Esinti Esinti   (തെന്നൽ)
406 Followers · 433 Following

Joined 17 July 2020


Joined 17 July 2020
14 DEC 2021 AT 22:21

ചില ബന്ധങ്ങളെ മൗനം കവർന്നെങ്കിലും ...
മറവിക്ക് ബലി അർപ്പിച്ചിരുന്നില്ല....

-


21 DEC 2021 AT 14:26

പിറന്നാൾ ആശംസകൾ കുഞ്ഞിരാമാ.....❤️❤️🎂🎂🎂🎂🍭🍭🍭🍭

-


17 DEC 2021 AT 16:56

ഞാനും കുറച്ചിടട്ടെ നിനക്കായി ഒരു വരി...
നിൻറ കവിതയിൽ നിന്നടർന്ന ...
നനവാർന്ന ഓർമ്മകളെ തലോടികൊണ്ട്....
എൻറ മിഴികളിൽ നിറയും നീർകണത്തെ
ലിഖിതമായൊഴുക്കി അന്യമാക്കാൻ.....

-


16 DEC 2021 AT 16:39

ഓർമ്മകളൊക്കെയും നീയായി വിരിയണം
നിന്നിലൂടെ ഈ ജന്മം കൊഴിയണം....
വിടരുന്ന നിമിഷങ്ങൾ നിന്നിൽ ലയിക്കണം
നിന്നിലൂടെ ഈ ജന്മം തേടണം....

-


14 DEC 2021 AT 18:07

പെയ്തു തോരാത്ത മഴയായി..
പുണർന്നടരാത്ത മഞ്ഞായി...
വേനലിൽ തണുപ്പിച്ച തെന്നലായ്...
പ്രണയം എന്നെ ആലിംഗനം ചെയ്യുന്നു...

-


14 DEC 2021 AT 8:38

പ്രാണൻ പകുത്തെടുക്കുന്നതിൻറ വേദന അറിഞ്ഞിട്ടുണ്ടോ....?

ഹൃദയ താളം തെറ്റി പിടഞ്ഞിട്ടുണ്ടോ...?

ചുട്ടു പൊള്ളുന്ന ഓർമ്മകളെ പിരിച്ചെടുക്കാനാവാതെ വെന്തുരുകിയിട്ടുണ്ടോ...?

നോവിൻറ തീരത്ത് കണ്ണുനീർ വാർക്കുമ്പോൾ നിസ്സഹായതയുടെ നോട്ടത്തെ ഭയന്നിട്ടുണ്ടോ...?

-


13 DEC 2021 AT 20:16

നിൻെറ വിരഹത്തെയും ഞാൻ താലോലിക്കുയാണ് നിന്നോടുള്ള പ്രണയത്തെ പോലെ തന്നെ...
ചിലപ്പോൾ അതിനേക്കാൾ തീവ്രമായി...

-


13 DEC 2021 AT 15:29

നിറഞ്ഞൊഴുകും നിള പോലെ
പ്രണയം കുളിരലകളായി ഹൃത്തിൽ പടർന്നു...

-


11 DEC 2021 AT 16:52

മറവിയിലേക്കൊഴുകാത്ത ഓർമ്മകൾ
നോവിൻറ കവിത രചിക്കുന്നു...
കവിതയിലടർന്നൊരു നോവുനീർ
ഇന്നെൻറ മിഴികളിൽ ഈറനണിയുന്നു...

-


10 DEC 2021 AT 23:24

വായിച്ചു തീർത്ത ഓരോ താളുകളും നിനക്കുമേൽ ഗോപുരം തീർത്തപ്പോഴും
മറവിയുടെ ആഴിയിൽ പതിക്കാതെ നീ ഇന്നും എൻറ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നതെന്തുകൊണ്ടാണ്...?



-


Fetching Esinti Esinti Quotes