ഞാൻ.......
-
I wanna build a heaven and name it as you....!!!
◾ BA English Literature student.
പിച്ചിചീന്തി പിച്ചവെച്ച
വരികളെ നോക്കി
നെടുവീർപ്പിട്ടും,
അക്ഷരങ്ങളെ കോർത്തിണക്കിയും,
പറയാതെ പൂഴ്ത്തിവെച്ച
കഥകളുടെ കെട്ടഴിച്ചും,
ഈ എഴുത്തുലോകത്തേക്ക്
ചുവടുവെച്ചിട്ട് ഇന്നേക്ക്
ഒരു വർഷം........
-
ഇഷ്ടമില്ലെന്നൊരാൾ പറയുമ്പോൾ
പെട്ടെന്നെങ്ങനെയാണ് കണ്ണുകൾ
നിറയുന്നതെന്നും,തൊണ്ടയിലെ വെള്ളം
വറ്റിപോകുന്നുവെന്നും
പറഞ്ഞവനോട്...
വരികളിൽ ഒരുവളെ ഒളിപ്പിച്ചവനോട്....
പ്രണയത്തിന്
നീലനിറമാണെന്ന് വിശ്വസിക്കുന്നവനോട്.....
ഞാനെന്താണ് പറയേണ്ടത്......?-
എഴുതിക്കൂട്ടിയ വരികളത്രയും
വീണ്ടുമൊന്നടർത്തി നോക്കിയാൽ
തളിർത്തു പൊങ്ങാൻ പാകത്തിലി-
നിയുമേറെ കഥകൾ,അവിടങ്ങളിൽ
മുളപ്പൊട്ടുന്നത് കാണാം....
അതുതന്നെയാണ് നിന്റെഴുത്തുകളെ
അത്രമേൽ പ്രിയപ്പെട്ടതാക്കുന്നതും...-