കുറിപ്പുകൾ...
-
©2017 "All rights reserved"
वो तो आराम से गुज़र गया
मेरे दिल की धड़कनें लेकर
हमें यूं ही छोड़ दिया
ज़िंदा लाश बनाकर-
"ഇന്നലെ.....
നീ... വരച്ച ചിത്രം എന്നെ കാണിച്ചില്ലല്ലോ...."
പരിഭവിക്കേണ്ട... ശങ്കരാ...
അതെന്റെ പർണ്ണശാലയിലുണ്ട്...
"ഉവ്വോ.....നോക്കട്ടെ ...? "
കാണാൻ മാത്രം ഒന്നുമില്ല...
അത് വാസുകിയാണ്.....
"എന്നിട്ടിവിടെ കാണുന്നില്ലല്ലോ....?"
ഹാ..... അവൻ ഇഴഞ്ഞുപോയി കാണും.....
"പരിഹസിച്ചതാണോ? "
അല്ല.... പച്ചയായ സത്യം..
"വാസ്തവമോ?"
അതേ.....
ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾക്ക്
ജീവൻ വെച്ചു തുടങ്ങിയിരിക്കുന്നു............-
ആകാശമോളമീ ആശകൾ പൂക്കവേ ...
മാലേയഗന്ധം പരന്നീടവേ.....
ചന്ദ്രന്റെ മാറിൽ മയങ്ങിടാൻ വെമ്പുന്ന
രാത്രിയോ നിർവൃതി പുൽകീടവേ...
ഇന്ദ്രനീലം പോലെ മിന്നിയ നിൻ മുഖം
അഞ്ചിതളോടെ വിടർന്നീടവേ ....
നെഞ്ചിൽ പടർന്നൊരാ സിന്ദൂരരേണുക്കൾ
ചഞ്ചലമായി ചുവടുവെക്കെ ......
ചാപം കുലച്ചൊരാ നീർമിഴിപൊയ്കകൾ
ബാണങ്ങളെയ്തു തളർത്തിടുമ്പോൾ
ആത്മാവിനാഴങ്ങൾ കോർത്ത മാല്യങ്ങളെ
നമ്മിലെ നമ്മൾ പുണർന്നുനിൽപ്പൂ ......-
Let the miles be much longer
But let not the distance between
the hearts be elongated.-
जबसे तेरी मोहब्बत का नशा चढ़ गया है
तबसे हमारा होश हमसे उड़ गया है
आज तो हम ज़िंदा है साहिब
कल अगर मर भी जाऊं तो भी
कोई ग़म न रहेगा.....-
അനുഭൂതി പകരുന്ന അനുരാഗമിത്രമേൽ
അനുഭോഗമാകുമെന്നറിയാത്തതല്ല,
അനുമാനമെല്ലാമപരാധമാകുമോ?
അനുമതി തേടേണ്ടതാവശ്യമോ?
ആനന്ദമേറെ വളർന്നീടുമോ?
അകതാര് പൊട്ടി തകർന്നീടുമോ?
അടിമുടിയാകെ വിറച്ചിടുന്നു....
ഭയമിന്നു കൊട്ടിവിളിച്ചിടുന്നു.....
അറയിലെ വാതിലിൻ പഴുതിലൂടെ
ഒരു കണ്ണിതെപ്പൊഴും നോക്കിടുന്നു....
അടങ്ങാത്ത മനസ്സിന്നൊടുങ്ങാത്ത
താപം പൊടുന്നനെ ആളിപടർന്നിടുന്നു....
കേൾക്കാത്ത രാഗങ്ങൾ ചൊല്ലിടുന്നു...
ആരോ അതേറ്റങ്ങുപാടിടുന്നു....
കർണ്ണങ്ങൾ കാതോർത്തു നിന്നിടുന്നു
വർണ്ണങ്ങളായിരം പെയ്തിടുന്നു....
നീവന്നരികിൽ അണഞ്ഞിടുന്നു......
ഞാൻ നിന്നിൽ മുങ്ങി നിവർന്നിടുന്നു.......-
शिकायत है तेरी धड़कनों से
जो हमारा पीछा ही नहीं छोड़ती
शिकायत है तेरी सासों से
जो हमें जीने ही नहीं देती-