Special days will always come and go but you will always be in my heart very special
-
❤️Crazy imaginations❤️
ഹൃദയത്തിൽ പൂത്തിറങ്ങിയ കവിതകളൊക്കെയും ഇന്നാ മനസ്സിന്റെ മരവിച്ച താഴ്‌വരയിൽ പൊഴിഞ്ഞു വീണിരിക്കുന്നു..
മധുരമത്രപോരെന്ന പഴികേട്ട്
എന്റെ കുത്തിവരകൾകൊണ്ട് മുറിവേറ്റ
വരികളൊക്കെയും..
കണ്ണുനീരിന്റെ മഷി പടർത്തി പെയ്തുകൊണ്ടിരിക്കയാണ് ..
എങ്കിലും..അവസാനിക്കാനാവാതെ .. എന്റെ ജീവനിൽ എവിടെയോ..
നീ തുടിക്കുന്നുണ്ട്.. ആത്മാവിൽ എവിടെയോ നീ നിലവിളിക്കുന്നുണ്ട്..
വീണ്ടും ഒരു തിരിച്ചുവരവിനായ്....
വീണ്ടുമാ ഹൃത്തിൻ ചില്ലയിൽ വിടരുവാൻ.. ആവോളമങ്ങനെ മധു ചുരത്താൻ...-
പ്രിയപ്പെട്ട അനിയൻകുട്ടന്,,, ഹൃദയത്തിൽ നിന്നും സന്തോഷജന്മദിനാശംസകൾ നേരുന്നു .. ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...
ഒരുപാട് സ്നേഹത്തോടെ ചേച്ചി 🍭🍭🍭
-
""ആത്മാവിലലിയുന്നൊരാനന്ദഗാനമായ്
നീയെന്റെ ഹൃദയത്തിലിഴചേർന്നു രാഗമായ്.
ഋതുഭേദമില്ലാതെയെൻ സൗഹൃദചില്ലയിൽ നിറഞ്ഞങ്ങു പൂക്കുന്ന മധുമലരേ...""
*അലങ്കാര ദീപങ്ങൾ പോലെ
അവിസ്മരണീയമായ് ജ്വലിച്ചു നിൽക്കുന്ന
ലച്ചൂട്ടിയുടെ ഓരോ എഴുത്തുകളും...
അനശ്വരമായ് നിലകൊള്ളട്ടെ. *
ഇനിയുമേറെ മികച്ച എഴുത്തുകളിലൂടെ
ഈ ലോകരുടെയെല്ലാം ഹൃദങ്ങളിൽ ഇടം നേടാൻ ന്റെ ലച്ചൂബാബയ്ക്ക് കഴിയട്ടെ....
ഞങ്ങളുടെയെല്ലാം അഭിമാനമായ അനുഗ്രഹീത കലാകാരിയ്ക്ക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ജന്മദിനാശംസകൾ നേരുന്നു...-
ജീവിതത്തിന്റെ സുപ്രധാന ഏടുകളേറെയും തന്നെ അർത്ഥഗംഭീരമായി തൂലികയിലൂടെ അവതരിപ്പിക്കുന്ന കലാകാരൻ....ഈ ജന്മദിനവും വരും ജന്മദിനങ്ങൾ എല്ലാം സന്തോഷം നിറഞ്ഞതാകട്ടെ.. എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ജീവിതത്തിൽ ഉണ്ടാകട്ടെ... ഹൃയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു ദീപുവേ 🍭💓💓💓💓💓
-
വാക്കുകളാകുന്ന വർണ്ണങ്ങൾകൊണ്ട് വായനക്കാരുടെ ഹൃദയങ്ങളിൽ ഒരിക്കലും മായാതെ അതിമനോഹരമായി വിസ്മയം തീർക്കുന്ന അനുഗ്രഹീതനായ മാന്ത്രികതൂലികയ്ക്ക്.... എന്റെ സ്വന്തം സഹോദരന്..
ഹൃദയത്തിന്റെ ഭാഷയിൽ ഓരായിരം നന്മകൾ നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു.... ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️❤️❤️❤️❤️-
പരിസമാപ്തിയിലേക്കുള്ള എന്റെ കാലഹരണപ്പെട്ട മൗനങ്ങളുടെ ചവുട്ടുപടി തകർന്നു വീഴും മുൻപേ...
നിശബ്ദമായ ചുവടുകളിലൂടെ ആത്മാവിൽ ചേർത്തു പിടിച്ച ഒരിത്തിരി സ്വപ്‌നങ്ങളുമായ് സ്നേഹത്തിന്റെ അടയാളം മാത്രം ബാക്കിയാക്കി ഒരു യാത്ര-
ഒരു പൂക്കാലം
ഒരുമിച്ചു പെയ്ത സ്വപ്നസുഗന്ധം
എന്റെ ഹൃദയമാം പൂങ്കാവനത്തിലൊരുങ്ങിയ
പൂക്കാലം..
അഴകായ് വിടർന്നൊരുങ്ങുമീ
ഹൃദ്യ വസന്തത്തിൻ
മലർവള്ളിയിൽ..-
മധുരമുള്ള ഓർമ്മകൾ ഒരിക്കലും മറക്കാത്ത താളുകളിൽ എഴുതി വച്ചിരുന്നു.. അതിങ്ങനെ ഹൃദയപുസ്തകത്തിൽ അടച്ചു വച്ചുകൊണ്ട് മാനം കാണാതെ സൂക്ഷിക്കുന്ന ഒരു മയിൽപീലി കണക്കെ ഇടയ്ക്കൊന്ന് തുറന്നു നോക്കും.. അപ്പോൾ അതിന്റെ സ്ഫുരണങ്ങളേറ്റ് ഹൃദയം വിടരുകയും മനസ് മതിമറന്നു മന്ദഹസിക്കുകയും ചെയ്യും .. കണ്ണുകൾ കൊണ്ട് ഒരു ചുംബനം സമ്മാനിച്ചു കൊണ്ട് പതുക്കെ അടച്ചു വയ്ക്കും... വീണ്ടും വീണ്ടും പെറ്റുപെരുകി ആ ഓർമ്മകളങ്ങനെ
മനസ്സിലേയ്ക്ക് ചേക്കേറികൊണ്ടിരിക്കാൻ ഓർമ്മകളുടെ മയിൽ പീലി വസന്തം നിറയ്ക്കാൻ ....-
നീയാം നിലാവിന്റെ പ്രഭയൊളിഞ്ഞു നോക്കുമൊരു
മെഴുതിരി വെട്ടം ഞാൻ....
ഉരുകിത്തീരും മുൻപേ നിന്റെ ചുടു നിശ്വാസത്തിലണയാനൊരു മോഹം.......-