😁😁
വർഷങ്ങൾക്ക് മുമ്പ് ചിണുങ്ങി കൊണ്ട് പറയുമ്പോൾ ആ ഉത്തരത്തിന് ഒരു ഭംഗിയുണ്ടായിരുന്നു .
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അതെ ഉത്തരം പലകുറി ആവർത്തിക്കപ്പെടുമ്പോൾ
ചോദിച്ചു പോകുന്നു
Sno യിൽ നിന്ന് no യിലേക്ക് ഇനി എത്ര ദൂരം ...
-
അവനാൽ ഹോമിക്കപ്പെട്ട
അവളുടെ ജീവിതം എപ്പേഴും
ഉദ്ഘോഷിക്കപ്പെട്ടു...
എന്നാൽ;
അവനാൽ ഹോമിക്കപ്പെട്ട
അവന്റെ ജീവിതങ്ങൾ,
എന്നും അഭ്രപാളിക്കുള്ളിൽ!!!
-
തന്റെ ഉള്ളിലെ വികാരവിചാരങ്ങളെ പറഞ്ഞു പ്രതിഫലിപ്പിക്കാൻ... മറ്റൊരാളിലേക്ക് എത്തിക്കാൻ
കഴിയാത്ത മനുഷ്യരെക്കുറിച്ച്,
നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
ഏറ്റവും വലിയ നൊമ്പരം അതാണ്.
ജന്മനാ വൈകല്യങ്ങളോടെ
പിറക്കുന്നവർ...
സംസാരശേഷി ഇല്ലാത്തവർ..
നമുക്കിടയിൽ അങ്ങിനെയുള്ള
എത്രയോ ജീവിതങ്ങൾ...
നിസ്സഹായതയുടെ പ്രതിരൂപങ്ങൾ!-
പ്രതികരിച്ചാൽ
ധിക്കാരമായിപോകുകയും
മിണ്ടാതിരുന്നാൽ
ശ്രദ്ധയില്ലായ്മയായിപ്പോകുകയും
ചെയ്യുന്ന ചില സന്ദർഭങ്ങളുണ്ട്.
സ്വയം കെട്ടിയിടണോ അതോ
അഴിച്ചുവിടണോ എന്നറിയാത്ത
ചില നിമിഷങ്ങൾ...-