കടൽത്തീരത്ത് ഒരുമിച്ചിരിക്കുമ്പോഴാണ്
തിരയെണ്ണുവാനുള്ള മോഹത്തെ കുറിച്ചവൻ പറഞ്ഞത്...
ഞാൻ തടഞ്ഞില്ല...
അവൻ തിരിഞ്ഞു നോക്കിയതുമില്ല
തിരയുറങ്ങി.... തീരമുറങ്ങി...
തിരമാലകളെ തിരഞ്ഞുപോയവൻ
തിരിച്ചുവന്നതേയില്ല
കരഞ്ഞുകലങ്ങിയ കണ്ണുകൾ
തളർന്നുവീണ മനസ്സിനോട് ചോദിച്ചു
കടലാഴങ്ങളെ കരളുകൊണ്ട് അളക്കുകയാണോ?
അതോ അവൻ കടലിന്റെ കരളിൽ ഒളിച്ചതാണോ?-
ചടുലമായ മനസ്സുകൾ തമ്മിൽ
കൊളുത്തിയിട്ട സ്നേഹത്തിൻ
അതിർവരമ്പിൽ തളച്ചിട്ട കുന്നോളം
ആഗ്രഹങ്ങളും സ്വപ്നങ്ങളും
നിറങ്ങൾ നീരാടും ഓർമ്മനീയായ്
പുനർജനിക്കുമ്പോൾ കണ്ണീരിൻ
നിനവുകളുടെ പുനഃശ്ചിന്തനമിനി
കിനാവുകൾ.-
കരയെ ചുംബിക്കും തോറും ചുണ്ടുകൾ അകന്നു പോകുന്നു ഓരോ നിമിഷവും
-
മോഹങ്ങൾ നുരഞ്ഞുകൊണ്ടിരിക്കയാണ്... സ്വപ്‌നതീരങ്ങളിൽ പതഞ്ഞൊഴുകാനായ്..
-
ഓർമ്മകളെന്നും നമ്മിൽ
തിരമാലകൾ പോലെ
വീണ്ടും വീണ്ടും മനസ്സാം
തീരത്തേക്കണഞ്ഞു
കൊണ്ടേയിരിക്കും...
-
ഒരിക്കലും പിരിയാനകാതെ
വാരി പുണർന്നു ചുംബിക്കുന്ന
തിരയും കരയും തമ്മിൽ
എത്ര നിഷ്കളങ്കമായ
പ്രണയത്തിലായിരിക്കും-
"നമ്മൾക്കൊക്കെ എപ്പോഴും ഒരു ചിന്തയാണ് മനസ്സിൽ ,
നമ്മളോളം നമ്മെ അറിയില്ലെന്നാർക്കുമെന്ന്,
പക്ഷെ നീയൊന്ന് ആലോചിച്ചു നോക്കിക്കേ?
നമ്മളെ കണ്ടുമുട്ടുന്ന ഓരോരോ ആളുകൾക്കും
നമ്മുടെ ഓരോ കഷ്ണം നമ്മൾ വീതിച്ചു നൽകുന്നുണ്ട് .
നമ്മളെ സംബന്ധിച്ചെടുത്തോളം ഒരു പ്രാധാന്യവും
ഇല്ലാത്ത കുറേ നമ്മുടെ കുഞ്ഞു വലിയ കഷ്ണങ്ങൾ..."-
ഉയർച്ചയിൽ
കൂടെ ഉണ്ടായിരുന്നവർ പലരും
താഴ്ച്ചയിലേക്ക് വഴുതി വീഴുമ്പോൾ
കൂടെ ഉണ്ടായിരുന്നില്ല..
മാനം നോക്കിക്കിടക്കുന്ന
മണൽത്തരികൾക്കിടയിൽ പോലും
പിടിച്ചു നിൽക്കാനവർ പഠിച്ചിരുന്നു..
-
അകലും നേരം കരയോട്
തിര പറഞ്ഞു കാണും
നിൻ ഹൃദയത്തെ പുണരാൻ
വീണ്ടും ശക്തിയിൽ
പാഞ്ഞുവരുംമെന്ന്-