കുഞ്ഞിളം കണ്ണുകൾ മൂടുന്നതും നോക്കി അമൃത് പകരുന്ന അമ്മയുടെ താരാട്ടിന്റെ, പ്രണയത്തിന്റെ മധുരത്തിൽ മുങ്ങിയ കൊഞ്ചലുകളുടെ, കൈത്താങ്ങുകൾ ഇല്ലാത്ത വാർദ്ധക്യത്തിലെ നെടുവീർപ്പിന്റെ, സന്തോഷത്തിന്റെ മുഖമുടിയിൽ നിന്ന് ആരും കാണാതെ ഒളിപ്പിച്ച വേദനയുടെ, ഒറ്റപ്പെടലിന്റെ തടവറയിൽ കഴിയുന്നവരുടെ തേങ്ങലിന്റെ, രാത്രിയുടെ മൂകതയിൽ ഉണരുന്ന ചില പ്രകൃതിയുടെ വൈവിദ്ധ്യങ്ങളുടെ,
അർദ്ധരാത്രികളിലെ നിശബ്ദതയിൽ ഉറങ്ങാത്ത ചില കാതുകളിൽ മാത്രം മുഴങ്ങുന്ന ശബ്‌ദം..-
കാലവും സമയവും നമ്മുക്കെന്നും
ഒരുപോലെയാണെങ്കിലും ഇരു
ദിശകളിൽ ജീവിച്ചു മനസ്സുകളാൽ
പ്രണയിച്ചു ഒരുദിനം ഒന്നിക്കുവാൻ
സഫലമാകാത്ത കാത്തിരിരുപ്പ്
മാത്രം ബാക്കിയാക്കി ജീവിതം..-
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം
ആ ഒരു ദിവസം എനിക്കത് വേണം...
ആ ദിവസം മിഴികൾ നിറയാതെ ഹൃദയം വാചാലമായി കണ്ണുകൾ പ്രകാശിച്ചു മനസ്സറിഞ്ഞു ഒന്നു പുഞ്ചിരിക്കണം...
ഞാൻ ഏറ്റവും സന്തോഷിക്കുന്ന നിമിഷത്തിൽ പിന്നെ ഒരു വേദനയും തേടിവരില്ലെന്ന ഉറപ്പിൽ അന്ന് തന്നെയായിരിക്കണം എന്റെ മരണവും...-
ജീവിതത്തിൽ ഒരാളെ
സ്നേഹിക്കാനും ഓർക്കാനും
ആശ്വാസമാകാനും അടുക്കാനും
ഒരുപാട് കാരണങ്ങൾ ഉണ്ടാകും..
പക്ഷെ,
വെറുക്കാനും മറക്കാനും
വേദനിപ്പിക്കാനും അകലാനും
ഒരു ഒറ്റ കാരണം മതിയാകും..
-
തെറ്റുകൾക്ക് കുറ്റബോധം എന്ന തിരശീല വീഴുമ്പോൾ തിരിച്ചു പിടിക്കാൻ കഴിയാത്ത ചില നഷ്ടങ്ങൾ ബാക്കിയാകും..!
-
പൊഴിഞ്ഞു വീണ ഇന്നലകളെ ഓർക്കാതെ വിടരാൻ കൊതിക്കുന്ന നാളെക്കായി പുഞ്ചിരിയോടെ
ഇന്നിൽ ജീവിക്കുക.-
എന്റെ സ്വപ്നങ്ങളുടെ ചിറകുകൾ പ്രിയപ്പെട്ടവർ തന്നെ അടർത്തിമാറ്റിയ വേദനയും പേറി ഞാൻ ഇന്നും മനസ്സാകുന്ന തുരുത്തിൽ ഒറ്റയ്ക്കാണ്..!!
-
നിനക്ക് ചുറ്റും കിടക്കുന്ന വാകപൂക്കളെ
പോലെയാണ് നീയും.. ഉള്ളിലെ ജ്വലിക്കുന്ന
വേനലിൽ വേദനകളിലും മറ്റുള്ളവരുടെ
ആനന്ദത്തിനായി പച്ചയിലകൾക്കിടയിൽ
വർണ്ണമായി ചുവന്നു പൂത്ത്
ഭൂമിയുടെ വിരിമാറിൽ പൊഴിഞ്ഞ
വാകപ്പൂക്കൾ പോലെയുള്ള നീ ഒരിക്കലും
മാഞ്ഞു പോകാത്ത വസന്തമായി
എന്നുള്ളിലുണ്ടാകും എന്നും..
ഋതുക്കൾ മാറും ഇനിയും നീ എന്ന
വസന്തം വീണ്ടും വീണ്ടും പൂക്കും..
അടുത്ത ആ വസന്തത്തിനായി yq വിലെ
ഓരോ ഹൃദയങ്ങൾക്ക് ഒപ്പം
ഞാനും കാത്തിരിക്കുന്നു...-
ഒന്നുമില്ലാഴ്മ എന്നത് വെറും തോന്നൽ മാത്രമാണ്. എനിക്ക് ചുറ്റും എല്ലാം ഉണ്ട്, എന്റേത് അല്ലന്നേ ഉള്ളൂ...!!
-